വിഷാദ രോഗ സാധ്യത കുറയ്ക്കാൻ കാപ്പി; അറിയാം കാപ്പിയുടെ ഗുണങ്ങൾ

എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കാപ്പി. ക്ഷീണത്തോടെ ഇരിക്കുമ്പോൾ ഒരു കപ്പ് കാപ്പി കുടിച്ചാൽ ഉന്മേഷവും ഉണർവ്വുമൊക്കെ ലഭിക്കും. കാപ്പി കുടിക്കുന്നവരിൽ പലർക്കും കാപ്പിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയില്ല. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ഒരു കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജ്ജിപ്പിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും കാപ്പി നല്ലതാണ്. അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും കാപ്പി കുടിക്കുന്നതിലൂടെ കഴിയും. കാപ്പി കുടിക്കുന്നത് വിഷാദ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ദിവസം ഒരു കപ്പ് കാപ്പി വീതം കുടിക്കുന്നവരിൽ വിഷാദ രോഗത്തിനുള്ള സാധ്യത 8 ശതമാനം വരെ കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ടൈപ്പ്-2 ഡയബറ്റിക്‌സിൽ നിന്നും രക്ഷ നേടാനും കാപ്പി സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. എല്ലാ ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം സംരക്ഷിക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

കരൾ രോഗങ്ങളെ ചെറുക്കാനും കാപ്പി സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും കാപ്പി കുടിക്കുന്നത് നല്ലതാണ്.