ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്…അവയേതൊക്കെയെന്ന് നോക്കാം.
ജര്‍മനി- ജര്‍മനിയില്‍ ആറു മാസക്കാലം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയും. എന്നാല്‍ ലൈസന്‍സിന്റെ ജര്‍മന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പകര്‍പ്പ് ആവശ്യമായി വരും.
യുണൈറ്റഡ് കിങ്ഡം- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യു കെയില്‍ ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ കഴിയും.
ഓസ്‌ട്രേലിയ- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് മാസം വാഹനമോടിക്കാം.
ന്യൂസിലന്‍ഡ്- തെങ്ങളുടെ രാജ്യത്തെ ആഭ്യന്തര ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ ഈ രാജ്യത്ത് വിനോദസഞ്ചാരികള്‍ക്ക് അനുമതിയുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡ്- സാധുവായ ഒരു ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷക്കാലം ഈ രാജ്യത്ത് വാഹനമോടിക്കാം.
ദക്ഷിണാഫ്രിക്ക- ദക്ഷിണാഫ്രിക്കയില്‍ വാഹനമോടിക്കാന്‍ നിങ്ങളുടെ കൈവശമുള്ള ഇന്ത്യന്‍ ലൈസന്‍സ് മാത്രം മതിയാകും.
സ്വീഡന്‍- ഇംഗ്ലീഷ്, സ്വീഡിഷ്, ജര്‍മന്‍, ഫ്രഞ്ച്, നോര്‍വീജിയന്‍ എന്നീ ഭാഷകളില്‍ ഒന്നിലുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വീഡനില്‍ വാഹനമോടിക്കാം.
സിംഗപ്പൂര്‍- ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷക്കാലം സിംഗപ്പൂരില്‍ വാഹനമോടിക്കാന്‍ കഴിയും.
ഹോങ്കോങ്- ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഹോങ്കോങ്ങിലും ഒരു വര്‍ഷക്കാലം വാഹനമോടിക്കാന്‍ കഴിയും.
മലേഷ്യ- ഇംഗ്ലീഷ്, മലായ് എന്നീ ഭാഷകളിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് മലേഷ്യയില്‍ വാഹനമോടിക്കാം. എന്നാല്‍, അതിന് മലേഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ അനുമതി ആവശ്യമാണ്.

