ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഉപരോധം

ശബരിമല പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് തള്ളിക്കയറി. തടയാനുള്ള പൊലീസ് ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. പിന്നിട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.