റീഫണ്ട് ഉടനടി, ടിക്കറ്റ് ബുക്കിംഗില്‍ പുതിയ മാറ്റവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് ഉടനടി നല്‍കാന്‍ റെയില്‍വേ. ഐആര്‍സിടിസിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വരും.

അതിനാല്‍ ഐആര്‍സിടിസി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിക്കുന്നു.