Health (Page 125)

covid

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1134 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,81,347 കോവിഡ് കേസുകളില്‍, 3.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 122 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 282 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1152 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7104, കൊല്ലം 2146, പത്തനംതിട്ട 1981, ആലപ്പുഴ 2672, കോട്ടയം 3342, ഇടുക്കി 1884, എറണാകുളം 6015, തൃശൂര്‍ 3699, പാലക്കാട് 1762, മലപ്പുറം 2489, കോഴിക്കോട് 2368, വയനാട് 1160, കണ്ണൂര്‍ 1807, കാസര്‍ഗോഡ് 390 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,52,076 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

covid

സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,05,410 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,626 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1140 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5213, കൊല്ലം 6701, പത്തനംതിട്ട 2533, ആലപ്പുഴ 2959, കോട്ടയം 4135, ഇടുക്കി 1560, എറണാകുളം 6251, തൃശൂര്‍ 3132, പാലക്കാട് 1923, മലപ്പുറം 2207, കോഴിക്കോട് 2447, വയനാട് 1479, കണ്ണൂര്‍ 1814, കാസര്‍ഗോഡ് 733 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,13,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും മികച്ച ഭക്ഷ്യ വസ്തവാണിത്. കാത്സ്യം, വിറ്റാമിൻ എ, ഡി, ഇ, ബി12, കെ12 എന്നിവ ധാരാളം വെണ്ണയിലുണ്ട്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദിവസവും വെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും വെണ്ണ സഹായിക്കും. ബീറ്റ കരോട്ടിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുകയും കണ്ണിനെ സംരക്ഷിക്കുകയും ചെയ്യും. വെണ്ണയിൽ അടങ്ങിയിട്ടുള്ള ലിനോയിക് ആസിഡ് ക്യാൻസർ സാധ്യത തടയാനും സഹായിക്കുന്നു.

കുഞ്ഞുങ്ങളും മുലപ്പാൽ നൽകുന്ന അമ്മമാരും ഗർഭിണികളും നിർബന്ധമായും ദിവസവും അൽപം വെണ്ണം കഴിക്കണം. ഇത് മുലപ്പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും സഹായകമാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാനും വെണ്ണ പ്രയോജനപ്രദമാണ്. ഉറക്കക്കുറവിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വെണ്ണ ഉത്തമമാണെന്നും വിദഗ്ധർ പറയുന്നു.

covid

സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,32,980 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,134 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 151 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,286 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3778, കൊല്ലം 2919, പത്തനംതിട്ട 1098, ആലപ്പുഴ 2969, കോട്ടയം 3837, ഇടുക്കി 1458, എറണാകുളം 9691, തൃശൂര്‍ 5283, പാലക്കാട് 2539, മലപ്പുറം 3068, കോഴിക്കോട് 2827, വയനാട് 1579, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 670 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,70,170 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. പ്രോട്ടീനുകളും വിറ്റാമിനുകളും മിനറലുകളുമെല്ലാം മുട്ടയിലുണ്ട്. മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും മുട്ടക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണവസ്തുക്കളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • പഞ്ചസാര

മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ രണ്ട് ഭക്ഷണങ്ങളും അമിനോ ആസിഡ് പുറത്ത് വിടും. ഇത് മനുഷ്യ ശരീരത്തിന് വളരെയേറെ ദോഷകരമാണ്. രക്തം കട്ടപിടിക്കാനും ഇത് കാരണമാകും.

