Entertainment (Page 113)

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തിന് അഭിമാന നേട്ടം. ഓസ്‌കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാൻ നടൻ സൂര്യയ്ക്ക് ക്ഷണം ലഭിച്ചു. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംനേടിയത്.

ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് നടി കജോൾ, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാർ.

കഴിഞ്ഞ ഓസ്‌കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്.

രക്ഷിത് ഷെട്ടി അഭിനയിച്ച കന്നഡ ചിത്രം ‘777 ചാര്‍ലി’ പതിനേഴാം ദിവസം 4.05 കോടിയിലധികം രൂപ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തു.

ചിത്രത്തിന് നിരവധി പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍, വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കാം. കിരണ്‍രാജ് കെ സംവിധാനം ചെയ്ത ‘777 ചാര്‍ലി’ ഒരു സാഹസിക കോമഡി-ഡ്രാമ ചിത്രമായി അറിയപ്പെടുന്നു. രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്ബി ഇഫക്റ്റിന്റെ പ്രത്യേക പ്രദര്‍ശനം നടത്തി. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. നടന്‍ ആര്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.

മുന്‍ സിബിഐ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍, മുന്‍ സിബിഐ ഐജി പി.എം നായര്‍, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രദര്‍ശനത്തിനെത്തിയിരുന്നു. ചിത്രം പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച നമ്ബി നാരായണന്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994 ല്‍ ചാരവൃത്തി ആരോപണ വിധേയനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’ പ്രദര്‍ശിപ്പിച്ചു. ആറിലധികം രാജ്യങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ചിത്രത്തിന്റെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം 2022 ജൂലൈ 1 ന് റിലീസ് ചെയ്യും.

ആസിഫ് അലി നായകനായി രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. ചിത്രം ഇന്ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. മെയ് 27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രയമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണിത്. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കമല്‍ഹാസന്‍ നായകനായ ‘വിക്രം’ ഓരോ ദിവസവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 25-ാം ദിവസത്തെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ചിത്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട്ടില്‍ ചിത്രം പരമാവധി സ്‌ക്രീനുകളില്‍ കയറുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് വിക്രമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നിലധികം ഭാഷകളിലായി ജൂണ്‍ 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തി. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറാണ് വിക്രം. കാളിദാസ് ജയറാം, നരേന്‍, ഗായത്രി, വാസന്തി, സന്താന ഭാരതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. ടൊവിനോ-ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബേസിലൊരുക്കിയ ചിത്രം ഇന്ത്യയില്‍ മാത്രമല്ല ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ മിന്നല്‍ മുരളി കണ്ട ശേഷം സംവിധായകന്‍ ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് തമിഴ് നടന്‍ ആര്‍ മാധവന്‍. മിന്നല്‍ മുരളി കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും വളരെ മനോഹരമായാണ് ബേസില്‍ ചിത്രം അവതരിപ്പിച്ചതെന്നും മാധവന്‍ പറഞ്ഞു.

‘മലയാള സിനിമകള്‍ മിക്കതും മികച്ചതാണ്. എന്നാല്‍, ഞാന്‍ അവസാനമായി കണ്ട് അത്ഭുതപ്പെട്ടത് മിന്നല്‍ മുരളി എന്ന ചിത്രമാണ്. എത്ര മനോഹരമായാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അവഞ്ചേഴ്‌സ് പോലുള്ള വലിയ സൂപ്പര്‍ ഹീറോ സിനിമ പോലെ തന്നെ തോന്നി മിന്നല്‍ മുരളിയും. അത്ര മനോഹരമായാണ് സംവിധായകന്‍ അത് അവതരിപ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം എത്രയും പെട്ടന്ന് എനിക്ക് ഒരു സിനിമ ചെയ്യണം’, ക്ലബ് എഫ്എമ്മിനോട് സംസാരിക്കവെ മാധവന്‍ പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിച്ച ചിത്രമായിരുന്നു മിന്നല്‍ മുരളി. റിലീസ് ചെയ്ത് തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയ ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.

അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം നല്‍കാന്‍ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു. വാര്‍ധക്യകാലത്ത് അംഗങ്ങള്‍ക്ക് സ0ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താന്‍ ജിഎസ്ടി ഉള്‍പ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസെന്ന് ‘അമ്മ’ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചത്. ഈ തുക അംഗങ്ങള്‍ തവണകളായി അടച്ചാല്‍ മതിയാകും എന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍, ‘അമ്മ’യില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറയനാകില്ല, പുറത്താക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകുമെന്നും വൈസ് പ്രസിഡന്റ് സിദ്ദിഖ് അറിയിച്ചു.

കൊച്ചി: രക്ഷിത് ഷെട്ടിയെ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘777 ചാര്‍ലി’ യുടെ ഭാഗമായി കൊച്ചിയില്‍ ‘പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്’ സംഘടിപ്പിക്കുന്നു. മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം വളരെ മികച്ച പ്രതികരണത്തോടുകൂടി മുന്നേറുന്നതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ മാര്‍ക്കറ്റിംഗ് ടീം ഇന്ന് സരിത സവിത സംഗീത തീയേറ്ററില്‍ ‘ഒരു പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്’ ഒരുക്കുന്നത്.

തെരുവുനായക്കളെയും അനാഥ നായക്കളെയും സംരക്ഷിക്കുകയും അവര്‍ക്കൊരു ഫോസ്റ്റര്‍ പാരന്റിനെ കണ്ടെത്തി കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഒരു ദിവസത്തെ പരിപാടിയാണ് ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്. നായക്കളുടെ രക്ഷപ്രവര്‍ത്തനം ചെയ്യുന്ന ഒരുകൂട്ടം സംഘടനകളും ആള്‍ക്കാരും ഒരുമിച്ച് ചേര്‍ന്ന് നടത്തുന്ന ഈ അഡോപ്ഷന്‍ ഡ്രൈവില്‍ അഭയം തേടുന്ന അനേകം അനാഥ നായക്കുട്ടികള്‍ ഉണ്ടാവും. ഒരു നായക്കുട്ടിയെ വളര്‍ത്തണം അവര്‍ക്ക് ഒരു തുണ നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും സൗജന്യമായി ഒരു നായക്കുട്ടിയെ ദത്തെടുക്കാം.

ഇതേ ആശയം മുന്നോട്ടു വക്കുന്ന സിനിമയാണ് ‘777 ചാര്‍ലി’. അഭയം ഇല്ലാതെ അലഞ്ഞുതിരിയുന്ന ഒരു നായക്കുട്ടിക്ക് തന്റെ ബാക്കിയായ ഭക്ഷണം താന്‍ പോലുമറിയാതെ നായക്ക് കൊടുത്തതിന്റെ സ്‌നേഹത്തില്‍ തുടങ്ങുന്ന കഥ പിന്നീട് വളരെ ശക്തമായ ആത്മബന്ധത്തിനെയാണ് കാണിച്ചു തരുന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂണ്‍ 10 നാണ് ‘777 ചാര്‍ലി’ തിയേറ്റര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ തന്നെ ധര്‍മ്മയെയും ചാര്‍ലിയെയും കാണാന്‍ വന്‍ ജനസാഗരമാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം പ്രേക്ഷകഹൃദയത്തോടൊപ്പം ബോക്‌സ് ഓഫീസും കീഴടക്കി മുന്നേറുകയാണ്.

ഭൂല്‍ ഭുലയ്യ 2, 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ നായകന്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ കാര്‍ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷന്‍ കുമാര്‍. ഓറഞ്ച് നിറത്തിലുള്ള മെക്ലാരന്‍ ജിടി സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ടീ സീരിസ് നിര്‍മിച്ച ഭൂല്‍ ഭുലയ്യ 2 ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 260 കോടി രൂപയാണ്.

ഇന്ത്യയിലെ ആദ്യത്തെ മെക്ലാരന്‍ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോര്‍ഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ തുടങ്ങിയ വാഹനങ്ങളും കാര്‍ത്തിക് ആര്യന്റെ ഗാരിജിലുണ്ട്.മെക്ലാന്റെ ആദ്യ ഗ്രാന്‍ഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷില്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം 120 കോടി രൂപയാണ്. ഇന്ത്യയിലെ തന്നെ ഒരു താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. പുതിയ ചിത്രത്തിന് 25%ത്തോളമാണ് പ്രതിഫലം ഉയര്‍ത്തിയത്.

അതേസമയം, രാമായണകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായി പ്രഭാസും, രാവണനായി സെയിഫ് അലിഖാനും, സീതയായി കൃതി സനോണുമാണ് അഭിനയിക്കുന്നത്. 2023 ജനുവരിയില്‍ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ബാഹുബലി ആദ്യഭാഗത്തിനും, 2017ല്‍ ഇറങ്ങിയ രണ്ടാം ഭാഗത്തിനും ശേഷമാണ് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നത്. പിന്നീടിറങ്ങിയ സഹോ തിയേറ്ററില്‍ വിജയിച്ചെങ്കിലും, പ്രേക്ഷക താല്‍പര്യം കുറവായിരുന്നു. അതിനുശേഷം ഇറങ്ങിയ രാധേ ശ്യാമും പരാജയമായിരുന്നു.