Health (Page 124)

കോവിഡ് വ്യാപനം വർധിക്കുന്ന സമയമാണിത്. വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാർഗമാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യതയും കുറയും. രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷ്യ വർഗമാണ് ചെറുപയർ. നിരവധി ആരോഗ്യ ഗുണങ്ങൾ ചെറുപയറിനുണ്ട്.

കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കാനും കരൾ സംബന്ധമായ രോഗത്തെ ചെറുത്തു നിർത്താനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്.

മഞ്ഞപ്പിത്തം ബാധിച്ചവർക്ക് ചെറുപയർ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കി നൽകുന്നതും ഗുണം ചെയ്യും. വിറ്റാമിനുകൾ ധാരാളമുള്ള ചെറുപയർ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ മികച്ച ഭക്ഷണ പദാർത്ഥാണ്.്.കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വർധിപ്പിക്കാനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ, പ്രമേഹം, കൊളസ്ട്രോൾ, വയറു സംബന്ധിയായ രോഗങ്ങൾ എന്നിവയെ എല്ലാം നിയന്ത്രിക്കാൻ കറിവേപ്പില സഹായിക്കും. കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാഴ്ച്ചശക്തി വർധിപ്പിക്കാനും കറിവേപ്പില മികച്ചതാണ്.

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. ദഹനപ്രശ്‌നങ്ങൾക്കും കറിവേപ്പില ഒരു പരിധി വരെ പരിഹാരമാണ്. ചിലതരം ത്വക് രോഗങ്ങൾക്ക് വെളിച്ചെണ്ണയിൽ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാൽ ശമനമുണ്ടാകും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാൽ പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം മാറിക്കിട്ടുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി സമൃദ്ധമായി വളരും. ഈ എണ്ണ തേക്കുന്നതിലൂടെ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.

covid

സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂര്‍ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6827, കൊല്ലം 2353, പത്തനംതിട്ട 2244, ആലപ്പുഴ 1541, കോട്ടയം 1099, ഇടുക്കി 1317, എറണാകുളം 7632, തൃശൂര്‍ 4538, പാലക്കാട് 2121, മലപ്പുറം 2165, കോഴിക്കോട് 2805, വയനാട് 927, കണ്ണൂര്‍ 1260, കാസര്‍ഗോഡ് 1629 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,12,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ഉലുവ വെള്ളം മികച്ചതാണ്. ഉലുവയിൽ അടങ്ങിയ ഫൈബർ ദഹനപ്രക്രിയ എളുപ്പമാക്കും. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു.

ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഉലുവ വെള്ളം സഹായിക്കും.

ശരീരത്തിൽ നിന്ന് വിഷാംശം നീക്കാനും ഉലുവ സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ അകറ്റാൻ ഉലുവ മികച്ചതാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഉലുവ കുടിക്കുന്നത് നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് നാരങ്ങാവെള്ളം. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്‌ളേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ നിർജ്ജലീകരണം നടക്കുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ചർമ്മത്തിൽ ചുളിവുകൾ ഇല്ലാതാക്കാനും യുവത്വം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിൽ സന്ധികളിലുണ്ടാകുന്ന നീർക്കെട്ട് അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാരങ്ങവെള്ളം. നീർക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്. മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിയ്ക്കുന്ന സമയങ്ങളിൽ അൽപം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാൻ സഹായകമാണ്.

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,54,595 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 374 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3178 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7461, കൊല്ലം 1278, പത്തനംതിട്ട 3343, ആലപ്പുഴ 2018, കോട്ടയം 2425, ഇടുക്കി 1361, എറണാകുളം 1382, തൃശൂര്‍ 1012, പാലക്കാട് 2489, മലപ്പുറം 1131, കോഴിക്കോട് 5562, വയനാട് 964, കണ്ണൂര്‍ 1728, കാസര്‍ഗോഡ് 547 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,54,595 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,74,535 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നുവെന്ന് ഒരിക്കലെങ്കിലും തോന്നാത്തവർ ഉണ്ടാകില്ല. വിവിധ രോഗങ്ങൾ കാരണമോ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയ കാരണങ്ങൾ മൂലമോ നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കും. ജോലിയെ വരെ ചിലപ്പോൾ ഈ ക്ഷീണം പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ട്.

