Highlights (Page 203)

ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്…അവയേതൊക്കെയെന്ന് നോക്കാം.

ജര്‍മനി- ജര്‍മനിയില്‍ ആറു മാസക്കാലം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയും. എന്നാല്‍ ലൈസന്‍സിന്റെ ജര്‍മന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പകര്‍പ്പ് ആവശ്യമായി വരും.

യുണൈറ്റഡ് കിങ്ഡം- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യു കെയില്‍ ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ കഴിയും.

ഓസ്‌ട്രേലിയ- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് മാസം വാഹനമോടിക്കാം.

ന്യൂസിലന്‍ഡ്- തെങ്ങളുടെ രാജ്യത്തെ ആഭ്യന്തര ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ ഈ രാജ്യത്ത് വിനോദസഞ്ചാരികള്‍ക്ക് അനുമതിയുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ്- സാധുവായ ഒരു ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷക്കാലം ഈ രാജ്യത്ത് വാഹനമോടിക്കാം.

ദക്ഷിണാഫ്രിക്ക- ദക്ഷിണാഫ്രിക്കയില്‍ വാഹനമോടിക്കാന്‍ നിങ്ങളുടെ കൈവശമുള്ള ഇന്ത്യന്‍ ലൈസന്‍സ് മാത്രം മതിയാകും.

സ്വീഡന്‍- ഇംഗ്ലീഷ്, സ്വീഡിഷ്, ജര്‍മന്‍, ഫ്രഞ്ച്, നോര്‍വീജിയന്‍ എന്നീ ഭാഷകളില്‍ ഒന്നിലുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വീഡനില്‍ വാഹനമോടിക്കാം.

സിംഗപ്പൂര്‍- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷക്കാലം സിംഗപ്പൂരില്‍ വാഹനമോടിക്കാന്‍ കഴിയും.

ഹോങ്കോങ്- ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഹോങ്കോങ്ങിലും ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ കഴിയും.

മലേഷ്യ- ഇംഗ്ലീഷ്, മലായ് എന്നീ ഭാഷകളിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് മലേഷ്യയില്‍ വാഹനമോടിക്കാം. എന്നാല്‍, അതിന് മലേഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ അനുമതി ആവശ്യമാണ്.

delta

ജനീവ: കോവിഡ് വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചകൾക്കുള്ളിലാണ് 11 രാജ്യങ്ങളിൽ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്.

ആകെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആൽഫാ വകഭേദം കണ്ടെത്തിയത്. 71 രാജ്യങ്ങളിൽ ഗാമ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ആൽഫ വകഭേദത്തേക്കാൾ വ്യാപന ശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യം വരുന്നുണ്ടെന്നും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയൽ ഒരു പഠനത്തിൽ വിശദമാക്കുന്നുണ്ട്. ആൽഫാ വകഭേദത്തേക്കാൾ വേഗത്തിൽ വ്യാപിക്കുന്നവയാണ് ഡെൽറ്റയെന്ന് ജപ്പാനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നുണ്ട്.

അതിവേഗ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 30 കേസുകളാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദമായ ബി.1.617.2.1 ഡെൽറ്റ വകഭേദത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന വകഭേദമാണ് ഡെൽറ്റ പ്ലസ്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമായിരുന്നു. ഡെൽറ്റ വകഭേദത്തെ പോലെ ഡെൽറ്റ പ്ലസ് വകഭേദത്തിനും ആർഎൻഎ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഭാഗത്താണ് വ്യതിയാനം ഉണ്ടായിട്ടുളളത്. അതാണ് ഡെൽറ്റ പ്ലസിനെ കൂടുതൽ വ്യാപനശേഷിയുളളതായി മാറ്റുന്നത്. ഈ വർഷം മാർച്ച് മാസത്തിൽ യൂറോപ്പിലാണ് ആദ്യമായി ഡെൽറ്റാ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നത്.

samsun

കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ലോകത്തെ ഏറ്റവും വലിയ ഡിസ്‌പ്ലെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്ന് ഇന്ത്യയിലേക്ക് മാറ്റി. രാജ്യത്ത് 4,825 കോടി രൂപയാണ് നിക്ഷേപിച്ചത്. സാംസങ് ഡിസ്‌പ്ലെ നോയിഡ പ്രൈവറ്റ് ലിമിറ്റഡില്‍ 4,825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. ഇതുവഴി രാജ്യത്തെ പതിനായിരക്കണക്കിന് പേര്‍ക്കാണ് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുക. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഇന്ത്യയിലെ സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്‌നിക് പദ്ധതിയാണിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ പ്ലാന്റാണിത്. യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് സാംസങ് പ്ലാന്റിന് ഭൂമി കൈമാറ്റം നടത്തിയത്.

.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിൽ പുരോഗമിക്കുന്നയാണ്. എന്നാൽ ഇതിനിടയിലും പലർക്കും വാക്‌സിൻ ബുക്ക് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ കോവിനിലൂടെയാണ് വാക്‌സിന് വേണ്ടി ബുക്ക് ചെയ്യുന്നത്. കോവിൻ വഴി സ്ലോട്ട് കിട്ടാൻ പ്രയാസപ്പെടുന്നതായാണ് പലരും പരാതിപ്പെടുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം നിർദ്ദേശിച്ച് എത്തിയിരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

vaccinefind.in വെബ്സൈറ്റിലൂടെ വാക്‌സിൻ സ്ലോട്ട് തിരയുക എളുപ്പമാണെന്നാണ് കേരളാ പോലീസ് അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കണ്ടെത്തി തരുമെന്നതാണ് ഇതിന്റെ സവിശേഷത. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾ തന്നെ വാക്സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്. മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്‌സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.

