Uncategorized (Page 8)

സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. താല്‍കാലികമായി പദ്ധതി ഉപേക്ഷിക്കുന്നത് 400 ആശുപത്രികലാണ്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നത് ഒക്ടോബര്‍ ഒന്ന് മുതലാണ്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള പണം നിരവധി ആശുപത്രികള്‍ക്കും ലഭിക്കാനുണ്ട്.
14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത് തീരുമാനത്തില്‍ നിന്നും പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ പിന്മാറാത്ത സാഹചര്യത്തിലാണ്. അതേ സമയം കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെ പി എച്ച് എ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് 8506 പോക്സോ കേസുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുവെന്ന് കണക്കുകൾ. അതിവേഗ പോക്സോ കോടതികളിലാണ് ഇത്രയധികം കേസുകൾ തീർപ്പാകാതെ അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. 1384 കേസുകൾ തിരുവനന്തപുരത്ത് തീർപ്പാകാതെ കെട്ടികിടക്കുന്നുണ്ട്.

1139 കേസുകൾ മലപ്പുറം ജില്ലയിലും 1147 കേസുകൾ എറണാകുളത്തും കെട്ടികിടക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോക്സോ കേസുകൾ കാര്യക്ഷമമായി രീതിയിൽ കൈകര്യം ചെയ്യുന്നതിനായാണ് സംസ്ഥാനത്ത് അതിവേഗ സ്പെഷ്യൽ കോടതികൾ അനുവദിച്ചത്. 56 പോക്സോ അതിവേഗ സ്പെഷ്യൽ കോടതികളാണ് അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് നിലവിൽ 54 കോടതികൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

റ്റുകൾക്കു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 193 റൺസിനു പുറത്തായപ്പോൾ, 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി.

കൊച്ചി : പോലീസിനെ യഥാ സമയം കുറ്റം പറഞ്ഞാൽ അവരുടെ മനോവീര്യം തകരുമെന്ന് ഇ പി ജയരാജൻ. ആലുവയിൽ ക്രൂരമായി പീഡിപിക്കപ്പെട്ട 5 വയസുകാരിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു എൽ ഡി എഫ് കൺവീനറുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഴുതടച്ചുള്ള അന്വേഷണത്തിൽ കുറ്റവാളി ഒരു കാരണവശാലും രക്ഷപെടില്ലെന്നും പോലീസുകാർക്കെതിരെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

പോലീസ് ആലുവ വിഷയത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചെന്നും ദുഖകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എൽ ഡി എഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ ഭാഗത്തു വീഴ്ച്ചയുണ്ടെങ്കിൽ ചൂണ്ടികാണിക്കാമെന്നും ആലുവ പോലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തു പൊലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വരുമ്പോൾ പോലീസിന്റെ നിര ഇറങ്ങുമെന്നും ആലുവയിൽ കുഞ്ഞു കാണാതായപ്പോൾ പോലീസ് എത്ര പേരെ ഇറക്കിയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം ബാലിശമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗളുരു : സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ബംഗളുരുവിൽ നിന്ന് 11 .40 ന് പുറപ്പെടും. സുപ്രീം കോടതി സ്വദേശത്ത് പോകാൻ അനുമതി നൽകിയതോടെയാണ് മഅദനിനാട്ടിലേക്ക് തിരിച്ചത്. നീതിന്യായവ്യവസ്ഥയുടെ യശസ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീം കോടതിയുടേതെന്ന് മഅദനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുറെ ആരോഗ്യ വിഷമതകൾ അനുഭവിച്ചെന്നും ഇപ്പോൾ വീട്ടിൽ പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

തിരുവനന്തപുരത്ത് നിന്ന് കാർ മാർഗം നാട്ടിലേക്ക് പോകുന്ന മഅദനിയോടൊപ്പം കുടുംബവും പി ഡി പി പ്രവർത്തകരുമുണ്ടാകും. പിതാവിനൊപ്പം നാട്ടിൽ കുറച്ചു ദിവസം തങ്ങിയ ശേഷമേ ചകിത്സയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയുള്ളുവെന്ന് പി ഡി പി പ്രവർത്തകർ അറിയിച്ചു. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് വിചാരണക്കോടതിയിലെത്തിയതോടെയാണ് മഅദനിക് ബംഗളുരുവിൽ നിന്ന് നാട്ടിൽ പോകാൻ അനുവാദം ലഭിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സ്വന്തം ജില്ലയ്ക്കു പുറത്ത് പോലീസ് അനുമതിയോടെ പോകാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രി സഭ യോഗം അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി കേരളത്തിന് വേണ്ടി നൽകിയ പ്രവർത്തനങ്ങൾ എക്കാലത്തും ആദരിക്കപ്പെടുമെന്നും മന്ത്രി സഭ യോഗം അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിയുടെ സംസ്‍കാരം ഔദ്യോഗിക ബഹുമതിയോടെ നടത്തുന്നതിനെ സംബന്ധിച്ച് കുടുംബവുമായി ചേർന്ന് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു.

മരണത്തിലും സാധാരണക്കാരനാകാൻ അപ്പ ആഗ്രഹിച്ചത് കൊണ്ടാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് വച്ചതെന്ന് മകൻ ചാണ്ടി ഉമ്മനും ജനങ്ങൾ നൽകുന്ന യാത്ര മൊഴിയാണ് അപ്പയ്ക്ക് കിട്ടുന്ന അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പറഞ്ഞു. എന്നാൽ കുടുംബവുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ ഒടുവിൽ ഔദോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഔദ്യോഗിക ബഹുമതി അനിവാര്യമെന്ന് മുഖ്യമന്ത്രിയും മന്ത്രി സഭായോഗങ്ങളും പറഞ്ഞെങ്കിലും കുടുംബത്തിന്റെയും അദ്ദേഹത്തിന്റെയും ആവശ്യപ്രകാരം സാധാരണ ചടങ്ങുകൾ മതിയെന്ന തീരുമാനത്തിൽ അവസാനം സർക്കാർ എത്തി ചേരുകയായിരുന്നു.

