Health (Page 126)

മിക്ക സ്ത്രീകളിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ് യൂറിനറി ഇൻഫെക്ഷൻ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ രോഗബാധ കൂടുതലായും ഉണ്ടാകുന്നത്. ചിലരിൽ യൂറിനറി ഇൻഫെക്ഷൻ ഇടയ്ക്കിടെ വരാറുണ്ട്. മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിങ്, ഇടുപ്പ് ഭാഗങ്ങളിൽ വേദന എന്നിവയൊക്കെയാണ് യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ. യൂറിനറി ഇൻഫെക്ഷൻ തടയാനുള്ള ചില മാർഗങ്ങളെ കുറിച്ച് നോക്കാം.

യൂറിനറി ഇൻഫെക്ഷൻ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വെള്ളം കുടിക്കാതിരിക്കൽ. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും അണുബാധയ്ക്ക് കാരണമാകുന്നതിനു മുമ്പ് ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. ശരീരത്തിന് നന്നായി ജലാംശം നൽകുകയും മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ മൂത്രമൊഴിക്കുകയും വേണം. നിങ്ങൾ മൂത്രം എത്രയധികം പിടിച്ച് വയ്ക്കുന്നുവോ അത്രയധികം മൂത്രനാളിയിലെ അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത് ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും വഴിവയ്ക്കും. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും, ഇത് അണുബാധകളെ ചെറുക്കുന്നതിന് നല്ല പ്രതിരോധശേഷി നിലനിർത്താൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.

മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം പാലിക്കൽ. സ്വകാര്യ ഭാഗങ്ങളിൽ ബാക്ടീരിയയുടെ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഒഴുക്കിനെ ആശ്രയിച്ച് ഓരോ 4-5 മണിക്കൂറോ അതിൽ കുറവോ കൂടുമ്പോൾ ടാംപോണുകളോ പാഡുകളോ മാറ്റണം.

Covid

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,52,101 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,46,479 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 950 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,23,825 കോവിഡ് കേസുകളില്‍, 4.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 154 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 130 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,681 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,866 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 789 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 92 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,027 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1199, കൊല്ലം 6792, പത്തനംതിട്ട 2554, ആലപ്പുഴ 1058, കോട്ടയം 3550, ഇടുക്കി 1200, എറണാകുളം 7750, തൃശൂര്‍ 2280, പാലക്കാട് 804, മലപ്പുറം 1165, കോഴിക്കോട് 1695, വയനാട് 602, കണ്ണൂര്‍ 1061, കാസര്‍ഗോഡ് 317 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,23,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,40,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകരാജ്യങ്ങൾ. പുതിയ കോവിഡ് വകഭേദങ്ങൾ ഉടലെടുക്കുന്നതിന്റെ ആശങ്ക എല്ലാവരിലും ഉണ്ട്. രോഗ പ്രതിരോധ ശേഷി ദുർബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകൾ ജനങ്ങളെ ബാധിക്കുന്നത്.

രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറവായവരിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലായിരിക്കും. മഞ്ഞളിൽ ആന്റിബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാനും മഞ്ഞളിന് കഴിവുണ്ട്.

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞൾ. ബാക്ടീരിയയെ ചെറുക്കാൻ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാൻ നല്ലതാണ്. ചർമസൗന്ദര്യത്തിനും മഞ്ഞൾ ഉത്തമമാണ്. സോറിയാസിസ് ഉൾപ്പെടെയുള്ള ചർമരോഗങ്ങൾക്കും മഞ്ഞൾ മരുന്നായി ഉപയോഗിക്കുന്നു. അലർജി, തുമ്മൽ, ആസ്തമ, ശ്വാസതടസം, കഫക്കെട്ട്, സൈനസൈറ്റിസ് എന്നീ അസുഖങ്ങൾക്കെല്ലാം മഞ്ഞൾ ഒരു പരിധി വരെ പരിഹാരമാണ്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മഞ്ഞൾ സഹായിക്കും.

പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ചെറുപ്രായത്തിൽ തന്നെമുടി നരയ്ക്കുന്നത്. ആഹാര രീതി, ജീവിതശൈലി, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. ജനിതക ഘടന മൂലവും ചിലരിൽ വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കും. അത്തരത്തിലുള്ള നരകൾ മാറ്റാനാകാത്തതാണെങ്കിലും ജീവിത ശൈലി കാരണം വരുന്ന നരയ്ക്ക് പരിഹാരമുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കമില്ലായ്മ, മലിനീകരണം, സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങി ഉറക്കക്കുറവ് വരെ മൂലം മുടിയുടെ നിറം നഷ്ടപ്പെടുമ്പോൾ അതിനെ ഫലപ്രദമായി ചികിത്സിക്കാനും നിയന്ത്രിക്കാനും കഴിയും. അത്തരത്തിൽ അകാലനര പരിഹാരിക്കുന്നതിനുള്ള ആയുർവേ പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. നെല്ലിക്ക

ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ള നെല്ലിക്കയുടെ ഉപയോഗം ശിരോചർമ്മത്തിൽ നിന്ന് അഴുക്കും മാലിന്യങ്ങളും അധിക എണ്ണയും നീക്കം ചെയ്യുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. നെല്ലിക്ക ഇട്ടു കാച്ചിയ എണ്ണ തലമുടിയുടെ ആഴത്തിൽ മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് മുടിയുടെ മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

  1. വെളിച്ചെണ്ണ

മുടിയെ ശക്തിപ്പെടുത്തുന്ന ധാരാളം പോഷകങ്ങൾ വെളിച്ചെണ്ണയിലുണ്ട്. വിറ്റാമിൻ ഇ, ബി എന്നിവയാൽ സമ്പന്നമായ വെളിച്ചെണ്ണ മുടി വേരുകൾ ശക്തിപ്പെടുത്താനും ശിരോചർമ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും നര അകറ്റാനും നല്ലതാണ്.

  1. എള്ളെണ്ണ

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എള്ളെണ്ണ തേയ്ക്കുന്നത് സഹായിക്കും. അഞ്ച് ടേബിൾ സ്പൂൺ എള്ളെണ്ണയും രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണയും കലർത്തി മുടിയിലും ശിരോചർമ്മത്തിലും പുരട്ടി രാത്രി മുഴുവൻ വെച്ച ശേഷം പിറ്റേ ദിവസം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

  1. തുളസി

മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് തുളസി. തുളസി ഇലകൾ ചതച്ച് കുറച്ച് വെള്ളത്തിൽ കലർത്തി തയ്യാറാക്കുന്ന മിശ്രിതം ദിവസവും മുടിയിൽ പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയണം. ഇത് അകാല നര ക്രമേണ കുറയ്ക്കാൻ സഹായിക്കും.

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,44,384 കോവിഡ് കേസുകളില്‍, 4.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 92 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 603 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4565, കൊല്ലം 1466, പത്തനംതിട്ട 585, ആലപ്പുഴ 1650, കോട്ടയം 2694, ഇടുക്കി 1436, എറണാകുളം 3056, തൃശൂര്‍ 2604, പാലക്കാട് 1213, മലപ്പുറം 1586, കോഴിക്കോട് 1591, വയനാട് 807, കണ്ണൂര്‍ 1031, കാസര്‍ഗോഡ് 473 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,08,837 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം: അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളിൽ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിൽ യാഥാർത്ഥ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ബാക്കിയുള്ള ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറൽ ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ ലഭ്യമാക്കി വരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആദ്യത്തെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ലാ ആശുപത്രികളിലും ലഭ്യമാക്കി വരുന്നുവെന്ന് മന്ത്രി അറിയിച്ചു.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ വിൻഡോ പീരിഡായ നാലര മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റുകൾ വരുന്നതോടെ ആ ജില്ലകളിൽ തന്നെ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

covid

സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,199 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 668 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6972, കൊല്ലം 1279, പത്തനംതിട്ട 627, ആലപ്പുഴ 1990, കോട്ടയം 3700, ഇടുക്കി 2162, എറണാകുളം 4577, തൃശൂര്‍ 2432, പാലക്കാട് 1554, മലപ്പുറം 1999, കോഴിക്കോട് 2060, വയനാട് 938, കണ്ണൂര്‍ 1442, കാസര്‍ഗോഡ് 272 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,84,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ 75 ശതമാനമായി(11,47,364). ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിനേഷനും കാര്യമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. 15 ശതമാനം കുട്ടികൾക്കാണ് (2,35,872) രണ്ടാം ഡോസ് വാക്സിൻ നൽകിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്സിനേഷനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജനുവരി മൂന്നിനാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കുട്ടികൾക്ക് സ്‌കൂളിൽ തന്നെ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു. വാക്സിനെടുക്കാൻ അർഹതയുള്ള ബാക്കിയുള്ള കുട്ടികൾ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി.

കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കിയാണ് വാക്സിനേഷൻ ഏകോപിപ്പിച്ചത്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിത്തിലുള്ള ബോർഡും സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ തന്നെ വാക്സിൻ നൽകാനായി ജനുവരി 19ന് സ്‌കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു. സ്‌കൂളുകളിലെ വാക്സിനേഷനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്‌കൂളുകളിലെ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്‌കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയും സജ്ജമാക്കിയാണ് വാക്സിനേഷൻ നടത്തിയതെന്നും വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്സിനേഷൻ 85 ശതമാനവുമാണ് (2,27,94,149). ഇതുകൂടാതെ അർഹതയുള്ള 43 ശതമാനം പേർക്ക് (8,11,725) കരുതൽ ഡോസും നൽകിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: ആരോഗ്യ സേതു ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും ഇനി മുതൽ യുണീക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ സൃഷ്ടിക്കാം. ദേശീയ ആരോഗ്യ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) നിലവിൽ 16.4 കോടി എബിഎച്ച്എ നമ്പറുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോഗ്യ സേതു ആപ്പിലൂടെ ഇത് വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ഡോക്ടർമാരുടെ കുറിപ്പടികൾ, ലാബ് റിപ്പോർട്ടുകൾ, ആശുപത്രി രേഖകൾ മുതലായവ ഉൾപ്പെടെ നിലവിലുള്ളതും പുതിയതുമായ മെഡിക്കൽ റെക്കോർഡുകൾ ബന്ധിപ്പിക്കുന്നതിന് എബിഎച്ച്എ നമ്പർ ഉപയോഗിക്കാം.

രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രൊഫഷണലുകളുമായും ആരോഗ്യ സേവന ദാതാക്കളുമായും ഈ രേഖകൾ പങ്കിടാനും മറ്റ് ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. കോവിഡ് മഹാമാരി സമയത്ത് ആരോഗ്യ സേതു നിർണായക പങ്ക് വഹിച്ചു. ഇത് മൊബൈൽ ആപ്ലിക്കേഷന്റെ വ്യാപകമായ ഉപയോഗത്തിന് കാരണമായി. വാക്‌സിനേഷൻ ഈ മഹാമാരിക്കെതിരെ പോരാടാൻ നമ്മെ സഹായിക്കുന്നതിനാൽ, വ്യാപകമായി ഉപയോഗിക്കുന്ന ഈ ഡിജിറ്റൽ പൊതുസേവനം പുനർനിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) സിഇഒ ഡോ ആർ എസ് ശർമ്മ അറിയിച്ചു.

ഉപയോക്താവിന് അവരുടെ ആധാർ നമ്പറും പേര്, ജനന വർഷം (അല്ലെങ്കിൽ ജനനത്തീയതി), വിലാസം എന്നിവ പോലുള്ള ചില അടിസ്ഥാന വിവരങ്ങളും ഉപയോഗിച്ച് അവരുടെ എബിഎച്ച്എ നമ്പർ ജനറേറ്റ് ചെയ്യാം. ആധാർ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസോ മൊബൈൽ നമ്പറോ ഉപയോഗിച്ചു കൊണ്ട് എബിഎച്ച്എ നമ്പർ ജനറേറ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്. https://abdm.gov.in/ അല്ലെങ്കിൽ ABHA ആപ്പ് വഴി എബിഎച്ച്എ നമ്പർ സൃഷ്ടിക്കാമെന്നും ദേശീയ ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.

വളരെയധികം മുൻകരുതലുകൾ സ്വീകരിക്കേണ്ട സമയമാണ് വേനൽക്കാലം. വൈറൽപ്പനി, ചർമ്മ രോഗങ്ങൾ തുടങ്ങി പലതരം രോഗങ്ങളും വേനൽക്കാലത്ത് കണ്ടുവരാറുണ്ട്. അമിതമായി സൂര്യപ്രകാശം നേരിടുമ്പോൾ പല തരത്തിലുളള രോഗങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിർജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതിൽ പ്രധാനമായും ഉണ്ടാകുന്നത്.

വേനൽക്കാലത്ത് ശരീര തളർച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊള്ളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ചില പ്രതിരോധ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം. വെയിലിൽ നിന്ന് മാറി നടക്കുക, ധാരാളം വെളളം കുടിക്കുക, പുറത്ത് പോകുമ്പോൾ കുട, തൊപ്പി, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ വേനൽക്കാല രോഗങ്ങൾ ഒരു പരിധി വരെ തടയാം.

കരിക്കിൻവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയവ കുടിക്കാം. ചർമ്മരോഗങ്ങൾ തടയാൻ സൺസ്‌ക്രീൻ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്താതിരിക്കാനും ശ്രദ്ധിക്കണം.

വേനൽക്കാലത്ത് നേത്രരോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കണ്ണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇവ ഒഴിവാക്കാനായി ശുദ്ധജലത്തിൽ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്.