Highlights (Page 167)

ലോകത്ത് തന്നെ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും ജനപ്രിയമായ വാട്ട്സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. ചിലപ്പോഴൊക്കെ വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ആവശ്യമുള്ള ചാറ്റുകള്‍ സേവ് ചെയ്യാനായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ‘ആര്‍ക്കൈവ് ചാറ്റ്‌സ്’. തിരഞ്ഞെടുത്ത ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അത് നമ്മുടെ വാട്‌സ്ആപ്പില്‍ കാണിക്കില്ല.

എങ്ങനെയെന്ന് നോക്കാം…

നിങ്ങള്‍ ആര്‍ക്കൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ടാപ്പ് ചെയ്ത് പിടിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിന് ശേഷം മുകളിലെ ആര്‍ക്കൈവ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഐഫോണ്‍ ഉപയോക്താക്കള്‍ ഇടത്ത് നിന്ന് വലത്തോട്ട് സൈ്വപ്പ് ചെയ്യണം, തുടര്‍ന്ന് ആര്‍ക്കൈവ് ചാറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. വാട്‌സ്ആപ്പ് വെബില്‍, ഉപയോക്താക്കള്‍ ഒരു ചാറ്റില്‍ മൗസ് കഴ്സര്‍ ഹോവര്‍ ചെയ്ത ശേഷം താഴേക്കുള്ള അമ്പടയാളത്തില്‍ ടാപ്പ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ‘ആര്‍ക്കൈവ് ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇനി ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ എങ്ങനെ വീണ്ടും കാണാം എന്ന് നോക്കാം. സ്‌ക്രീനിന്റെ മുകളിലുള്ള ‘ചാറ്റുകള്‍’ ടാബിലേക്ക് പോകുക. ഒരു ചാറ്റ് തുറക്കുകയാണെങ്കില്‍, ബാക്ക് ഓപ്ഷന്‍ അമര്‍ത്തുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍’ തിരഞ്ഞെടുക്കുക. ഈ ഫോള്‍ഡറില്‍ നിങ്ങളുടെ ആര്‍ക്കൈവ് ചെയ്ത എല്ലാ ചാറ്റുകളും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാനും വായിക്കാനും കഴിയും.

റോം: ജി-20 ഉച്ചകോടിയില്‍ കൊവിഡിനെതിരെ രാജ്യം കൈവരിച്ച നേട്ടങ്ങളെ ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ‘ആഗോള ജനസംഖ്യയുടെ ആറില്‍ ഒന്ന് എന്നായി കൊവിഡ് വ്യാപനം കുറക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കാനും, വൈറസിന് കൂടുതല്‍ ജനിതക മാറ്റങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിച്ചു’, പ്രധാനമന്ത്രി അവകാശപ്പെട്ടു.

ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വര്‍ഷം 5 ബില്യനിലധികം ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ എന്നും മോദി വ്യക്തമാക്കി. രാജ്യാന്തര യാത്രകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി മറ്റു രജ്യങ്ങളില്‍ നിന്നുമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

150ല്‍ അധികം രാജ്യങ്ങള്‍ക്ക് കൊവിഡ് വാകിസ്ന്‍ എത്തിച്ചു നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചു. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ്‌ പ്രസംഗത്തില്‍ മോദി പങ്കുവെച്ചത്.  

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നു വിവിധ സംഘങ്ങൾ കവർച്ച ചെയ്ത പുരാവസ്തുക്കൾ തിരിച്ചു നൽകി അമേരിക്ക. രാജ്യത്ത് നിന്നും കടത്തിയ 248 പുരാവസ്തുക്കൾ യുഎസ് തിരികെ നൽകിയത്.

12-ാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉൾപ്പെടെ 112 കോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തു ശേഖരമാണ് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത്. യുഎസിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജെയ്സ്വാളാണ് പുരാവസ്തുക്കൾ ഏറ്റുവാങ്ങിയത്.

യുഎസിലെ 5 കുറ്റാന്വേഷണ സംഘങ്ങൾ കഴിഞ്ഞ ദശകങ്ങളിലാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. നടരാജന്റെ വെങ്കലശിൽപം ഉൾപ്പെടെ ഇവയിൽ 235 എണ്ണം നിലവിൽ ജയിലിൽ വിചാരണ കാത്തു കഴിയുന്ന, കലാവസ്തു ദല്ലാൾ സുഭാഷ് കപൂറിൽ നിന്നും കണ്ടെടുത്തവയാണ്. കപൂറും സഹായികളും കടത്തിയ 1000 കോടി രൂപയിലേറെ വിലവരുന്ന 2,500 വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. അഫ്ഗാനിസ്താൻ, കംബോഡിയ, നേപ്പാൾ, പാക്കിസ്ഥസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇയാൾ പുരാവസ്തുക്കൾ കടത്തിയിട്ടുണ്ട്.

