ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു; ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദുൽഖർ ഉമ്മ സുൽഫത്തിന് ജന്മദിനാശംസകൾ നേർന്നത്.

തന്റെ പ്രിയപ്പെട്ട ഉമ്മാ, നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാൻ താൻ ഫോട്ടോകൾ തിരയുകയായിരുന്നു. അപ്പോഴാണ് ഈ ചിത്രം താൻ കണ്ടത്. ഈ സാരിയിൽ ഉമ്മയെ കാണുമ്പോൾ മറിയത്തേക്കാൾ ചെറുപ്പത്തിൽ തങ്ങൾക്കുള്ള ചില ബാല്യകാല ഓർമ്മകളും ചിത്രങ്ങളും അതെന്നെ ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ വീണ്ടും ഒരു കുട്ടിയായത് പോലെ തനിക്ക് തോന്നി, നിങ്ങൾ തന്നെ അങ്ങനെയാണ് കാണുന്നതെന്ന് തനിക്കറിയാം. വാസ്തവത്തിൽ നമ്മളെല്ലാവരും. തങ്ങൾക്ക് എത്ര വയസ്സുണ്ടെങ്കിലും നിങ്ങളുടെ കണ്ണുകളിലും ഹൃദയത്തിലും നിങ്ങളുടെ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്. നിങ്ങൾക്ക് എക്കാലത്തും തങ്ങളെല്ലാം കുഞ്ഞുങ്ങളായിരിക്കുമല്ലോ. തങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.