കോട്ടയം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം നഗരാതിർത്തി പിന്നിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും ആളുകൾ തടിച്ച് കൂടി നിൽക്കുകയാണ്. തിരുവനന്തപുരത്തെ പൊതു ദർശനത്തിന് ശേഷം ബുധനാഴ്ച്ച രാവിലെ 7 മണിയോട് കൂടിയാണ് വിലാപ യാത്ര കെ എസ് ആർ ടി സി ബസിൽ കോട്ടയത്തേക്ക് തിരിച്ചത്. മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം വി എൻ വാസവനും അനുഗമിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തിലൂടെയുള്ള
അവസാന യാത്രയിൽ തന്റെ ഔദ്യോഗിക വാഹനത്തിൽ സർക്കാരിന്റെ പ്രതിനിധിയായാണ് വിലാപയാത്രയിൽ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവനും പങ്ക് ചേർന്നത്.

കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നതിലുപരി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്ക് കാരണമാണെന്ന് വി വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയെ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ അറിയാമെന്നും അണമുറിയാത്ത ആൾക്കൂട്ടമാണ് കുഞ്ഞൂഞ്ഞിനെ കാണാൻ വഴിയിലുടനീളം കാത്തു നിന്നതെന്നും മന്ത്രി പറഞ്ഞു. 1980 ൽ ഉമ്മൻചാണ്ടിക്ക് വേണ്ടി വീട് കയറി പ്രചാരണം നടത്തിയെന്നും പിൽക്കാലത്തു അദ്ദേഹത്തിനെതിരെ പാർട്ടി ഏൽപ്പിച്ചതിനാൽ എതിരാളിയായി മത്സരിച്ച്ചെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തനിക്ക് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയുമായി അഗാധമായ ആത്മബന്ധമുണ്ടെന്നും കേരളത്തിലെ അതികായനായ നേതാവാണ് അദ്ദേഹമെന്നും പറഞ്ഞാണ് വാസവൻ വാക്കുകൾ അവസാനിപ്പിച്ചത്.

രു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനും ലഭിക്കാത്ത സ്വീകരണമായിരുന്നു മീറ്റ അവതരിപ്പിച്ച ത്രെഡ്സ് എന്ന ആപ്ലിക്കേഷന് ലഭിച്ചത്. ആപ്പ് അവതരിപ്പിച്ച് ഏതാനും ദിവങ്ങൾക്കുള്ളിൽ 10 കോടി പേരാണ് ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തത്.എന്നാൽ അടുത്തിടെ വരുന്ന റിപോർട്ടുകൾ പറയുന്നത് ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എന്നതിൽ ഗണ്യമായ കുറവുണ്ടെന്നാണ്.സിമിലർ വെബ് നൽകുന്ന കണക്ക് പ്രകാരം ത്രെഡിസിലെ ട്രാഫിക് ജൂലൈ 7 നായിരുന്നു ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്.

ആ ഒരു സമയം 4.9 കോടിയാളുകൾ ത്രെഡ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ 2.36 കൂടിയായി കുറയുകയും ത്രെഡ്സിൽ ചിലവഴിക്കുന്ന സമയം ശരാശരി 21 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയുകയും ചെയ്തു.

ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവ് കാര്യമാക്കുന്നില്ലെന്നുംതുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച കിട്ടിയതിനാൽ സ്ഥിരത കൈവരിക്കുമെന്നും കമ്പനി മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു.ഉപയോഗിക്കുന്നവരെ നിലനിർത്താൻ കമ്പനി ശ്രെമിക്കുമെന്നും 10 ലക്ഷത്തിലേറെപ്പേർ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരു : തങ്ങൾക്ക് ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് ജെ ഡി എസ്. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കാനായി 24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളുരുവിൽ നടക്കാനിരിക്കെയാണ് ഇത്തരമൊരു പരാമർശവുമായി ജെ ഡി എസ് രംഗത്ത് വന്നത്. നാളെ നടക്കുന്ന എൻ ഡി എ യോഗത്തിൽ ഇവർ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമോ എന്നൊരു ചോദ്യമുയരുന്നില്ലെന്നും എന്നാൽ എൻ ഡി എ യോഗത്തിൽ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ക്ഷണം കിട്ടിയാൽ തങ്ങളുടെ നിലപാട് അറിയിക്കാമെന്നും പാർട്ടി അധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.

പാർട്ടി നേതൃത്വം ജെ ഡി എസ്സിനെ യോഗത്തിൽ ക്ഷണിച്ചെന്നാണ് കർണാടക ബി ജെ പി ജനറൽ സെക്രട്ടറി എൻ രവികുമാർ പറയുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ജെ ഡി എസ് – ബി ജെ പി സഖ്യം ഉണ്ടാക്കാനായി മുതിർന്ന നേതാക്കൾ ചർച്ച തുടങ്ങിയെന്നതാണ് മറ്റൊരു സത്യം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 സീറ്റും ബി ജെ പി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണ് ജെ ഡി എസിനെ ബി ജെ പിയുമായി അടുപ്പിക്കുന്നത്.

‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ വീണ്ടും ഒരുമിച്ചെത്തിക്കുന്ന ജോഷി ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ യുവതാരം കല്യാണി പ്രിയദർശനും മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ജോജുവിനെയും കല്യാണിയെയുമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.