കേരള ബോക്‌സ് ഓഫീസില്‍ 17 ദിവസം കൊണ്ട് ‘777 ചാര്‍ലി’ നേടിയത് 4.05 കോടി രൂപ

രക്ഷിത് ഷെട്ടി അഭിനയിച്ച കന്നഡ ചിത്രം ‘777 ചാര്‍ലി’ പതിനേഴാം ദിവസം 4.05 കോടിയിലധികം രൂപ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തു.

ചിത്രത്തിന് നിരവധി പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍, വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കാം. കിരണ്‍രാജ് കെ സംവിധാനം ചെയ്ത ‘777 ചാര്‍ലി’ ഒരു സാഹസിക കോമഡി-ഡ്രാമ ചിത്രമായി അറിയപ്പെടുന്നു. രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.