മുന്‍ പ്രധാനമന്ത്രിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമ വരുന്നു; പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മതാക്കളായ വിനോദ് ബാനുശാലി. അടല്‍ എന്നാണ് സിനിമയുടെ പേര്. അദ്ദേഹത്തിന്റെ ജന്മദിനമായ 2023 ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. ലെജന്റ് സ്റ്റുഡിയോസ് മേധാവി സന്ദീപ് സിംഗുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
‘മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ’എന്ന ടൈറ്റിലിനൊപ്പമാണ് ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികവുറ്റ നേതാവ് വിഖ്യാതനായ കവി ദാര്ശനികന് അദേഹത്തിന്റെ കഥ അവതരിപ്പിക്കുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.