Devotional (Page 3)

കേരളത്തിൽ ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് എത്തി. ട്രെയിനിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത് 25 വരെയാണ്. കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നടത്തുക. ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും.

രാവിലെ 4.40 ന് ശനി, തിങ്കൾ ദിവസങ്ങളിൽ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും. ബിജെപി പ്രവർത്തകർ പാലക്കാടെത്തിയ വന്ദേഭാരതിന് സ്വീകരണം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, കേരള സർക്കാർ ഭക്തരോട് ക്രൂരത കാണിക്കുമ്പോൾ ചേർത്ത് പിടിക്കുകയാണ് കേന്ദ്രമെന്ന് പറഞ്ഞു.ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്ന് ശബരിമല തീർത്ഥാടകർക്കായി കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കച്ചെഗുഡയിൽ നിന്ന് രാത്രി 11.45ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം കൊല്ലത്തെത്തും. ഡിസംബർ 18, 25, ജനുവരി 1, 8, 15 തിയ്യതികളിലാണ് സർവീസ്.

ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സുഗമമായ ദര്‍ശന സൗകര്യം ഭക്തര്‍ക്ക് ഒരുക്കണം.അധികം ആളുകളെ ക്യൂ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കരുത്.കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. അധികം കെഎസ്ആർടിസി ബസുകള്‍ നല്‍കണം. അധികം ആളുകളെ ബസുകളില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. പ്രതിദിനം സ്‌പോട്ട് ബുക്കിംഗില്‍ റിവ്യൂ നടത്തണം.

ഇക്കാര്യങ്ങൾ നേരിട്ട് സംസ്ഥാന പൊലീസ് മേധാവി നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.700 പൊലീസുകാരെ ഒരു ഷിഫ്റ്റില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് മേല്‍നോട്ട ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമല പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് തള്ളിക്കയറി. തടയാനുള്ള പൊലീസ് ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. പിന്നിട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

ഇന്ത്യയിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകമാണ് സമ്പന്നമായ സംസ്കാരം. നമുക്ക് ഭാഷയിലും വേഷത്തിലുമൊക്കെയുള്ള വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യം നില നിർത്തുന്ന നിരവധി ആഘോഷങ്ങളുണ്ട്.ഇത്തരം പതിവ് കാഴ്ചയാണ് ആഘോഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതും. ഇത്തരത്തിൽ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് വാരണാസിയിലെത്തിയിരിക്കുന്നത് എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രഞ്ജരും അംബാസിഡർമാരുമാണ്.ഇതാദ്യമായല്ല വാരണാസിയിൽ ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്നത്.

വാരണാസിയിൽ വച്ച് ഇന്ത്യ അധ്യക്ഷ പദം അലങ്കരിച്ച സമയങ്ങളിൽ നിരവധി G20 ചർച്ചകൾ നടന്നിരുന്നു. ഗുരു പൂർണിമയോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ മൺ ചിരാതുകൾ തെളിയിക്കുന്ന ചടങ്ങിനും കൂടാതെ പവിത്രമായ ഗംഗയിലെ ആരതി പൂജയ്ക്കും ചരിത്ര സ്ഥാനമായ കാശിയിലെ ’ ദേവ് ദീപാവലിയ്ക്കും ’ പ്രതിനിധി സംഘം സാക്ഷ്യം വഹിക്കും.വിദേശകാര്യ മന്ത്രാലയം വാരണാസി, അയോദ്ധ്യ തുടങ്ങിയ ചരിത്ര നഗരങ്ങളെ അന്താരാഷ്ട്ര ചർച്ചകൾകളുടെ ആസ്ഥാനമായി ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും പുറം രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കാറുണ്ട്.

കല്‍പ്പാത്തി രഥോത്സവത്തില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. രഥോത്സവത്തിന് കഴിഞ്ഞ വര്‍ഷം ചെവിക്ക് പരുക്കേറ്റ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ നിര്‍ദേശം. ആനപ്രേമിസംഘത്തില്‍പ്പെട്ട ഒരാളാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. സമിതി തീരുമാനത്തില്‍ വിമര്‍ശനവുമായി ഗ്രാമവാസികള്‍ രംഗത്തെത്തുകയും ചെയ്തു.