  • സോയ മിൽക്ക്

സോയ മിൽക്കും മുട്ടയും ഒരുമിച്ച് കഴിച്ചാൽ പ്രോട്ടീനുകൾ ശരീരത്തിൽ പിടിക്കുന്നതിന് പ്രയാസമുണ്ടാകും. അതിനാൽ തന്നെ സോയ മിൽക്കും മുട്ടയും ഒരുമിച്ച് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

  • പഴം

പുഴുങ്ങിയ ഏത്തപ്പഴവും, മുട്ടയും എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ദോഷമാണെന്നാണ് പറയപ്പെടുന്നത്. ജിമ്മിൽ പോകുന്നവരും, വ്യായാമങ്ങൾ ചെയ്യുന്നവരും ഈ കോമ്പിനേഷൻ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

  • ബേക്കൺ

ബേക്കണും മുട്ടയും ഒരുമിച്ച് കഴിക്കരുത്. മുട്ടയിൽ ധാരാളം പ്രോട്ടീനും, ബേക്കണിൽ ധാരാളം ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടന്ന് തന്നെ ശരീരത്തിലെ ഊർജ്ജം വർധിക്കാനും, പിന്നീട് പെട്ടെന്ന് കുറയാനും കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.

  • ചായ

ചായയും മുട്ടയും ഒന്നിച്ച് കഴിക്കരുത്. ഇത് ശരീരത്തിലെ അവയവങ്ങളെ ബാധിക്കും. മലബന്ധത്തിനും ഇത് കാരണമാകാം.

ദീർഘനേരം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവരാണോ നിങ്ങൾ. സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമെല്ലാം ഉപയോഗിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കണം. ഇത്തരക്കാർ കണ്ണിന്റെ കാഴ്ച്ചശക്തി നിലനിർത്താൻ ചില വ്യായാമങ്ങൾ ചെയ്യേണ്ടതായുണ്ട്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലുമൊക്കെ ഒരുപാട് നേരം നോക്കിയിരിക്കുന്നത് കണ്ണിന് ആയാസമുണ്ടാകുന്നതിന്റെ പ്രധാന കാരണമാണ് കൺവേർജൻസ് ഇൻസഫിഷ്യൻസി എന്ന അവസ്ഥ. കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അടുത്തേക്കുള്ള കാഴ്ചയാണ് വേണ്ടത്. കണ്ണിലെ ലെൻസിന്റേയും പേശികളുടേയും പ്രവർത്തനഫലമായി നടക്കുന്ന അക്കമഡേഷൻ എന്ന പ്രതിഭാസമാണ് ഇതിന് സഹായിക്കുന്നത്.

ഡിജിറ്റൽ മാദ്ധ്യമങ്ങൾ അധികം ഉപയോഗിക്കുന്നത് കണ്ണിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ ഇരുകണ്ണുകളും ഒരുമിച്ച് പ്രവർത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. തലവേദന, കണ്ണുകൾക്ക് ആയാസം, വസ്തുക്കളെ രണ്ടായി കാണൽ തുടങ്ങിയ പ്രശ്‌നങ്ങളും അനുഭവപ്പെടാൻ തുടങ്ങും.പെൻസിൽ പുഷ് അപ്പ് വ്യായാമം ഈ അവസ്ഥ മറികടത്താൻ സഹായിക്കും. കണ്ണിന്റെ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണം ഇത് ചെയ്യേണ്ടത്.

സൗകര്യപ്രദമായ വിധത്തിൽ എവിടെയെങ്കിലും നിന്നു കൊണ്ട് വേണം പെൻസിൽ പുഷ്അപ്പ് ചെയ്യേണ്ടത്. ഒരു പെൻസിൽ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തിൽ നീട്ടിപ്പിടിക്കുക. പിന്നീട് ആ പെൻസിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക. തുടർന്ന് പതുക്കെ പെൻസിൽ മൂക്കിനടുത്തേക്ക് കൊണ്ടുവരിക. പെൻസിൽ അവ്യക്തമായ രണ്ടായോ കാണാൻ തുടങ്ങുമ്പോൾ ആ പൊസിഷനിൽ അൽപസമയം അങ്ങനെ നിർത്തുക. ഇതിന് ശേഷം വീണ്ടും പെൻസിൽ പഴയ പൊസിഷനിലേക്ക് തിരിച്ചെത്തിച്ച് പരിശീലനം ആവർത്തിക്കണം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ബ്ലൂബെറി. നിരവധി ആരോഗ്യ ഗുണങ്ങൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും ബ്ലൂബെറി സഹായിക്കും. ബ്ലൂബെറി രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ തടയുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

വിറ്റാമിൻ ബി 1, ബി 2, സി, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സോഡിയം, ഫോസ്ഫറസ് എന്നിവ ബ്ലൂബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനത്തിന് സഹായകമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.