covid

ന്യൂഡൽഹി: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഡെൽറ്റ പ്ലസ് അതീവ അപകടകാരിയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 22 ഡെൽറ്റാ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കർശന പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് കേന്ദ്രം നിർദേശം നൽകിയത്. ഇവിടങ്ങളിൽ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

നിലവിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ കുറച്ച് ആളുകൾക്ക് മാത്രമാണ് ഡെൽറ്റാ പ്ലസ് വകഭേദം പിടിപെട്ടത്. ഈ സംഖ്യ വർധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ഡെൽറ്റാ പ്ലസ് വകഭേദം കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ന്യൂഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പിലും വിവരങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. ഗെയിം ഇൻസ്റ്റാൾ ചെയ്തവരുടെ വിവരങ്ങൾ ചൈനീസ് സെർവറിലേക്ക് അയക്കുന്നുണ്ടെന്നാണ് വിവരം. പബ്ജിയുടെ മുഖ്യ ഓഹരി ഉടമകളായ ടെൻസെന്റിന്റെ സെർവറിലേക്ക് വിവരം കൈമാറപ്പെടുന്നുണ്ടെന്നും ആപ്പ് ഡെവലപർമാരായ ക്രാഫ്റ്റണിന്റെ പിഴവിൽ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

ഉപഭോക്താക്കളുടെ വിവരങ്ങൾ ഹോങ്കോംഗ്, മോസ്‌കോ, അമേരിക്ക, മുംബൈ എന്നിവിടങ്ങളിലെ സെർവറിലാണ് കൂടുതലും ശേഖരിക്കുന്നത്. പാക്കർ സ്‌നിഫർ ആപ്പുകളിൽ കണ്ട ഐപി അഡ്രസുകളുടെ ഉത്ഭവം എവിടെയെന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഒരു ഐപി അഡ്രസിലേത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുളള ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപറേഷന്റേതാണെന്ന് മനസ്സിലാക്കിയത് ഐജിഎൻ ഇന്ത്യയാണ്. ഇതിന്റെ സെർവർ ബെയ്ജിംഗിലാണുളളതെന്നും ഇവർ മനസിലാക്കി.

ഗെയിം ഡാറ്റ ഈ സെർവറിലേക്ക് അയക്കുന്നുണ്ടെന്നും ഐജിഎൻഇന്ത്യ കണ്ടെത്തി. ടെൻസെന്റ് കമ്പനി സെർവറുകളുമായും ഗെയിമിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പബ്ജി കളിക്കാരുടെ ഡാറ്റകൾ ഇന്ത്യയിലെയും സിംഗപൂരെയും സെർവറുകളിലേക്ക് മാറ്റുമെന്നാണ് ടെൻസെന്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി സൃഷ്ടിക്കുമെന്നതിനാലാണ് പബ്ജി ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. പിന്നീടാണ് കേന്ദ്ര സർക്കാർ പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പബ്ജിയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കിയത്. ഇതിലാണ് ഇപ്പോൾ സുരക്ഷാ ഭീഷണി കണ്ടെത്തിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്‍പ്പെട്ട ചില ആപ്ലിക്കേഷനുകള്‍ ജോക്കര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളിലേക്ക് ഈ ഉപയോക്താക്കളെ സബ്‌സ്‌ക്രൈബുചെയ്യിക്കുകയും ചെയ്യിക്കുന്നതാണ്

ജോക്കര്‍ മാല്‍വെയര്‍. ഫാസ്റ്റ് മാജിക്
ഫ്രീ ക്യാംസ്‌കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്‌കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പറുകള്‍, സൂപ്പര്‍ എസ്എംഎസ് എന്നീ ആപ്പുകളാണ് അവ.
ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ അത് അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍, കോണ്ടാക്ട് ലിസ്റ്റ്, ഫോണ്‍ വിവരങ്ങള്‍ എന്നിവയിലൂടെ ജോക്കര്‍ ട്രോജന്‍ വിവരങ്ങള്‍ മോഷിക്കുന്നു.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് ഉടനടി നല്‍കാന്‍ റെയില്‍വേ. ഐആര്‍സിടിസിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വരും.

അതിനാല്‍ ഐആര്‍സിടിസി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിക്കുന്നു.

parsi temple

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ കരകയറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു.

സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതായും ഹൈക്കോടതിയുടെ അനുമതിയോടെയാവും പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ, ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുകയെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

കോവിഡ് തുടങ്ങിയതോടെ ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളാണ് അടഞ്ഞു കിടക്കുന്നത്. 5500 ഓളം ജീവനക്കാരുണ്ട്. ഒരു മാസം ശമ്പളത്തിനും പെന്‍ഷനുമായി 40 കോടിയോളം വേണം. നിത്യപൂജയ്ക്കും മറ്റുമായി 10 കോടിയോളം രൂപയും. പ്രധാന വരുമാന സ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോര്‍ഡിന് തിരിച്ചടിയായത്.

modi

ന്യൂഡല്‍ഹി: ഓരോ വ്യക്തിക്കും സൗഖ്യം നല്കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാദിന സന്ദേശം. മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗയെന്നും ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്നും യോഗയെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ കഴിയും. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല.

മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഈ സാദ്ഫലം നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി യോഗ പ്രചരിപ്പിക്കുന്നതില്‍ യോഗാ അസോസിയേഷന്‍ ഓഫ് കേരളയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയുഷ് മിഷന്‍ നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.