ജമ്മു:സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനമായി. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. വ്യാഴാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനത്തിന് കശ്മീര്‍ ഭരണകൂടം അംഗീകാരം നല്‍കിയത്.

കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള സംഭാവനകള്‍ക്കുള്ള ആദരവും അംഗീകാരവും എന്ന നിലയിലാണ് ഈ നടപടി. ജമ്മു കശ്മീരില്‍ നിന്നുള്ള വീരമൃത്യു വരിച്ചവരുടെയും മറ്റ് ജീവിച്ചിരിക്കുന്ന പ്രമുഖരുടെയും പേരിലാണ് പുനര്‍ നാമകരണം ചെയ്യുക. ഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക പുറമെ ഉപദേഷ്ടാക്കളായ ഫാറൂഖ് ഖാന്‍, രാജീവ് റായ് ഭട്‌നാഗര്‍, ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ മേത്ത, ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതീഷ്വര്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് കൊവിഡ് വാക്സിന്‍ എടുക്കാത്ത താരങ്ങളെയും കളിക്കാന്‍ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. എന്നാല്‍ ഇങ്ങനെ എത്തുന്ന താരങ്ങള്‍ നിര്‍ബന്ധിതമായും 14 ദിവസം ക്വാറന്റീന്‍ ഇരിക്കേണ്ടി വരും. വാക്സിനേഷന്‍ ചെയ്തോ ഇല്ലയോ എന്ന് ഇത് വരെ വ്യക്തമാക്കാന്‍ തയ്യാര്‍ ആവാത്ത ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോക്കോവിച്ചിനു ഈ വാര്‍ത്ത ആശ്വാസം ആവും.

അതേസമയം, വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയാല്‍ ജ്യോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്മാറിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കണം എന്നാണ് വിക്ടോറിയയിലെ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം. താരങ്ങള്‍ക്ക് മാത്രം ആയിരിക്കും ഈ ഇളവ് എന്നാണ് സൂചന.

മാധ്യമ പ്രവര്‍ത്തകരും, ബോള്‍ കിഡ്സും അടക്കം ഗ്രാന്റ് സ്ലാമിലെ എല്ലാവര്‍ക്കും നിര്‍ബന്ധിത വാക്സിനേഷന്‍ നിര്‍ബന്ധിതമായിരിക്കും. ജ്യോക്കോവിച്ച് പങ്കെടുക്കുക ആണെങ്കില്‍ സീസണിലെ ആദ്യ ഗ്രാന്റ് സ്ലാം ആയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 21 ഗ്രാന്റ് സ്ലാം റെക്കോര്‍ഡ് നേട്ടം ആയിരിക്കും ലക്ഷ്യം വക്കുക.

ന്യൂഡൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ന്യൂനപക്ഷ സ്‌കോളർഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിലെ കക്ഷിക്കാർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്‌കോളർഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകിയാൽ അത് അനർഹർക്കായിരിക്കും ലഭിക്കുകയെന്നാണ് സർക്കാർ പറയുന്നത്.

അതേസമയം 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ സിറോമലബാർ സഭ പ്രതിക്ഷേധം അറിയിച്ചിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു സഭയുടെ നിലപാട്. സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ഇതിന് പിന്നിൽ ചില സമ്മർദ്ധമുണ്ടായെന്ന് ന്യായമായും അനുമാനിക്കണമെന്നും സഭ പറഞ്ഞിരുന്നു. ഹൈക്കോടതി വിധി അംഗികരിച്ച് എല്ലാവർക്കും തുല്യനീതി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നാണ് സീറോ മലബാർ സഭ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 5 ലക്ഷം രൂപയാണ് ധന സഹായമായി നല്‍കാന്‍ തീരുമാനമായത്. 10 ലക്ഷം രൂപ ധന സഹായമാണ് കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുക. ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി. പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്നവര്‍ക്ക് ഈ ധനസഹായം ലഭ്യമാകും.

മഴക്കെടുതി മൂലം 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.

കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത വായ്പ അടയ്ക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക നല്‍കാന്‍ തീരുമാനമായി.27.5 ലക്ഷം രൂപ ബാങ്ക് വായ്പയില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുകയില്‍ സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനില്‍ സന്തോഷിന്റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു. സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്റെ രണ്ട് മക്കളെയും ഉള്‍പ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുവാനും തീരുമാനിച്ചു.

ന്യൂഡല്‍ഹി: ഖേല്‍രത്ന പുരസ്‌കാരത്തിനായി കായിക താരങ്ങളെ ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കലം നേടിയ പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദ്രോണാചാര്യ പുരസ്‌കാരത്തിനായി 17 പരിശീലകരെയും 35 പേരെ അര്‍ജ്ജുന അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി മലയാളി താരം കെ.സി.ലേഖയുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.

