തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ കരകയറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു.
സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതായും ഹൈക്കോടതിയുടെ അനുമതിയോടെയാവും പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ, ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുകയെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
കോവിഡ് തുടങ്ങിയതോടെ ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളാണ് അടഞ്ഞു കിടക്കുന്നത്. 5500 ഓളം ജീവനക്കാരുണ്ട്. ഒരു മാസം ശമ്പളത്തിനും പെന്‍ഷനുമായി 40 കോടിയോളം വേണം. നിത്യപൂജയ്ക്കും മറ്റുമായി 10 കോടിയോളം രൂപയും. പ്രധാന വരുമാന സ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോര്‍ഡിന് തിരിച്ചടിയായത്.

