Technology (Page 103)

വാട്‌സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് വോയിസ് മെസേജുകള്‍. വോയിസ് മെസേജുകള്‍ക്ക് പുതിയ വോയിസ് വേവ്‌ഫോം ഡിസൈന്‍ അവതരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ആന്‍ഡ്രോയിഡ്, ഐഓഎസ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വേവ് ഫോമില്‍ ആയിരിക്കും. അത് ലഭിക്കുന്ന ശബ്ദത്തിന്റെ മോഡുലേഷന്‍ പോലെയുണ്ടാകും. ഇപ്പോള്‍ തന്നെ വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥരായ മെറ്റയുടെ മെസഞ്ചര്‍ ആപ്പില്‍ പലര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍.

അതേ സമയം ഇപ്പോള്‍ തന്നെ ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണ ഒരു വേവ് രീതിയില്‍ ആയിരിക്കില്ല ശബ്ദസന്ദേശങ്ങളുടെ രൂപം മാറ്റുക എന്നും കൂടുതല്‍ കളര്‍ഫുള്ളായ ഒരു ഇന്റര്‍ഫേസ് ആയിരിക്കും ഇതെന്നുമാണ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താകള്‍ക്ക് വോയിസ് മെസ്സേജുകള്‍ വേവ്‌ഫോമില്‍ കാണാന്‍ സാധിക്കും. എന്നാല്‍, ഫീച്ചര്‍, എനേബിള്‍ ചെയ്യാത്ത ഒരാളില്‍ നിന്നുള്ള മെസ്സേജ് വേവ്‌ഫോമില്‍ കാണാന്‍ കഴിഞ്ഞേക്കില്ല. വേവ്‌ഫോം മാത്രമല്ല വാട്‌സ്ആപ്പില്‍ കമ്പനി കൊണ്ടുവരാന്‍ പോകുന്ന പുതിയ ഫീച്ചര്‍. ചാറ്റ് ബബിളുകളെ കൂടുതല്‍ മനോഹരമാക്കാനും വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നുണ്ട്.

ഹാക്കിങ് അടക്കമുള്ള ഡിജിറ്റല്‍ അറ്റാക്കുകളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്താന്‍ അക്കൗണ്ടുകള്‍ 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിച്ച് സുരക്ഷിതമാക്കുന്നത് ഫേസ്ബുക്ക് ഉടന്‍ തന്നെ നിര്‍ബന്ധമാക്കിയേക്കും. 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് അക്കൗണ്ടുകള്‍ക്ക് ഒരു അധിക ലെയര്‍ സുരക്ഷാ കവചം കൂടി നല്‍കും എന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍ പെടുന്ന അക്കൗണ്ടുകള്‍, ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ 2-എഫ്എ ഓണാക്കേണ്ടതുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള അക്കൗണ്ടായി ഫേസ്ബുക്ക് അംഗീകരിച്ചിട്ടുള്ള ഒരു ഉപയോക്താവ് സമയപരിധിക്കുള്ളില്‍ 2-എഫ്എ ഓണാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവര്‍ക്ക് എഫ്ബി അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടമാകും. ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ എന്നത്തേക്കുമായി ബ്ലോക്ക് ചെയ്യില്ലെങ്കിലും, ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് വീണ്ടെടുക്കുന്നതിന് 2-എഫ്എ ഓണാക്കേണ്ടതുണ്ട്.

2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ എങ്ങനെ ചെയ്യാം?

ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക.

സെക്യൂരിറ്റി, ലോഗിന്‍ സെറ്റിങ്‌സിലേക്ക് പോയി എഡിറ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സെക്യൂരിറ്റി മെതേഡ് തിരഞ്ഞെടുത്ത് ഓണ്‍ സ്‌ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍ ഫിനിഷ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ഇത്രയും സ്റ്റെപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ എഫ്ബി അക്കൗണ്ട് 2-ഫാക്ടര്‍ ഓതന്റിക്കേഷന്റെ അധിക സുരക്ഷാ വലയത്തില്‍ ആയിക്കഴിഞ്ഞിരിക്കും. നിങ്ങള്‍ പൊതു സംവാദങ്ങളില്‍ അടക്കം സജീവ ഇടപെടല്‍ നടത്തുന്നവര്‍ ആണെങ്കില്‍ 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സഹായകരമായ ഫീച്ചര്‍ ആണ്. പ്രത്യേകിച്ചും അപകടകരമായ ഹാക്കിങ് ശ്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍.

