കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ലോകത്തെ ഏറ്റവും വലിയ ഡിസ്‌പ്ലെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്ന് ഇന്ത്യയിലേക്ക് മാറ്റി. രാജ്യത്ത് 4,825 കോടി രൂപയാണ് നിക്ഷേപിച്ചത്. സാംസങ് ഡിസ്‌പ്ലെ നോയിഡ പ്രൈവറ്റ് ലിമിറ്റഡില്‍ 4,825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. ഇതുവഴി രാജ്യത്തെ പതിനായിരക്കണക്കിന് പേര്‍ക്കാണ് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുക. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഇന്ത്യയിലെ സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്‌നിക് പദ്ധതിയാണിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ പ്ലാന്റാണിത്. യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് സാംസങ് പ്ലാന്റിന് ഭൂമി കൈമാറ്റം നടത്തിയത്.
.

