അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം; അംഗത്വ ഫീസ് ഇരട്ടിയാക്കി ‘അമ്മ’ സംഘടന

അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം നല്‍കാന്‍ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു. വാര്‍ധക്യകാലത്ത് അംഗങ്ങള്‍ക്ക് സ0ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താന്‍ ജിഎസ്ടി ഉള്‍പ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസെന്ന് ‘അമ്മ’ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചത്. ഈ തുക അംഗങ്ങള്‍ തവണകളായി അടച്ചാല്‍ മതിയാകും എന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍, ‘അമ്മ’യില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറയനാകില്ല, പുറത്താക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകുമെന്നും വൈസ് പ്രസിഡന്റ് സിദ്ദിഖ് അറിയിച്ചു.