കുടലിന്റെ ആരോഗ്യ സംരക്ഷണം; കുടിക്കേണ്ട പാനീയങ്ങൾ ഇവയെല്ലാം

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കുടലിന്റെ ആരോഗ്യം പ്രധാനമാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ, പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് എന്നിവയാൽ സമ്പന്നമായ ഒരു സമീകൃതാഹാരം വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇളനീർ

കുടലിന്റെ ആരോഗ്യത്തിന് ഇളനീര് ബെസ്റ്റാണ്. ഇളനീരിൽ ജലാംശവും പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പപ്പായ ജ്യൂസ്

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനത്തെ സുഗമമാക്കാൻ സഹായിക്കും. അതിനാൽ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഇഞ്ചി ചായ

ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകൾ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്.

ചീര

ചീര പോലെയുള്ള ഇലക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗ്രീൻ സ്മൂത്തികളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. ഇത് കുടലിന്റെ ആരോഗ്യവും വർദ്ധിപ്പിക്കും.