ഒളി മ്പിക്സ് അത്ലറ്റിക്സില്‍ രാജ്യത്തിനായി ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തി താരം രവി ദഹിയ, ബോക്സിംഗ് താരം ലൗവ്ലീന എന്നിവരും ഖേല്‍രത്ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഖേല്‍രത്ന പുരസ്‌കാരത്തിനായി ഫുട്ബോള്‍ താരമായ സുനില്‍ ഛേത്രി, പാരാ ബാഡ്മിന്റണ്‍ താരം പ്രമോദ് ഭാഗത്, അത്ലറ്റിക് സുമിത് അങ്കുല്‍, പാരാഷൂട്ടിംഗ് താരം അവാനി ലേഖര, പാരാബാഡ്മിന്റണ്‍ താരം കൃഷ്ണനഗര്‍, പാരാഷൂട്ടിംഗ് താരം എം.നരവാള്‍ എന്നിവരെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

നാസയിലെ ശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്ര പഠനത്തില്‍ പുതിയ കണ്ടെത്തലുമായി രംഗത്ത് എത്തി. പുതിയ ഗ്രഹത്തെക്കുറിച്ചുള്ള സൂചനയാണ് ശാസ്ത്രജ്ഞമാര്‍ പങ്കുവെച്ചത്. ഭൂമി ഉള്‍പ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway) പുറത്ത് ഒരു ഗ്യാലക്സിയില്‍ നക്ഷത്രത്തെ വലംവെക്കുന്ന ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്. ഈ ഗ്രഹത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയാണ്.

പുതിയ ഗ്രഹത്തിന്റെ സൂചനകള്‍ കണ്ടെത്തിയത് എം-51 എന്നറിയപ്പെടുന്ന വേള്‍പൂള്‍ ഗാലക്സിയിലാണ്. വേള്‍പൂള്‍ ഗാലക്സി സ്ഥിതിചെയ്യുന്നത് ഭൂമിയില്‍ നിന്ന് 28 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഇത് ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയില്‍ ഗ്രഹത്തെ കണ്ടെത്തുന്നത്.

ഈ പുതിയ വ്യവസ്ഥയ്ക്ക് എം.51-യു.എല്‍.എസ്1 എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ഇതിന് ശനിയുടെ വലിപ്പമുണ്ടാകുമെന്നാണ് അനുമാനം. നമ്മുടെ ഗാലക്സിക്ക് പുറത്തായതിനാല്‍ ഇതിനെ ‘എക്സ്ട്രോപ്ലാനെറ്റ്’ എന്നാണ് വിശേഷിപ്പിക്കുക.
പുതിയ ഗ്രഹത്തെ കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത് എം.51-യു.എല്‍.എസ്1ല്‍ നിന്നുള്ള എക്സ്-റേ വിശകലനത്തിലൂടെയാണ്. എന്നാല്‍ ഗ്രഹം തന്നെയാണോ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് അറിയാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഈ ഗ്രഹത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചത് ശാസ്ത്ര ജേണലായ നേച്ചര്‍ ആസ്ട്രോണമിയാണ്.

ടി20 ലോകകപ്പ് മത്സരത്തിന് തയാറെടുക്കുന്ന ബംഗ്ലാദേശിന് മോശം വാര്‍ത്തയാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് തൊട്ടുമുമ്പ് ടീമിന്റെ ഓള്‍റൗണ്ടര്‍ സെയ്ഫുദ്ദീന് കളിക്കാന്‍ ആകില്ലെന്നാണ് വാര്‍ത്തകള്‍.സാരമായി പരിക്കേറ്റ് താരത്തിന് ഇനി കളിക്കാന്‍ സാധിക്കില്ല. ഇതേതുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങും എന്ന് ബംഗ്ലാദേശ് അറിയിച്ചു. താരത്തിന്റെ നട്ടെല്ലിന് ആണ് പരിക്കേറ്റത്.

ഇത്തവണത്തെ ലോകകപ്പില്‍ ആദ്യ നാല് മത്സരങ്ങളില്‍ നിന്നായി ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. സൈഫുദ്ദീന് പകരം റൂബല്‍ ഹുസൈന്‍ ആയിരിക്കും ബംഗ്ലാദേശ് ടീമില്‍ ചേരുക. ബംഗ്ലാദേശിന്റെ ട്രാവലിംഗ് റിസര്‍വ് താരങ്ങളില്‍ ഒന്നായിരുന്നു ഹൊസൈന്‍, ഒമാനിലും യുഎഇയിലും സ്‌ക്വാഡിനൊപ്പം താരം ഉണ്ടായിരുന്നു.