Educational (Page 19)

പരീക്ഷാ ഫലം

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച കാര്യം അറിയിച്ചത്. ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. 97.67 ശതമാനം പേര്‍ വിജയം നേടിയ തിരുവനന്തപുരമാണ് വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

students

സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 2,000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. ഓരോ ജില്ലയിലേയും 70 കുട്ടികള്‍ വീതം ആകെ 980 കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനുമുള്ള വഴിയൊരുക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണ് വിജ്ഞാന ദീപ്തി.

sslc

എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് എസ്എസ്എൽസി റിസൾട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല ഭാഗത്തു നിന്ന് എതിർപ്പുകൾ ഉണ്ടായെങ്കിലും, കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാർത്ഥം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.