തൃശൂര്‍: കോവിഡ് കാലത്തെ സുപ്രിംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ ലിധ്വിന ജോസഫ് എന്ന അഞ്ചാം ക്ലാസുകാരിയെതേചി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ മറുപടി കത്ത്.
ഡല്‍ഹിയിലും ഇന്ത്യയിലാകെയും കോവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാന്‍ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം. ഇതിന് ഞാന്‍ നന്ദി പറയുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു -ലിധ്വിന കത്തില്‍ പറഞ്ഞു. ഇതിന് മറുപടിയായെത്തിയ കത്തില്‍ ‘കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങള്‍ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതില്‍ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിയട്ടെ’ -ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടാതെ, ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിധ്വിനക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.
2021-06-09

