കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

homio

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാം. ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി അംഗീകൃത ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് ഹോമിയോ ഡോക്ടർമാർക്ക് മരുന്ന് നിർദ്ദേശിക്കാൻ അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.