Health (Page 3)

ഒരു മനുഷ്യന്റെ ആരോഗ്യ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഒരു മനുഷ്യന്റെ ശരീരത്തിൽ ഊർജം നിലനിർത്തുന്നത്. വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദോഷമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. അതിനാൽ ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. രാവിലെ എഴുന്നേറ്റ ഉയനെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും ഇത് കാരണമാകാനിടയുണ്ട്.

വെറും വയറ്റിൽ രാവിലെ എരിവും മസാലയും കൂടിയ ഭക്ഷണങ്ങളും കവിക്കരുത്. ഇതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വെറും വയറ്റിൽ മധുരംപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാൻ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നാനും ഇത് ഇടവരുത്തും. കാർബോണേറ്റഡ് ഡ്രിങ്ക്‌സ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും അത്ര നല്ലതല്ല. ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.

എങ്ങനെയാണ് ഇരുചക്ര വാഹനങ്ങളിൽ ഇരിക്കേണ്ടതെന്ന് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ചെറുതോ വലുതോ ഹ്രസ്വമോ ദീർഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഇന്ന് ഇരുചക്രവാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ, ഇരുചക്ര വാഹനങ്ങളിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പലർക്കും അറിയില്ല.

മറ്റു വാഹനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിൽ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹന സീറ്റുകൾ. പുറംതാങ്ങിയും കൈത്താങ്ങിയും ബെൽറ്റും സ്ഥാനക്രമീകരണ സംവിധാനങ്ങളുമില്ല. സ്വകാര്യാവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. വാഹനങ്ങൾ വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവുകൾ നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.

എർഗണോമിക്സ്

1) കണ്ണുകൾ

റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക

2) തോളുകൾ

ആയാസരഹിതമായി വച്ച് നടു നിവർത്തി ഇരിക്കുക

3) കൈമുട്ടുകൾ

ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക

4) കൈകൾ

പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധം പിടിയ്ക്കുക

5) ഇടുപ്പ്

സ്റ്റിയറിംഗ് ഹാൻഡിലും പെഡലുകളും അനായാസം പ്രവർത്തിപ്പിക്കാൻ പാകത്തിൽ ആയാസരഹിതമായി വയ്ക്കുക

6) കാൽമുട്ടുകൾ

വാഹനത്തിന്റെ ബാലൻസ് നിലനിർത്താൻ പാകത്തിൽ, ഫ്യുവൽ ടാങ്കിനോട് ചേർത്ത് വയ്ക്കുക

7) പാദങ്ങൾ

പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റിൽ അത്യാവശ്യം അമർത്തി കാൽപ്പാദം മുൻപിലേയ്ക്കായി മുൻഅഗ്രങ്ങൾ (Toes) ബ്രേക്ക്, ഗിയർ പെഡലുകളിൽ ലഘുവായി അമർത്തി വയ്ക്കുക.

മറ്റുതരം വാഹനങ്ങളിലും ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലൻസ് നിലനിർത്താൻ പാകത്തിൽ ശരീരഭാഗങ്ങൾ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുൻപിലേയ്ക്കോ പുറകിലേയ്ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക.

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കുടലിന്റെ ആരോഗ്യം പ്രധാനമാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ, പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് എന്നിവയാൽ സമ്പന്നമായ ഒരു സമീകൃതാഹാരം വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇളനീർ

കുടലിന്റെ ആരോഗ്യത്തിന് ഇളനീര് ബെസ്റ്റാണ്. ഇളനീരിൽ ജലാംശവും പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പപ്പായ ജ്യൂസ്

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനത്തെ സുഗമമാക്കാൻ സഹായിക്കും. അതിനാൽ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഇഞ്ചി ചായ

ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകൾ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്.

ചീര

ചീര പോലെയുള്ള ഇലക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗ്രീൻ സ്മൂത്തികളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. ഇത് കുടലിന്റെ ആരോഗ്യവും വർദ്ധിപ്പിക്കും.

തിരുവനന്തപുരം: ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവർത്തകരുടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. വൺ ഹെൽത്ത് പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.

ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണിൽ നിന്നും വരുന്ന ഫീവർ കേസുകൾ നേരിട്ട് ജനറൽ ഒ.പി യിൽ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നിർദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കും. ഈ പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർവൈലൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പൂർണമായ ചുമതല അതാത് ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്കായിരിക്കും. ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പിപിഇ കിറ്റ്, ഒസൽറ്റാമിവിർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. പക്ഷികളുമായി ഇടപെട്ടവർക്കോ, നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ, കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കേണ്ടതാണ്. അടിയന്തിര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ നമ്പറിൽ (0477 2251650) ബന്ധപ്പെടുക.

