10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റി

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.