Educational (Page 18)

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കേഷൻ എക്​സാമിനേഷന്‍റെ(സി.ഐ.എസ്​.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച്​ തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി.എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഏപ്രില്‍ 16 ലെ സര്‍ക്കുലറില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. പത്താം ക്ലാസ് പരീക്ഷ മേയ് 5-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ എട്ടിനും ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇരുപരീക്ഷകളും മാറ്റിവയ്ക്കുകയായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.അതെസമയം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ്​ പ്രധാനമെന്ന്​ കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

whatsapp

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സ്ഗ്രൂപ്പിലൂടെ പുറത്ത് വിട്ട പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് പത്തനംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷ് വാട്‌സാപ്പില്‍ പങ്ക് വച്ചത്.ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോര്‍ട് എടുത്തു മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്‌കൂളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോണ്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു.

തിരുവനന്തപുരം: കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍് നാളെ മുതല്‍് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവര്‍ണര്‍ നിര്‍്‌ദേശിച്ചത്.

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

cbse

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജൂണ്‍ ഒന്നിന് ശേഷമേ പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 30-40 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് പരീക്ഷാ കേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയര്‍ന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവര്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. മേയിലാണ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ നിലയില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്. ജൂണ്‍, ജൂലൈ മാസത്തിലേക്ക് പരീക്ഷ മാറ്റാനാണ് നിലവില്‍ ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കഴിഞ്ഞ അധ്യായന വര്‍ഷത്തിലേപ്പോലെ മുന്‍ പരീക്ഷകളുടെ മാര്‍ക്ക് നിര്‍ണയിച്ച് ഇത്തവണ പൊതുപരീക്ഷ നടത്തിയതായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഈമാസം 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് അവസാന പരീക്ഷ

ഈ വര്‍ഷം 4,22,226 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക.

15 ലക്ഷം രൂപ പരസ്യവരുമാനം

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും വഴി ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ പരിപാടി ആദ്യ ഒന്നരമാസത്തിനിടയില്‍ ആയിരം ക്ലാസുകള്‍ സംപ്രേഷണം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് കാഴ്ചകള്‍ പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്ച്ചക്കാരുണ്ട്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപീകൃതമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു.

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ “കം സെപ്തംബർ” എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാർഗിലിൽ ഇന്ത്യ യുദ്ധം ചെയ്തെന്നും പറയുന്നു. ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം.

പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ള വർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓണത്തിനു ശേഷം
രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ ഓരോ ജില്ലയിലും വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. സെപ്തംബറിലും സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും. എന്നാല്‍ നിലവില്‍ അത്തരമൊരു ആലോചന പരിഗണിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് പിന്നെയും വൈകും.