വാട്‌സ്ആപ്പിലൂടെ ചാറ്റ് നടത്തുമ്പോള്‍ നമുക്ക് ആനിമേറ്റഡ് സ്റ്റിക്കറുകളും ജിഫുകളും അയക്കാന്‍ സാധിക്കാറുണ്ട്. ഇനി ഇത് വാട്‌സ്ആപ്പില്‍ തന്നെ ഉണ്ടാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ആപ്പില്‍ നമുക്ക് ജിഫ് ഉണ്ടാക്കാന്‍ സാധിക്കും. വരുന്ന മെസേജുകള്‍ക്ക് റിപ്ലെ ആയും മറ്റും നമ്മള്‍ ജിഫുകള്‍ അയക്കാറുണ്ട്. ചാറ്റുകള്‍ രസകരമാക്കാന്‍ ഇവ സഹായിക്കുന്നു. വീഡിയോകള്‍ ഉപയോഗിച്ചാണ് ജിഫ് ഉണ്ടാക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

ആദ്യം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ജിഫ് അയക്കുന്നത് എങ്ങനെയെന്ന് നോക്കാം.

• വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ജിഫ് അയക്കേണ്ട ചാറ്റ് തുറക്കുക.

• ‘ഇമോജി’ ഓപ്ഷനിലും തുടര്‍ന്ന് ‘ജിഫ്’ എന്ന വിഭാഗത്തിലും ടാപ്പ് ചെയ്യുക.

• നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍ ലഭിക്കും.

• ഉപയോക്താക്കള്‍ക്ക് അവരുടെ മാനസികാവസ്ഥ (സന്തോഷവും സങ്കടവും പോലെ) അനുസരിച്ച് ജിഫ് തിരഞ്ഞെടുക്കാം

• വാട്‌സ്ആപ്പിനായി കൂടുതല്‍ ജിഫുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉണ്ട്.

ഇനി വാട്‌സ്ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം…

മുകളില്‍ സൂചിപ്പിച്ചതുപോലെ ആപ്പ് ഉപയോഗിച്ച് തന്നെ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ വാട്‌സ്ആപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാണെന്ന് നോക്കാം.

• ആദ്യം നിങ്ങള്‍ വാട്‌സ്ആപ്പ് എടുത്ത് ഒരു ചാറ്റും ഓപ്പണ്‍ ചെയ്യുക

• ചാറ്റ് ബാറില്‍ സ്ഥാപിച്ചിരിക്കുന്ന ‘അറ്റാച്ച്മെന്റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

• ഇനി നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഏതെങ്കിലും വീഡിയോ തിരഞ്ഞെടുക്കുക.

• ജിഫ് വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡ് ആയിരിക്കണം. നിങ്ങളുടെ വീഡിയോ ദൈര്‍ഘ്യം 5 സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍ അത് വാട്‌സ്ആപ്പില്‍ തന്നെ ട്രിം ചെയ്യാം.

• ഇതിന് ശേഷം ജിഫ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ക്ക് വേണമെങ്കില്‍, ഏതെങ്കിലും അടിക്കുറിപ്പ് നല്‍കാം. ജിഫിലേക്ക് ആവശ്യമെങ്കില്‍ ഇമോജി ചേര്‍ക്കാനും സാധിക്കും.

• ഇത്രയും ചെയ്താല്‍ നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് ഇത് അയക്കാം.

നിങ്ങള്‍ ഉണ്ടാക്കിയ ജിഫ് സേവ് ചെയ്ത് വയ്ക്കാന്‍ ‘ഫേവറേറ്റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്ക് മറ്റ് കോണ്‍ടാക്റ്റുകളുമായി ജിഫ് ഷെയര്‍ ചെയ്യാനും സാധിക്കും.

നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് വാട്‌സ്ആപ്പ് എന്നും ഏറെ മുന്നില്‍ തന്നെയാണ്. ഇത്തരം ഫീച്ചറുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് വളരെയധികം പരീക്ഷണങ്ങളും കമ്പനി നടത്തുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടതാണ് പുതിയ ഫീച്ചര്‍. ഇത് സ്റ്റാറ്റസുകള്‍ ‘അണ്‍ഡൂ’ ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഐഫോണിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായിരിക്കും ആദ്യം സ്റ്റാറ്റസ് അണ്‍ഡൂ ഓപ്ഷന്‍ ലഭ്യമാകുക. പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിന് ഒപ്പമാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഉപയോക്താക്കള്‍ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ അണ്‍ഡൂ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഓപ്ഷന്‍. ഇതിന് ‘അണ്‍ഡൂ സ്റ്റാറ്റസ് അപ്ഡേറ്റ്‌സ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ ഒരു പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞ് പെട്ടെന്ന് തന്നെ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ഫീച്ചര്‍ ആണ് അണ്‍ഡൂ സ്റ്റാറ്റസ് അപ്ഡേറ്റ്‌സ്. സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞ് കുറച്ച് നേരത്തേക്കാണ് ഇങ്ങനെ അണ്‍ഡൂ ഓപ്ഷന്‍ കാണാന്‍ കഴിയുക. ഈ നിശ്ചിത സമയത്തിനുള്ളില്‍ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും ചിത്രങ്ങളോ കണ്ടന്റോ അബദ്ധത്തില്‍ പോസ്റ്റ് ചെയ്‌തെന്ന് കരുതുക. അതൊക്കെ മറ്റ് ആരെങ്കിലും കാണുന്നതിന് മുമ്പ് അതിവേഗം ഡിലീറ്റ് ചെയ്യാന്‍ പുതിയ ഷോര്‍ട്ട്കട്ട് സഹായിക്കും.

നിലവില്‍ തിരഞ്ഞെടുത്ത ഏതാനും ഐഒഎസ് വാട്‌സ്ആപ്പ് ബീറ്റ ടെസ്റ്റേഴ്‌സിന് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു. ബീറ്റ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് കൂടുതല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. നിങ്ങള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ പ്ലേസ്റ്റോറില്‍ പോയി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. പിന്നീട് നിങ്ങള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം സ്‌ക്രീനിന്റെ താഴെ വലത് ഭാഗത്തായി ഓപ്ഷന്‍ കാണാന്‍ സാധിക്കും.

വാട്സ് ആപ്പ് വഴി ഇനി യൂബര്‍ ബുക്ക് ചെയ്യാമെന്ന് ഇരു കമ്പനികളുടെയും പ്രഖ്യാപനം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം വരുന്നത്. ഉത്തര്‍പ്രദേശില്‍ ലഖ്നൗവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യൂബര്‍ ട്രിപ്പുകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗാമായാണ് പുതിയ നീക്കമെന്നാണ് യൂബര്‍ ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ നന്ദിനി മഹേശ്വരിയുടെ പ്രതികരണം.

സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമായതിനാലാണ്‌ യൂബര്‍ സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് വ്യക്തമാക്കി.

യൂബറിന്റെ ഒഫിഷ്യല്‍ വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ബുക്കിങ് ഉള്ളത്. ഉടന്‍ തന്നെ മറ്റു പ്രാദേശിക ഭാഷകളും കൂട്ടിച്ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു.

കൊച്ചി: വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പനക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്‌സ്റ്റോക്‌സ് വാട്‌സാപ്പിലൂടെ അവസരം ഒരുക്കിയതായി റിപ്പോര്‍ട്ട്. അപ്‌സ്റ്റോക്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വാട്‌സാപ് ചാറ്റ് വിന്‍ഡോയില്‍ നിന്നു പുറത്തു പോകാതെ തന്നെ ഇനി മുതല്‍ ഐപിഒ അപേക്ഷ നല്‍കാന്‍ സാധിക്കുമെന്ന് അപ്‌സ്റ്റോക്‌സ് അറിയിച്ചു.

തങ്ങളുടെ യാത്രകള്‍ക്കിടയില്‍ തന്നെ നിക്ഷേപ കാര്യങ്ങള്‍ പരിശോധിക്കാനാവണം എന്നാണ് ഇന്നു നിക്ഷേപകര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ തങ്ങള്‍ അതാണു സാധ്യമാക്കുന്നതെന്നും അപ്‌സ്റ്റോക്‌സ് സഹസ്ഥാപകന്‍ ശ്രീനി വിശ്വനാഥന്‍ വ്യക്തമാക്കി. 2021 ഒക്ടോബറില്‍ മാത്രം ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ അപ്‌സ്റ്റോക്‌സിന്റെ ആകെ നിക്ഷേപകര്‍ ഏഴു ദശലക്ഷമായി വളര്‍ന്നിട്ടുണ്ട്.

