നട്ടെല്ലിന് പരിക്ക്; ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ സെയ്ഫുദ്ദീന് ഈ ലോകകപ്പില്‍ കളിക്കില്ല

ടി20 ലോകകപ്പ് മത്സരത്തിന് തയാറെടുക്കുന്ന ബംഗ്ലാദേശിന് മോശം വാര്‍ത്തയാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് തൊട്ടുമുമ്പ് ടീമിന്റെ ഓള്‍റൗണ്ടര്‍ സെയ്ഫുദ്ദീന് കളിക്കാന്‍ ആകില്ലെന്നാണ് വാര്‍ത്തകള്‍.സാരമായി പരിക്കേറ്റ് താരത്തിന് ഇനി കളിക്കാന്‍ സാധിക്കില്ല. ഇതേതുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങും എന്ന് ബംഗ്ലാദേശ് അറിയിച്ചു. താരത്തിന്റെ നട്ടെല്ലിന് ആണ് പരിക്കേറ്റത്.

ഇത്തവണത്തെ ലോകകപ്പില്‍ ആദ്യ നാല് മത്സരങ്ങളില്‍ നിന്നായി ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. സൈഫുദ്ദീന് പകരം റൂബല്‍ ഹുസൈന്‍ ആയിരിക്കും ബംഗ്ലാദേശ് ടീമില്‍ ചേരുക. ബംഗ്ലാദേശിന്റെ ട്രാവലിംഗ് റിസര്‍വ് താരങ്ങളില്‍ ഒന്നായിരുന്നു ഹൊസൈന്‍, ഒമാനിലും യുഎഇയിലും സ്‌ക്വാഡിനൊപ്പം താരം ഉണ്ടായിരുന്നു.