വ്രതമെടുത്ത ഭക്തര്‍ മനുഷ്യാധ്വാനം കൊണ്ട് വലിക്കുന്ന രഥം വളവുകളിലും മറ്റും എത്തുമ്പോഴാണ് മുന്നോട്ട് നീക്കാന്‍ ആനയുടെ സഹായം തേടുന്നത്. വ്യാപകമായ വിമർശനമാണ് സമിതി തീരുമാനത്തില്‍ ആഗ്രഹാരവാസികളില്‍ നിന്നും ഭക്തരില്‍ നിന്നും ഉയരുന്നത്. അതേസമയം ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിയമം മറികടന്നാണ് ആനയെ ഉപയോഗിച്ച് രഥം തള്ളിയത്. ഈ സാഹചര്യത്തിലാണ് സമിതി കര്‍ശന നിര്‍ദേശം നല്‍കിയത്.

makarasankranthi

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങളാണ് ആപ്പിലൂടെ ലഭിക്കുന്നത്. അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽലും ലഭ്യമാണ്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.ഓൺലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവർത്തിക്കും.കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും. കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്.പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാഹനലങ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി.അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീർത്താടകർക്കെതിരെയാണ് നടപടിയെടുക്കുവാൻ ഹൈക്കോടതി ഉത്തരവിറക്കിയത്.പൂക്കളും ഇലകളും വച്ച് വാഹനങ്ങളെ അലങ്കരിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. കൂടാതെ സർക്കാർ ബോർഡ് വെച്ച് വരുന്ന വാഹങ്ങൾക്കെതിരെ നടപടിയെടിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അന്യസംസ്ഥാങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ ഇത്തരത്തിലുള്ള പുഷ്പാലങ്കാരങ്ങൾ ഉണ്ടാകാറുണ്ട്. ഒപ്പം കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിലും ഇത്തരത്തിൽ സഞ്ചരിക്കാറുണ്ട്. ഇത്തരത്തിലെ യാതൊരു വിധം അലങ്കാരങ്ങളും വാഹനങ്ങളിൽ പാടില്ലെന്ന് കർശനമായി വ്യക്തമാക്കി.

കോട്ടയം : കൊല്ലം മുൻ ഭദ്രാസനാധിപനും ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയുമായിരുന്ന സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിയിലെ അന്തോണിയോസ് ദയറായിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്ന മെത്രോപോലീത്തയുടെ കബറടക്കം പിന്നീട് നടത്തും. പുനലൂരിലെ ആറ്റുമാലിൽ 1946 ജൂലൈ 19ന് ആയിരുന്നു ഡബ്ല്യൂ സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി മാർ അന്തോണിയോസ് ജനിച്ചത്. കൊല്ലം, കുളത്തൂപ്പുഴ, നെടുമ്പായിക്കുളം, കാദീശ തുടങ്ങിയ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കൊല്ലം ബിഷപ്പ് ഹൗസിൽ വളരെക്കാലം മാനേജരായി പ്രവർത്തിച്ചിരുന്നു.

1989 ഡിസംബർ 28 ന് മെത്രോപോലീത്തയായി അവരോധിക്കപ്പെട്ട ശേഷം 1991 ഏപ്രിൽ 31ന് വാഴിക്കപ്പെട്ടു. കൊല്ലം ഭദ്രാസനം മെത്രോപോലീത്തയായി ചുമതലയേറ്റത് 2009 ഏപ്രിൽ ഒന്നിനായിരുന്നു. 1991 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ കൊച്ചി ഭദ്രാസനത്തിലെ മെത്രോപൊലീത്തയായിരുന്നു. മുൻപ് എലംകുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ അംഗങ്ങൾ മെത്രോപൊലീത്തയ്ക്ക് കാർ സമ്മാനിക്കുന്നതിനെപ്പറ്റി ആലോചിക്കുകയുണ്ടായി. കാർ തനിക്ക് വേണ്ടെന്നും അതിനുപകരം കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകണമെന്നുമായിരുന്നു മെത്രോപ്പോലീത്തയുടെ നിർദേശം. കൊച്ചി ഭദ്രാസനത്തിലെ പള്ളികൾ ചേർത്ത് സൊസൈറ്റി രൂപീകരിച്ചത് ഇദ്ദേഹമായിരുന്നു.

ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കാരുണ്യ നിലയത്തിൽ കുറഞ്ഞ നിരക്കിൽ ലാബ് സൗകര്യം, മെഡിക്കൽ കോളേജിലെ രോഗികൾക്ക് കഞ്ഞി, ആശുപത്രിയിൽ മുറി കിട്ടാത്ത രോഗികൾക്ക് താൽക്കാലിക മുറി എന്നിവ നൽകിവരുന്നുണ്ട്. പാസ്പോർട്ട് ഇല്ലാത്തതെന്തെന്ന ആളുകളുടെ ചോദ്യത്തിന് തനിക്ക് ഭദ്രാസന ചുമതലയുള്ളത് കൊച്ചിയിലും കൊല്ലത്തുമാണെന്നും അവിടെ പോകാൻ പാസ്പോർട്ടിന്റെ ആവശ്യമില്ലെന്നുമുള്ള മറുപടിയാണ് മെത്രാപ്പോലീത്ത നൽകിയത്.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകൾ പുനരാരംഭിക്കുന്നു. വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതലാണ് വഴിപാടുകൾ പുനരാരംഭിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കാരണം 20 മാസത്തോളമായി പത്തുവയസിൽ താഴെയുള്ള കുട്ടികളെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് ഇപ്പോൾ നീക്കിയത്.

ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ചോറൂണ്, തൂലാഭാരം വഴിപാടുകൾ നടത്താൻ അനുമതി ലഭിച്ചത്. ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. പുലർച്ചെ അഞ്ചുമുതൽ പ്രഭാത ഭക്ഷണത്തോടെ പ്രസാദ ഊട്ട് ആരംഭിക്കും. അയ്യപ്പന്മാരുടെ കെട്ടുനിറ, ഓൺലൈൻ ബുക്ക് ചെയ്ത ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം, വൈകീട്ട് 3.30 മുതൽ ദർശനം എന്നിവയും ആരംഭിക്കും. അതേസമയം ശബരിമല തീർഥാടകരെ ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ തന്നെ പ്രവേശിപ്പിക്കും. തിങ്കളാഴ്ച ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾ ആരംഭിക്കും. ഡിസംബർ 14 നാണ് ഏകാദശി.

us

ദീപാവലി ആഘോഷത്തെ ഒരു അന്താരാഷ്ട്ര ഉത്സവ അവധി ദിനമായി പ്രഖ്യാപിക്കാന്‍ ബില്‍ അവതരിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് വക്താവ് കരോലിന്‍ ബി. മെലോണി. ന്യൂയോര്‍ക്കില്‍ നിന്നുള്ള വനിതാ ഡെമോക്രാറ്റ് കോണ്‍ഗ്രസ് പ്രതിനിധി, കോണ്‍ഗ്രസ് വക്താവ് രാജാ കൃഷ്ണമൂര്‍ത്തി, ഗ്രിഗറി മീക്ക്‌സ് എന്നിവരുമായി ചേര്‍ന്നാണ് ദീപാവലി അവധി ദിന നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ലോകം മുഴുവനുമുള്ള ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകളറിയിച്ചു. ദീപാവലി എന്നത് ഇരുട്ടിനെതിരെ പ്രകാശവും, തിന്മക്കെതിരെ നന്മയും, അജ്ഞതക്കെതിരെ അറിവും നേടിയ വിജയത്തെ സൂചിപ്പിക്കുന്നതാണെന്ന് മെലോണി പറഞ്ഞു.

അമേരിക്കയില്‍ താമസിക്കുന്ന മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി ഈ പ്രഖ്യാപനത്തെ കാണാമെന്ന് രാജാ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ അമേരിക്കക്ക് നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള ഒരു പ്രത്യുപകാരമായി ഇതിനെ കാണാമെന്ന് മീക്ക്‌സ് പറഞ്ഞു.

ഈ നിയമത്തെ അഭിമാനത്തോടെ കാണുന്നുവെന്നും, ബില്‍ അവതരിപ്പിക്കുന്നതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഖന്ന അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഒരുപോലെ ഈ നിയമം ബാധകമാകുമെന്നും, വിവേചനം ഉണ്ടാവില്ലെന്നും ഉമാ സെന്‍ ഗുപ്ത വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിയമ വിദഗ്ദരോടൊപ്പം നിയമ യുദ്ധം നടത്തി ദീപാവലി ആഘോഷത്തിന്റെ സ്മരണക്കായുള്ള ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വേണ്ടി മെലോണി പ്രയത്‌നിച്ചിരുന്നു.