അൾസർ, ഗ്ലൂക്കോമ, തിമിരം എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. അർബുദം, അൽഷിമേഴ്സ്, പാർക്കിൻസൺസ് എന്നീ രോഗങ്ങൾ വരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കാനും ബ്ലൂബെറി സഹായിക്കും.

covid

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,58,188 കോവിഡ് കേസുകളില്‍, 3.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 207 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂര്‍ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂര്‍ 2295, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,26,884 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പലരുടെയും പ്രശ്‌നമാണ് പല്ലിലെ മഞ്ഞനിറം. പുകവലി, വായ ശുചിത്വം, ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങളാൽ പല്ലുകൾക്ക് മഞ്ഞ നിറമുണ്ടാകാം. ആരോഗ്യമുള്ള വെളുത്ത പല്ലുകൾക്കായി ചില ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ

ഉമിനീർ ഉണ്ടാക്കാൻ സഹായിക്കുന്ന മാലിക് ആസിഡ് ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളെ നല്ലതാണ്.

സ്‌ട്രോബറി

സ്‌ട്രോബെറിയിലും ധാരാളം മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്‌ട്രോബറി കഴിച്ചാൽ പല്ലിലെ മഞ്ഞനിറം മാറും. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന നാരുകളും സ്‌ട്രോബറിയിലുണ്ട്.

വാഴപ്പഴം

നാരുകൾ, വിറ്റാമിൻ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗമാണ് വാഴപ്പഴം. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. വാഴപ്പഴത്തിന്റെ തൊലി ഏകദേശം 1-2 മിനിറ്റ് പല്ലിൽ തേച്ച ശേഷം 5 മിനിറ്റ് കഴിഞ്ഞ് ബ്രഷ് ചെയ്യുന്നതും നല്ലതാണ്.

പച്ചക്കറികൾ

കാരറ്റ്, പച്ചക്കറികൾ, ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും പല്ലിലെ മഞ്ഞ നിറം അകറ്റാൻ പ്രയോജനപ്രദമാണ്. അതേസമയം മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ വായയുടെ ശുചിത്വം നോക്കേണ്ടതും പ്രധാനമാണ്. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കണം. പുകവലി ഒഴിവാക്കുകയും വേണം.

എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കാപ്പി. ക്ഷീണത്തോടെ ഇരിക്കുമ്പോൾ ഒരു കപ്പ് കാപ്പി കുടിച്ചാൽ ഉന്മേഷവും ഉണർവ്വുമൊക്കെ ലഭിക്കും. കാപ്പി കുടിക്കുന്നവരിൽ പലർക്കും കാപ്പിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയില്ല. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ഒരു കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജ്ജിപ്പിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും കാപ്പി നല്ലതാണ്. അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും കാപ്പി കുടിക്കുന്നതിലൂടെ കഴിയും. കാപ്പി കുടിക്കുന്നത് വിഷാദ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ദിവസം ഒരു കപ്പ് കാപ്പി വീതം കുടിക്കുന്നവരിൽ വിഷാദ രോഗത്തിനുള്ള സാധ്യത 8 ശതമാനം വരെ കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ടൈപ്പ്-2 ഡയബറ്റിക്‌സിൽ നിന്നും രക്ഷ നേടാനും കാപ്പി സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. എല്ലാ ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം സംരക്ഷിക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

കരൾ രോഗങ്ങളെ ചെറുക്കാനും കാപ്പി സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും കാപ്പി കുടിക്കുന്നത് നല്ലതാണ്.