ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നു വിവിധ സംഘങ്ങൾ കവർച്ച ചെയ്ത പുരാവസ്തുക്കൾ തിരിച്ചു നൽകി അമേരിക്ക. രാജ്യത്ത് നിന്നും കടത്തിയ 248 പുരാവസ്തുക്കൾ യുഎസ് തിരികെ നൽകിയത്.
12-ാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉൾപ്പെടെ 112 കോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തു ശേഖരമാണ് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത്. യുഎസിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജെയ്സ്വാളാണ് പുരാവസ്തുക്കൾ ഏറ്റുവാങ്ങിയത്.
യുഎസിലെ 5 കുറ്റാന്വേഷണ സംഘങ്ങൾ കഴിഞ്ഞ ദശകങ്ങളിലാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. നടരാജന്റെ വെങ്കലശിൽപം ഉൾപ്പെടെ ഇവയിൽ 235 എണ്ണം നിലവിൽ ജയിലിൽ വിചാരണ കാത്തു കഴിയുന്ന, കലാവസ്തു ദല്ലാൾ സുഭാഷ് കപൂറിൽ നിന്നും കണ്ടെടുത്തവയാണ്. കപൂറും സഹായികളും കടത്തിയ 1000 കോടി രൂപയിലേറെ വിലവരുന്ന 2,500 വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. അഫ്ഗാനിസ്താൻ, കംബോഡിയ, നേപ്പാൾ, പാക്കിസ്ഥസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇയാൾ പുരാവസ്തുക്കൾ കടത്തിയിട്ടുണ്ട്.

