Highlights (Page 205)

ന്യൂഡൽഹി: വായുമലിനീകരണം കുറയ്ക്കാൻ നിർണായക നടപടികളുമായി ഡൽഹി സർക്കാർ. 10 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന പെട്രോൾ വാഹനങ്ങളും കൈവശം ഉള്ളവർ തങ്ങളുടെ വാഹനങ്ങൾ എത്രയും വേഗം ഒഴിവാക്കുവാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്തപക്ഷം ഉടമസ്ഥർ 10,000 രൂപ വരെ പിഴ നൽകേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ട്രാൻസ്‌പോർട്ട് അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എത്രയും വേഗം പഴയ വാഹനങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് ഉദ്യോഗസ്ഥർ. ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഒറ്റ ഇരട്ട അക്കങ്ങൾ ഉള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കുക എന്നതുൾപ്പെടെ നിരവധി മാർഗങ്ങൾ നേരത്തെ നടപ്പിലാക്കി നോക്കിയിരുന്നു. ഇതൊന്നും പ്രയോജനപ്രദമാകാതെ വന്നതോടെയാണ് പുതിയ നീക്കവുമായി അധികൃതർ രംഗത്തെത്തിയത്.

75 ലക്ഷത്തോളം വാഹനങ്ങൾ ഡൽഹിയുടെ നിരത്തുകളിൽ ഓടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ 35 ലക്ഷത്തോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞവയാണ്. 2018 ൽ സുപ്രീം കോടതി ഡൽഹിയിൽ പഴയ വാഹനങ്ങൾ നിരോധിച്ചിരുന്നു. ഇതിനെതുടർന്ന് അഞ്ച് ഏജൻസികൾക്ക് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് സർക്കാർ നൽകിയെങ്കിലും മൂവായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പൊളിച്ചത്.

പാലക്കാട്: നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം താമസിപ്പിച്ച സംഭവം അവിശ്വസനീയമാണെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന പരാതി പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. സജിതയുടെയും റഹ്മാന്റെയും മൊഴി പൂര്‍ണമായും കമ്മിഷന്‍ വിശ്വസിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

തേനും പാലും നല്കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കില്‍ അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് കാര്യത്തെ കാണുന്നത്. സജിതയുടെയും റഹ്മാന്റെയും ജീവിതം അസാധാരണ സംഭവമാണ്. അവര്‍ ഒരുമിച്ച് സുഖമായി ജീവിക്കട്ടെയെന്നും ജോസഫൈന്‍ പറഞ്ഞു. സജിതയും റഹ്മാനും താമസിക്കുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് കമ്മിഷന് ആദ്യം മൊഴിയെടുത്തത്.

പിന്നാലെ അയിലൂരിലെ വീട്ടിലെത്തി കമ്മിഷന് റഹ്മാന്റെ മാതാപിതാക്കളെ കണ്ടു. സജിതയെ താമസിപ്പിച്ചതായി പറയുന്ന ഒറ്റമുറി ഉള്‍പ്പെടെ വീട്ടിലെ സാഹചര്യം കമ്മിഷന്‍ പരിശോധിച്ചു.
സമാധാനമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കമ്മിഷനോട് സജിതയും റഹ്മാനും ആവശ്യപ്പെട്ടു. കേസ് ഒഴിവാക്കാമെന്ന് കമ്മിഷന് ഉറപ്പ് നല്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ സത്യന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം തുടങ്ങി, ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന കെ.ജി. സന്തോഷും ബി.ടി. അനില്‍കുമാറും ചേര്‍ന്നാണ്. കമ്മാരസംഭവത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ വിനീഷ് ബംഗ്‌ളാനാണ് കലാസംവിധാനം.സത്യന്റെ സൈനിക സേവന കാലം ലഡാക്കിലും, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കാലം തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ചിത്രീകരിക്കുക. ഈ കാലഘട്ടം സിനിമയ്ക്കായി പുന:സൃഷ്ടിക്കേണ്ടതുണ്ട്.

തിരുവനന്തപുരം: ആന്തോളജി ചിത്രം ചെരാതുകൾ ജൂൺ 17-ന് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറു കഥകൾ ചേർന്നതാണ് ചൊരാതുകൾ എന്ന ആന്തോളജി ചിത്രം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിത്.

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ എന്ന ചിത്രം നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്.

റീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവ്വതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ജോസ്‌കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്‌സും ചിത്രത്തിന്റെ ഭാഗമാണ്. മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും ചിത്രത്തിലുണ്ട്. വിധുപ്രതാപ്, നിത്യ മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

veena

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായുള്ള പരാതി വ്യാപകമായതോടെ കോവിഡ് മരണം നിര്‍ണയിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ ഡിഎംഒയ്ക്കു റിപ്പോര്‍ട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യണം.

സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാന്‍ സാധിക്കും.14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

93 ഇടത്തരവും ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 65 വയസിന് മുകളിലുളള ഹൈ റിസ്‌ക് കാറ്റഗറിയിലും അതിന് താഴെ പ്രായമുളള ഗുരുതര രോഗം ബാധിച്ചവരിലും വാക്സിൻ 91 ശതമാനം മികച്ച ഫലപ്രാപ്തിയാണ് കാണിച്ചത്.

നോവാവാക്സ് എൻവിഎക്സ്-കോവ് 2373 എന്ന വാക്‌സിനാണ് നോവാക്‌സ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാക്സിൻ 90.4 ശതമാനം ഫലപ്രാപ്തിയാണ് ആകെ പ്രകടിപ്പിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനിച്ചരിക്കുന്നത്.

ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നൊവാക്‌സ് അറിയിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന് ഉല്‍പ്പരിവര്‍ത്തനം. ഡെല്‍റ്റ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതി വ്യാപനശേഷിയും മാരകശേഷിയുമുള്ള ഇനമാണ് ഇത്. മുന്‍കരുതല്‍ കൃത്യമായി സ്വീകരിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നറിയിപ്പ്.

രാജ്യത്ത് ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി.അതേസമയം, കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍് ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ- ഡീസൽ പമ്പുകൾ ആരംഭിക്കാനൊരുങ്ങുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്.

കെഎസ്ആർടിസിയുടെ, നിലവിൽ ഉള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ ആരംഭിക്കുന്നത്. ഡീലർ കമ്മിഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കെഎസ്ആർടിസിയെ കരകയറ്റാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള അനുമതി ലഭിച്ചുവെന്നും ഗതാഗത മന്ത്രി അറിയിച്ചു. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ ആരംഭിക്കുന്നത്. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും ആരംഭിക്കും.

പദ്ധതിയുടെ എല്ലാ ചെലവുകളും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വഹിക്കുക. അതിനാൽ തന്നെ കെഎസ്ആർടിസിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രി വിശദമാക്കി. കോട്ടയം കെഎസ്ആർടിസി ഡിപ്പോകളിൽ യാർഡ് ഡെവലപ്‌മെന്റ്, കാന്റീൻ മന്ദിരം എന്നിവയുടെ നിർമാണവും ഉടൻ ആരംഭിക്കും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തുക. യാർഡ് ഡെവലപ്‌മെന്റിനായി 91.69 ലക്ഷം രൂപയും, ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് 88.82 ലക്ഷം രൂപയുമാണ് വകയിരിത്തിയിരിക്കുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി.

മുംബൈ: എടിഎം വഴിയുളള പണമിടപാടുകള്‍ക്കും അല്ലാതെയുളള സേവനങ്ങള്‍ക്കും ബാങ്കുകള്‍ ചുമത്തുന്ന ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ട ചാര്‍ജ് പുതുക്കിയത് 2014 ഓഗസ്റ്റിലും.

ഒരു ഇടപാടിന് ഈടാക്കുന്ന നിരക്ക് 15ല്‍ നിന്ന് 17 രൂപയായി ഉയരും.ഒരു ഇടപാടിന് ബാങ്ക് എടിഎം സേവന ദാതാക്കള്‍ക്ക് നല്‍കുന്ന ഫീസാണിത്.പണഇടപാടുകളല്ലാത്തവയ്ക്ക് അഞ്ചില്‍ നിന്ന് ആറ് രൂപയാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ബാങ്ക് ഇടപാടുകാരന് സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അഞ്ച് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകളാണ് സൗജന്യമായി നടത്താന്‍ സാധിക്കും.

ഇതിന് ശേഷമുള്ളവയ്ക്ക് മാത്രമേ പൈസ ഈടാക്കു. ഇതും ഇനി ഉയരുമെന്നുറപ്പാണ്. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്ന് ഇടപാടുകള്‍ സൗജന്യമാണ് നോണ്‍ മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം അഞ്ചാണ്.2022 ജനുവരി ഒന്നുമുതലാണ് ഈ വര്‍ദ്ധന നിലവില്‍ വരിക.

വിജയ് ചിത്രം മാസ്റ്റര്‍ ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നു. സല്‍മാന്‍ ഖാനാണ് നായകനായി എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസ്റ്റര്‍ കൂടാതെ രവി തേജ നായകനാവുന്ന ‘ഖിലാഡി’യുടെ ഹിന്ദി റീമേക്ക് അവകാശവും സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്.
ഏപ്രിലില്‍ പുറത്തെത്തിയ ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
സത്യനാരായണ കൊനേരു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവും ജി കെ വിഷ്ണുവുമാണ്. ചിത്രം തിയറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.