കൊല്ലം: ഇടവിട്ടുള്ള വേനൽമഴയിൽ കൊതുക്പെരുകുന്ന പശ്ചാത്തലത്തിൽ ഡെങ്കിപനിക്ക് സാധ്യതയേറയെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിറുത്തരുത്. ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ക്യാമ്പയിനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾക്കും സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യയുള്ളതിനാൽ ചികിത്സ തേടണം. പനി മാറിയാലും നാലു ദിവസം സമ്പൂർണ്ണ വിശ്രമമാകാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിപാനീയങ്ങൾ ഉപയോഗിക്കാം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അപകടമാണ്.

വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, മഴവെള്ളപാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളം തുടങ്ങിയ ഉറവിടങ്ങൾക്ക് ഇടനൽകരുത്.

ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി മന്ത്രി ജെ ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ

ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും നിർബന്ധമായും ധരിക്കേണ്ടതാണ്.

കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.

പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക .

വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.

അണു നശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്.

നിരീക്ഷണ മേഖലയിൽ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .
ചെയ്തുകൂടാത്തത്

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത് .

പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്.

രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ: 0477-2252636

പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണം / അസ്വാഭാവിക ലക്ഷണങ്ങള് എന്നിവ നിരീക്ഷണ വിധേയമാക്കാന് എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സർജന്മാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് .

ഇടുക്കി: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ മനോജ് അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങൾ

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കണം.

ധാരാളം പാനീയങ്ങൾ കുടിക്കുക

ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

covid

പ്രായം കടന്നു പോകുന്തോറും ശരീരത്തിന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഈ സമയത്ത് പല രോഗങ്ങളും നമ്മെ തേടിയെത്താം. 50 വയസൊക്കെയാകുമ്പോൾ ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദാഹമോ ആവശ്യമോ ഇല്ലെങ്കിലും എല്ലായ്പ്പോഴും വെള്ളം കുടിക്കുക, ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങൾ, അവയിൽ മിക്കതും ശരീരത്തിൽ വെള്ളത്തിന്റെ അഭാവം മൂലമാണ്. പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ. വെള്ളം കുടിക്കേണ്ടതാണ്.

ശരീരത്തിൽ നിന്ന് കഴിയുന്നത്ര ജോലി ചെയ്യുക, നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായികവിനോദം പോലെയുള്ള ശരീരത്തിന്റെ ചലനം ഉണ്ടായിരിക്കണം.

കുറച്ച് കഴിക്കുക.. അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഉപേക്ഷിക്കുക.. കാരണം അത് ഒരിക്കലും നല്ലതല്ല. സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുക.

അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്. പലചരക്ക് സാധനങ്ങൾ എടുക്കുന്നതിനോ ആരെയെങ്കിലും കണ്ടുമുട്ടുന്നതിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക. എലിവേറ്ററുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുക.

കോപം ഉപേക്ഷിക്കുക, വിഷമിക്കുന്നത് നിർത്തുക, കാര്യങ്ങൾ അവഗണിക്കാൻ ശ്രമിക്കുക. വിഷമകരമായ സാഹചര്യങ്ങളിൽ സ്വയം മുഴുകരുത്, അവ എല്ലാ ആരോഗ്യത്തെയും നശിപ്പിക്കും. പോസിറ്റീവ് ആളുകളുമായി സംസാരിക്കുക, അവരെ ശ്രദ്ധിക്കുക.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങൾ

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ധാരാളം പാനീയങ്ങൾ കുടിക്കുക

ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

ഇപ്പോഴത്തെ പ്രധാന ട്രെന്റുകളിലൊന്നാണ് ശരീരത്തിൽ ടാറ്റു കുത്തൽ. ടാറ്റൂ കുത്തുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്. ടാറ്റൂ ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങൾക്ക് പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. ശരീരത്തിൽ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെയും ബാധിക്കാനിടയുണ്ട്.

ടാറ്റൂ കുത്താൻ തീരുമാനിച്ചാൽ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാൻ ശ്രദ്ധിക്കണം. ലൈസെൻസഡ് ടാറ്റൂ വിദഗ്ധർ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാ(dermis)ണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവർ നിർദേശിച്ച പരിചരണരീതി പിന്തുടരണം.

ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതിൽ ശ്രദ്ധ നൽകണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോൾ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും. തുടർന്ന് ചർമം പഴയരൂപത്തിലാവും. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരും ടാറ്റൂ ചെയ്യും മുൻപ് ഡോക്ടറോട് അഭിപ്രായം തേടണം.