പല്ലിലെ മഞ്ഞനിറം അകറ്റണോ; ഈ ഭക്ഷണങ്ങൾ കഴിക്കൂ…

പലരുടെയും പ്രശ്‌നമാണ് പല്ലിലെ മഞ്ഞനിറം. പുകവലി, വായ ശുചിത്വം, ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങളാൽ പല്ലുകൾക്ക് മഞ്ഞ നിറമുണ്ടാകാം. ആരോഗ്യമുള്ള വെളുത്ത പല്ലുകൾക്കായി ചില ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ

ഉമിനീർ ഉണ്ടാക്കാൻ സഹായിക്കുന്ന മാലിക് ആസിഡ് ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളെ നല്ലതാണ്.

സ്‌ട്രോബറി

സ്‌ട്രോബെറിയിലും ധാരാളം മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്‌ട്രോബറി കഴിച്ചാൽ പല്ലിലെ മഞ്ഞനിറം മാറും. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന നാരുകളും സ്‌ട്രോബറിയിലുണ്ട്.

വാഴപ്പഴം

നാരുകൾ, വിറ്റാമിൻ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗമാണ് വാഴപ്പഴം. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. വാഴപ്പഴത്തിന്റെ തൊലി ഏകദേശം 1-2 മിനിറ്റ് പല്ലിൽ തേച്ച ശേഷം 5 മിനിറ്റ് കഴിഞ്ഞ് ബ്രഷ് ചെയ്യുന്നതും നല്ലതാണ്.

പച്ചക്കറികൾ

കാരറ്റ്, പച്ചക്കറികൾ, ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും പല്ലിലെ മഞ്ഞ നിറം അകറ്റാൻ പ്രയോജനപ്രദമാണ്. അതേസമയം മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ വായയുടെ ശുചിത്വം നോക്കേണ്ടതും പ്രധാനമാണ്. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കണം. പുകവലി ഒഴിവാക്കുകയും വേണം.