അപ്‌സ്റ്റോക്‌സിന്റെ 9321261098 എന്ന നമ്പറിലേക്ക് വാട്‌സാപ് സന്ദേശമയച്ച് ഏതു സമയത്തും ഈ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഐപിഒ അപേക്ഷകള്‍ അഞ്ചു മടങ്ങു വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് അപ്‌സ്റ്റോക്‌സിന്റെ കണക്ക് കൂട്ടല്‍.

ന്യൂഡല്‍ഹി: പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ്. മെട്രോ, റെയില്‍, ബസ് തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കാനും ഈ കാര്‍ഡ് ഇനി ഉപയോഗിക്കാം. കൂടാതെ, വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്ലൈന്‍ പേയ്മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപകാരപ്രദമാണ്.

പേടിഎം ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള യാത്രക്കും ബാങ്കിങ് ഇടപാടുകള്‍ക്കും ഉപയോഗപ്രദമാണെന്നും ദേശീയ പൊതുയാത്രാ കാര്‍ഡിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ സതീശ് ഗുപ്ത പറഞ്ഞു.

എ.ടി.എമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. പേടിഎം ആപ്പില്‍ തന്നെ കാര്‍ഡിനായി അപേക്ഷിക്കാനും റീചാര്‍ജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാര്‍ഡ് വീടുകളിലെത്തും, അല്ലെങ്കില്‍ ആവശ്യമായ ഇടത്തെ സെയില്‍സ് പോയിന്റില്‍നിന്നും സ്വീകരിക്കാം. പ്രീപെയ്ഡ് കാര്‍ഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്യും. ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട.
ഹൈദരാബാദ് മെട്രോ റെയിലുമായി ചേര്‍ന്നാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ വിരളമായിരിക്കും. ചില അവസരങ്ങളില്‍ നമ്മുടെ ഡിവൈസ് ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ കാരണമാകാറുണ്ട്. ഫോണില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി നമുക്ക് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍. ഇതിനുള്ള വഴികളാണ് താഴെ പറയുന്നത്.

ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക

നിങ്ങള്‍ ഉപയോഗിക്കാത്ത ചില ആപ്പുകള്‍ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് ഉപയോഗിക്കുന്നുണ്ടാകും. ബാക്ഡ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും വേഗത കുറയ്ക്കുകയും ചെയ്യുന്ന ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുക. ഇന്റര്‍നെറ്റിനായി കുറച്ച് മെമ്മറിയും ബാന്‍ഡ്വിഡ്ത്തും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.

കാഷെ ക്ലിയര്‍ ചെയ്യുക

നമ്മുടെ ഫോണില്‍ സ്വയമേവ കാഷെ നിറയും. ഇത് ഫോണിന്റെ വേഗതയെ പോലും ബാധിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്റര്‍നെറ്റ് വേഗത്തിലാക്കാന്‍ കാഷെ ക്ലിയര്‍ ചെയ്യുക. സാധാരണയായി നിങ്ങളുടെ സെര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്.

ബ്രൗസര്‍ ടെക്സ്റ്റ് മോഡ്

നിങ്ങളുടെ ഫോണില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ കാണേണ്ട എന്നാണ് എങ്കില്‍ ടെക്സ്റ്റ് മോഡ് എന്ന ലളിതമായ ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ബ്രൗസര്‍ ആപ്പില്‍ വരുന്ന ടെക്സ്റ്റ് മോഡ് ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതിലൂടെ വെബ്സൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വേഗത വളരെയധികം വര്‍ധിക്കുന്നു.

ഓഫ് ചെയ്ത് ഓണാക്കുക

ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമാണ് നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫാക്കി ഓണാക്കാന്‍ ശ്രമിക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിന് യഥാര്‍ത്ഥ ഇന്റര്‍നെറ്റ് കണക്ഷന്‍ റിഫ്രഷ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഫ്‌ലൈറ്റ് മോഡ് ഓണ്‍ ചെയ്താലും ഇതേ പ്രവര്‍ത്തനം നടക്കുന്നു.

