വാട്‌സ്ആപ്പില്‍ മിക്ക ഉപയോക്താക്കളും ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റിക്കറുകള്‍. ഇത് വരെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു യൂസേഴ്‌സ് സ്റ്റിക്കറുകള്‍ അയച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ യൂസേഴ്‌സിനെ ആവേശഭരിതരാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനി മുതല്‍ സ്റ്റിക്കറുകള്‍ക്കായി മറ്റ് ആപ്പുകളുടെ പിന്നാലെ പോകേണ്ടതില്ല. വാട്‌സ്ആപ്പിനുള്ളില്‍ തന്നെ സ്വന്തമായി സ്റ്റിക്കറുകള്‍ ഉണ്ടാക്കാനുള്ള ഫീച്ചര്‍ ആണ് പുതിയതായി കൊണ്ടുവന്നിരിക്കുന്നത്.
സ്റ്റിക്കര്‍ മേയ്ക്കിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചിത്രങ്ങള്‍ വൃത്തിയായി കട്ട് ചെയ്‌തെടുക്കുന്നതാണ്. ഇത് പെട്ടെന്ന് ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഇത് പോലെ ഫോട്ടോകള്‍ ക്രോപ്പ് ചെയ്യാനും പല രീതിയില്‍ റൊട്ടേറ്റ് ചെയ്യാനും സാധിക്കും. ഇനി ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇമേജ് പഴയപടി ആക്കാനോ വീണ്ടും ചെയ്യാനോ ഉള്ള അണ്‍ഡൂ, റീഡൂ ഫീച്ചറുകളും ലഭ്യമാണ്. പുതിയ ടൂള്‍ പരീക്ഷിക്കുന്നതിന്, ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. വാട്‌സ്ആപ്പ് കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ എങ്ങനെ ഉപയോഗിക്കാമെന്നും സ്റ്റിക്കറുകള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും നോക്കാം…
ആദ്യം, വാട്‌സ്ആപ്പ് വെബ് തുറക്കുക, തുടര്‍ന്ന് നിങ്ങള്‍ കസ്റ്റം സ്റ്റിക്കര്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ടാപ്പ് ചെയ്യുക.
അടുത്തതായി, ചാറ്റ് ബാറിന് അടുത്തുള്ള പേപ്പര്‍ ക്ലിപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങള്‍ക്ക് പുതിയ ഇഷ്ടാനുസൃത സ്റ്റിക്കര്‍ ടൂള്‍ ലഭിക്കും.
സ്റ്റിക്കര്‍ ഓപ്ഷന്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് അയയ്ക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്യുക.
സ്റ്റിക്കര്‍ ആക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും കഴിയും.
വാട്‌സ്ആപ്പ് നിലവില്‍ സ്നിപ്പിങ് ക്രോപ്പിങ് ഓപ്ഷനുകള്‍, ഇമോജികള്‍, സ്റ്റിക്കര്‍ പാനലില്‍ നിന്നുള്ള സ്റ്റിക്കറുകള്‍, ടെക്സ്റ്റ് എന്നീ ടൂളുകളാണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത്.
നിങ്ങള്‍ക്ക് ചിത്രത്തില്‍ വരക്കാനും ഫോട്ടോയില്‍ നിങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ പഴയപടി ആക്കാനും / വീണ്ടും ചെയ്യാനും ഒക്കെ കഴിയും.
ആവശ്യമായ എഡിറ്റിങ്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, സെലക്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് കസ്റ്റമൈസ് ചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ സുഹൃത്തിന് അയയ്ക്കാന്‍ കഴിയും.
പിസി, മാക് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ്ആപ്പ് നിലവില്‍ പുതിയ കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ പുറത്തിറക്കിയത്. ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നതിനേക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല.

