ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കള്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ എത്രയുംവേഗം ബന്ധിപ്പിക്കണമെന്ന് അറിയിപ്പ്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്. പല തവണ ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇനിയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല.ഇവരെക്കൊണ്ട് എങ്ങിനെയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരും മുന്നോട്ട് പോകുന്നത്.ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് താത്കാലികമായി പ്രവര്‍ത്തന രഹിതമാകും. ഇത് വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും.
2021-06-10