നെറ്റ്വര്‍ക്ക് ടൈപ്പ്

സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ വേഗതയും വര്‍ദ്ധിക്കുന്നുണ്ട്. 3ജി നെറ്റ്വര്‍ക്കിനെ 4ജി മറികടന്നു, ഇപ്പോള്‍ ചില രാജ്യങ്ങളില്‍ 5ജിയും ലഭ്യമായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഫോണ്‍ സെറ്റിങ്‌സില്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ സെറ്റിങ്‌സ് വിഭാഗത്തില്‍ നിന്ന് 4ജി തിരഞ്ഞെടുക്കുക.

മാക്‌സിമം ലോഡിംഗ് ഡാറ്റ ഓപ്ഷന്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റിങ്‌സ് ഉണ്ട്. വയര്‍ലെസ്, നെറ്റ്വര്‍ക്ക് സെറ്റിങ്‌സില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി നിങ്ങള്‍ക്ക് മാക്‌സിമം ലോഡിങ് ഡാറ്റ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

ആഡ് ബ്ലോക്കര്‍

നിങ്ങള്‍ ഒരു പേജ് ലോഡ് ചെയ്യുകയും പോപ്പ്-അപ്പ് ബ്ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ പരസ്യങ്ങള്‍ കയറിവരികയും ചെയ്യും. ഇത് ലോഡ് ചെയ്യാന്‍ അനാവശ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വരും. പോപ്പ്-അപ്പില്‍ ടെക്സ്റ്റുകളും ലിങ്കുകളും ചിത്രങ്ങളും ഉണ്ടായിരിക്കും. പോപ്പ്-അപ്പ് ബ്ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ ഇത്തരം പരസ്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത്തരത്തിലുള്ള നിരവധി ആപ്പുകള്‍ ലഭ്യമാണ്.

വേഗത കൂട്ടുന്ന ആപ്പ്

നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ഇന്റര്‍നെറ്റ് വേഗത കുറയുമ്പോള്‍ കണക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള നിരവധി ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഉണ്ട്.

വാട്‌സ്ആപ്പില്‍ മിക്ക ഉപയോക്താക്കളും ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റിക്കറുകള്‍. ഇത് വരെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു യൂസേഴ്‌സ് സ്റ്റിക്കറുകള്‍ അയച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ യൂസേഴ്‌സിനെ ആവേശഭരിതരാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനി മുതല്‍ സ്റ്റിക്കറുകള്‍ക്കായി മറ്റ് ആപ്പുകളുടെ പിന്നാലെ പോകേണ്ടതില്ല. വാട്‌സ്ആപ്പിനുള്ളില്‍ തന്നെ സ്വന്തമായി സ്റ്റിക്കറുകള്‍ ഉണ്ടാക്കാനുള്ള ഫീച്ചര്‍ ആണ് പുതിയതായി കൊണ്ടുവന്നിരിക്കുന്നത്.

സ്റ്റിക്കര്‍ മേയ്ക്കിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചിത്രങ്ങള്‍ വൃത്തിയായി കട്ട് ചെയ്‌തെടുക്കുന്നതാണ്. ഇത് പെട്ടെന്ന് ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഇത് പോലെ ഫോട്ടോകള്‍ ക്രോപ്പ് ചെയ്യാനും പല രീതിയില്‍ റൊട്ടേറ്റ് ചെയ്യാനും സാധിക്കും. ഇനി ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇമേജ് പഴയപടി ആക്കാനോ വീണ്ടും ചെയ്യാനോ ഉള്ള അണ്‍ഡൂ, റീഡൂ ഫീച്ചറുകളും ലഭ്യമാണ്. പുതിയ ടൂള്‍ പരീക്ഷിക്കുന്നതിന്, ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. വാട്‌സ്ആപ്പ് കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ എങ്ങനെ ഉപയോഗിക്കാമെന്നും സ്റ്റിക്കറുകള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും നോക്കാം…

ആദ്യം, വാട്‌സ്ആപ്പ് വെബ് തുറക്കുക, തുടര്‍ന്ന് നിങ്ങള്‍ കസ്റ്റം സ്റ്റിക്കര്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ടാപ്പ് ചെയ്യുക.

അടുത്തതായി, ചാറ്റ് ബാറിന് അടുത്തുള്ള പേപ്പര്‍ ക്ലിപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങള്‍ക്ക് പുതിയ ഇഷ്ടാനുസൃത സ്റ്റിക്കര്‍ ടൂള്‍ ലഭിക്കും.

സ്റ്റിക്കര്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് അയയ്ക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്യുക.

സ്റ്റിക്കര്‍ ആക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും കഴിയും.

