ന്യൂഡല്‍ഹി: ഖേല്‍രത്ന പുരസ്‌കാരത്തിനായി കായിക താരങ്ങളെ ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കലം നേടിയ പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ദ്രോണാചാര്യ പുരസ്‌കാരത്തിനായി 17 പരിശീലകരെയും 35 പേരെ അര്‍ജ്ജുന അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി മലയാളി താരം കെ.സി.ലേഖയുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.
ഒളി മ്പിക്സ് അത്ലറ്റിക്സില്‍ രാജ്യത്തിനായി ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തി താരം രവി ദഹിയ, ബോക്സിംഗ് താരം ലൗവ്ലീന എന്നിവരും ഖേല്‍രത്ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഖേല്‍രത്ന പുരസ്‌കാരത്തിനായി ഫുട്ബോള്‍ താരമായ സുനില്‍ ഛേത്രി, പാരാ ബാഡ്മിന്റണ്‍ താരം പ്രമോദ് ഭാഗത്, അത്ലറ്റിക് സുമിത് അങ്കുല്‍, പാരാഷൂട്ടിംഗ് താരം അവാനി ലേഖര, പാരാബാഡ്മിന്റണ്‍ താരം കൃഷ്ണനഗര്‍, പാരാഷൂട്ടിംഗ് താരം എം.നരവാള്‍ എന്നിവരെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

