സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടികിടക്കുന്നത് 8506 പോക്സോ കേസുകൾ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 8506 പോക്സോ കേസുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുവെന്ന് കണക്കുകൾ. അതിവേഗ പോക്സോ കോടതികളിലാണ് ഇത്രയധികം കേസുകൾ തീർപ്പാകാതെ അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. 1384 കേസുകൾ തിരുവനന്തപുരത്ത് തീർപ്പാകാതെ കെട്ടികിടക്കുന്നുണ്ട്.

1139 കേസുകൾ മലപ്പുറം ജില്ലയിലും 1147 കേസുകൾ എറണാകുളത്തും കെട്ടികിടക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോക്സോ കേസുകൾ കാര്യക്ഷമമായി രീതിയിൽ കൈകര്യം ചെയ്യുന്നതിനായാണ് സംസ്ഥാനത്ത് അതിവേഗ സ്പെഷ്യൽ കോടതികൾ അനുവദിച്ചത്. 56 പോക്സോ അതിവേഗ സ്പെഷ്യൽ കോടതികളാണ് അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് നിലവിൽ 54 കോടതികൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.