വാട്‌സ്ആപ്പ് നിലവില്‍ സ്നിപ്പിങ് ക്രോപ്പിങ് ഓപ്ഷനുകള്‍, ഇമോജികള്‍, സ്റ്റിക്കര്‍ പാനലില്‍ നിന്നുള്ള സ്റ്റിക്കറുകള്‍, ടെക്സ്റ്റ് എന്നീ ടൂളുകളാണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത്.

നിങ്ങള്‍ക്ക് ചിത്രത്തില്‍ വരക്കാനും ഫോട്ടോയില്‍ നിങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ പഴയപടി ആക്കാനും / വീണ്ടും ചെയ്യാനും ഒക്കെ കഴിയും.

ആവശ്യമായ എഡിറ്റിങ്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, സെലക്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് കസ്റ്റമൈസ് ചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ സുഹൃത്തിന് അയയ്ക്കാന്‍ കഴിയും.

പിസി, മാക് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ്ആപ്പ് നിലവില്‍ പുതിയ കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ പുറത്തിറക്കിയത്. ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നതിനേക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല.

സ്റ്റോറികളിലെ ലിങ്ക് സ്റ്റിക്കര്‍ ഫീച്ചറിലേക്ക് ആക്സസ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം. ആദ്യം പരിമിതമായ അക്കൗണ്ടുകള്‍ക്കാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ തങ്ങളുടെ എല്ലാ യൂസേഴ്‌സിനും ഈ ഫീച്ചറിലേക്ക് ആക്‌സസ് നല്‍കിയിരിക്കുകയാണ്.

‘സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പ്രാധാന്യമുള്ള കാര്യങ്ങള്‍ പങ്കിടാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങളുടെ വിവിധ കമ്മ്യൂണിറ്റികളില്‍ അംഗമായവരില്‍ നിന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. പാചകം മുതല്‍ സന്നദ്ധ സേവനം അല്ലെങ്കില്‍ ഷോപ്പിങ് വരെ നിങ്ങള്‍ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ അക്കൗണ്ടിന്റെ വലിപ്പമോ ഫോളോവേഴ്‌സിന്റെ എണ്ണമോ കണക്കിലെടുക്കാതെ സ്റ്റോറികളില്‍ പങ്കിടാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഇടമുണ്ട്,’ ഇന്‍സ്റ്റഗ്രാം അതിന്റെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

സ്റ്റിക്കറുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള വഴികളും തങ്ങള്‍ ആലോചിക്കുന്നതായി ഇന്‍സ്റ്റാഗ്രാം പറയുന്നു. ലിങ്കില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് എന്തൊക്കെ കാണാന്‍ കഴിയുമെന്ന് വ്യക്തമാകണം. സ്റ്റിക്കറുകളില്‍ ഈ രീതിയിലുള്ള കസ്റ്റമൈസേഷനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. സ്റ്റോറികളില്‍ കണ്ടന്റ് ഇടുന്ന സമയത്ത് മുകളിലെ നാവിഗേഷന്‍ ബാറില്‍ നിന്ന് സ്റ്റിക്കര്‍ ടൂള്‍ ടാപ്പ് ചെയ്ത് ഈ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയും.

ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ ലിങ്ക് സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് എങ്ങനെ?

ഒരു ലിങ്ക് സ്റ്റിക്കര്‍ ചേര്‍ക്കുന്നതിന്, ആദ്യം നിങ്ങളുടെ സ്റ്റോറിയിലേക്ക് കണ്ടന്റ് അപ്ലോഡ് ചെയ്യുക.

ശേഷം മുകളിലെ നാവിഗേഷന്‍ ബാറില്‍ നിന്ന് സ്റ്റിക്കര്‍ ടൂള്‍ സെലക്ട് ചെയ്യുക.

ലിങ്ക് സ്റ്റിക്കര്‍ തെരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് ആവശ്യമുള്ള ലിങ്കില്‍ ഡ്രോപ്പ് ചെയ്ത ശേഷം ‘ഡണ്‍’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

സ്റ്റോറിയില്‍ എവിടെയാണോ സ്റ്റിക്കര്‍ വേണ്ടത് അവിടെ സ്റ്റിക്കര്‍ പ്ലേസ് ചെയ്യുക. കളര്‍ വേരിയേഷനുകള്‍ വേണമെങ്കില്‍ അത് നല്‍കാനും ഓപ്ഷനുണ്ട്.