റോം: ജി-20 ഉച്ചകോടിയില്‍ കൊവിഡിനെതിരെ രാജ്യം കൈവരിച്ച നേട്ടങ്ങളെ ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ‘ആഗോള ജനസംഖ്യയുടെ ആറില്‍ ഒന്ന് എന്നായി കൊവിഡ് വ്യാപനം കുറക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കാനും, വൈറസിന് കൂടുതല്‍ ജനിതക മാറ്റങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിച്ചു’, പ്രധാനമന്ത്രി അവകാശപ്പെട്ടു.
ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വര്‍ഷം 5 ബില്യനിലധികം ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ എന്നും മോദി വ്യക്തമാക്കി. രാജ്യാന്തര യാത്രകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി മറ്റു രജ്യങ്ങളില്‍ നിന്നുമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
150ല്‍ അധികം രാജ്യങ്ങള്‍ക്ക് കൊവിഡ് വാകിസ്ന്‍ എത്തിച്ചു നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചു. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് പ്രസംഗത്തില്‍ മോദി പങ്കുവെച്ചത്.