നന്നായി ഉറങ്ങിയിട്ടും സമയത്തിന് ആഹാരം കഴിച്ചിട്ടും ക്ഷീണം വിട്ടു മാറാതെ തുടരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആവശ്യമുള്ള പോഷകങ്ങൾ ഇല്ലാത്തതിനാലാകും. ഇത് തടയാൻ ശരീരത്തെ ഊർജ്ജസ്വലമാക്കാൻ സഹായിക്കുന്ന ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അഞ്ച് സൂപ്പർ ഫുഡുകളെ പരിചയപ്പെടാം.

  1. ബീറ്റ്‌റൂട്ട്

ഇരുമ്പ് സത്ത് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്ന കോശങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കോശങ്ങളിലേക്കുള്ള വിതരണം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് സഹായിക്കും.

  1. ചീര

പോഷക ഗുണങ്ങളുടെ കലവറയാണ് ചീര. ഇരുമ്പ് സത്തയും ചീരയിലുണ്ട്. ധാതുക്കളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ചീര കഴിക്കുന്നതിലൂടെ ശരീരത്തിന് ഊർജവും ഉണർവും ലഭിക്കും.

  1. മുട്ട

ഇരുമ്പ്, കൊളീൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി-12 എന്നിവയാൽ സമ്പന്നമാണ് മുട്ട. ക്ഷീണമകറ്റാനും ദിവസം മുഴുവൻ ശരീരത്തിന് ഊർജ്ജം പകരാനും മുട്ട കഴിക്കുന്നത് സഹായിക്കും. ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

  1. പഴം

സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് പഴം. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ പഴത്തിലുണ്ട്. ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും പഴത്തിൽ ധാരാളമുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാനും പഴം കഴിക്കുന്നത് നല്ലതാണ്.

  1. ഈന്തപ്പഴം

ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സൾഫർ, കോപ്പർ, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മുൻകരുതലുകൾ പാലിക്കുകയും രോഗപ്രതിരോധ ശേഷി ഉയർത്തുകയുമാണ് രോഗബാധയേൽക്കാതെ രക്ഷപ്പെടാനുള്ള മാർഗം. രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം. വിവിധ എൻസൈമുകളുടെ പ്രവർത്തനത്തിൽ ഇത് നിർണ്ണായക പങ്ക് വഹിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രോട്ടീൻ സിന്തസിസ് എന്നീ പ്രവർത്തനങ്ങളിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും. സിങ്ക് കൂടുതലായും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മുട്ട

സിങ്ക് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. കുറഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. നല്ല വളർച്ചയ്ക്കു ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും മുട്ടയിലുണ്ട്. മുട്ട കഴിക്കുന്നവരിൽ രോഗപ്രതിരോധശേഷി വർധിക്കും.

ഓട്‌സ്

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് ഓട്‌സ്. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഓട്‌സ് സഹായിക്കും. ഇത് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ തുടരാനും ഉയർന്ന രോഗപ്രതിരോധ ശേഷി കൈവരിക്കാനും ഓട്‌സ് സഹായിക്കും.

പയർവർഗങ്ങൾ

സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയർ, ബീൻസ് തുടങ്ങിയവ. ഫൈറ്റേറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇവ ഇത് സിങ്കിനെയും മറ്റ് ധാതുക്കളെയും ആഗിരണം ചെയ്യാൻ സഹായിക്കും. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും പയർ വർഗങ്ങൾ സഹായിക്കും.

തൈര്

കാത്സ്യം, വിറ്റാമിൻ ബി 2, ബി 12, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് തൈര്. മെച്ചപ്പെട്ട രോഗപ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ആരോഗ്യകരമായ ചർമ്മം എന്നിവ നേടാൻ തൈര് കഴിക്കുന്നത് നല്ലതാണ്.

നെല്ലിക്ക

വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്ക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണമാണ്. ഇത് എല്ലാ രോഗങ്ങളെയും അകറ്റി നിർത്തുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇഞ്ചി

അണുക്കൾ, ബാക്ടീരിയകൾ, വൈറസ് എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഇഞ്ചി കഴിക്കുന്നത് ഗുണകരമാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇഞ്ചി ദിവസവും ഭക്ഷണത്തിൽ ചായയിലോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളായ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ഡ്രൈ ഫ്രൂട്ട്‌സിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും അർബുദം ഉൾപ്പെടെ ഉള്ള രോഗങ്ങളെ തടയുന്നതിനും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്.

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും ഇവ സഹായിക്കും. അർബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങൾ എന്നിവയെയും ഡ്രൈ ഫ്രൂട്ട്‌സ് പ്രതിരോധിക്കും. ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ഉത്തമമാണ്. ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളാണ് ഇവ. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.