എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സാപ്പിലൂടെ പുറത്ത് വിട്ടു : പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

whatsapp

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സ്ഗ്രൂപ്പിലൂടെ പുറത്ത് വിട്ട പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് പത്തനംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷ് വാട്‌സാപ്പില്‍ പങ്ക് വച്ചത്.ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോര്‍ട് എടുത്തു മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്‌കൂളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോണ്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു.