Technology (Page 101)

വോയ്‌സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ ഇന്റര്‍ഫേസിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വോയ്‌സ് കോളുകള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍, ബീറ്റ ടെസ്റ്ററുകള്‍ക്ക് പോലും ഈ മാറ്റങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വാട്ട്‌സ്ആപ്പ് കൂടുതല്‍ ഒതുക്കമുള്ളതും ആധുനികവുമാക്കുന്നതിനും ലഭ്യമായ ഇടം ക്രമീകരിക്കുന്നതിനുമായി പുതിയ അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഗ്രൂപ്പ് വോയ്‌സ് കോളുകള്‍ ചെയ്യുമ്പോള്‍ മനോഹരമായി കാണപ്പെടും. എല്ലാ ബട്ടണുകളും ഇന്റര്‍ഫേസ് ഘടകങ്ങളും ദൃഢമായി നില നില്‍ക്കുന്നതിനാല്‍, കോള്‍ സ്‌ക്രീന്‍ മാറുന്നില്ല. മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ചാരനിറത്തിലുള്ള ചതുരം, അതില്‍ നിങ്ങളുടെ കോണ്‍ടാക്റ്റിന്റെ പേര്/നമ്പര്‍, പ്രൊഫൈല്‍ ചിത്രം എന്നിവ കാണാം.

2016-ല്‍ വാട്ട്‌സ്ആപ്പ് ആരംഭിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഈ വര്‍ഷമാദ്യം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ഡ്രൈവിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐക്ലൗഡി-ലും സംഭരിച്ചിരിക്കുന്ന ചാറ്റ് ബാക്കപ്പുകള്‍ക്കുമായി വിപുലീകരിച്ചിരുന്നു. ടെസ്റ്റിംഗിലെ ഫീച്ചറുകള്‍ക്കൊപ്പം തന്നെ വോയ്‌സ് മെസേജ് അനുഭവം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഭാഷ മാറ്റുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. ഇംഗ്ലീഷ് ഭാഷ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഗുജറാത്തി, മലയാളം അങ്ങനെ വിവിധ ഭാഷകളില്‍ ഫേസ്ബുക്ക് ലഭ്യമാണ്. എന്നാല്‍, ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ ഹിന്ദി മാത്രമാണ് ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് ഇത്തരം ആപ്പുകളില്‍ ഭാഷ മാറ്റുന്നതെന്ന് നോക്കാം…

ഫേസ്ബുക്കില്‍ ഭാഷ മാറ്റാന്‍

ആദ്യം ഫേസ്ബുക്ക് ആപ്പ് തുറന്ന് മുകളില്‍ വലത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ലൈനുകളില്‍ ( ഹാംബര്‍ഗര്‍ ഐക്കണ്‍ ) ടാപ്പ് ചെയ്യുക.

ഇപ്പോള്‍, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിങ്‌സ് ആന്‍ഡ് പ്രൈവസി ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ശേഷം സെറ്റിങ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് ‘പ്രിഫറന്‍സ്’ വിഭാഗത്തിന് കീഴില്‍ കാണുന്ന ‘ലാംഗേജ് ആന്‍ഡ് റീജിയണ്‍’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ലാംഗേജ് ആന്‍ഡ് റീജിയണ്‍ സെക്ഷനിലെ ആദ്യ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ( ബട്ടണുകളുടെ ശീര്‍ഷകങ്ങള്‍ക്കും മറ്റ് ടെക്സ്റ്റുകള്‍ക്കുമുള്ള ഭാഷയായി സൂചിപ്പിച്ചിരിക്കുന്ന )

ഇപ്പോള്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ഇഷ്ടമുള്ള ഭാഷ സജ്ജീകരിക്കാനും ഫേസ്ബുക്കില്‍ ഓപ്ഷന്‍ ലഭ്യമാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഭാഷ മാറ്റാന്‍

ആദ്യം, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക.

പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് മുകളില്‍ വലത് കോണില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് വരികളില്‍ ( ഹാംബര്‍ഗര്‍ ഐക്കണ്‍ ) ടാപ്പ് ചെയ്യുക. ശേഷം സെറ്റിങ്‌സ് ഐക്കണില്‍ ടാപ്പ് ചെയ്യുക.

തുറന്ന് വരുന്ന മെനുവില്‍ നിന്നും അക്കൌണ്ട് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. ഇവിടെ നിന്നും ഭാഷ ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

ഇവിടെ നിന്നും ഹിന്ദി സെലക്ട് ചെയ്യുക. ശേഷം വീണ്ടും ഇംഗ്ലീഷിലേക്ക് മാറാനും ഇതേ സ്റ്റെപ്പുകള്‍ ഫോളോ ചെയ്താല്‍ മതിയാകും

2021ലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഏതൊക്കെയാണെന്നാണ്‌ താഴെ പറയുന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകളും ഈ വര്‍ഷം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. കൂടാതെ, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും വലിയ സ്വീകാര്യത നേടി. ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ അനിവാര്യ ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം
2021 ഒക്ടോബറില്‍, 201 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി, ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. വോയ്സ് ഇഫക്റ്റുകള്‍, ടെക്സ്റ്റ് ടു സ്പീച്ച്, ‘ലിങ്ക്’ സ്റ്റിക്കര്‍ ഓപ്ഷന്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ ഈ വര്‍ഷം ഫോട്ടോ ഷെയറിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ്
2021 ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 487 മില്യണില്‍ അധികം ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പ് കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് വേണ്ടി തുടര്‍ച്ചയായി പുതിയ ഫീച്ചറുകളും കമ്പനി കൊണ്ട് വരുന്നു.

സ്‌നാപ്ചാറ്റ്
വാട്‌സ്ആപ്പ് പോലെ മറ്റൊരു ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് സ്നാപ്ചാറ്റ്. സ്റ്റിക്കറുകളും ഫില്‍ട്ടറുകളും ഉപയോഗിച്ച് ദിവസേനയുള്ള സ്‌നാപ്പ് പോസ്റ്റ് ചെയ്യാന്‍ സ്‌നാപ്ചാറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോകള്‍ ഫീച്ചര്‍ ഉപയോഗിച്ച് സൃഷ്ടിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

മീഷോ
യൂസേഴ്‌സിന് തങ്ങളുടെ ബിസിനസ് ആരംഭിക്കാനും ഷോപ്പിങ് നടത്താനും കഴിയുന്ന ഒരു ഇന്ത്യന്‍ ഇ-കൊമേഴ്സ് സൈറ്റാണ് മീഷോ. 2021ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ആപ്പും മീഷോ തന്നെ. വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ഈ ആപ്പ് നല്‍കുന്നു.

ഫ്‌ലിപ്പ്കാര്‍ട്ട്
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് സൈറ്റാണ് ഫ്‌ലിപ്പ്കാര്‍ട്ട്. പലചരക്ക് സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെ മികച്ച ഡീലുകളിലും ഓഫറുകളിലും ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. ഫ്‌ലിപ്കാര്‍ട്ട് ക്വിക്ക് എന്ന പേരില്‍ മറ്റൊരു സ്റ്റോറും സൈറ്റിന് ഉണ്ട്. ഓര്‍ഡര്‍ ചെയ്തവ 90 മിനിറ്റിനുള്ളില്‍ ഡെലിവര്‍ ചെയ്യുമെന്നതാണ് ഫ്‌ലിപ്പ്കാര്‍ട്ട് ക്വിക്കിന്റെ പ്രത്യേകത.

മിന്ത്ര
ട്രെന്‍ഡി ഫാഷന്‍ ഡ്രെസുകള്‍ക്കൊപ്പം ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ മിന്ത്രയില്‍ ലഭ്യമാണ്. എങ്കിലും ഡ്രസുകള്‍ വാങ്ങിക്കാനാണ് ആളുകള്‍ കൂടുതലായും മിന്ത്ര ഉപയോഗിക്കുന്നത്.

ഫോണ്‍പേ
ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ബില്ലുകള്‍ അടക്കാനും വിവിധ തരം സാമ്പത്തിക ഇടപാടുകള്‍ക്കും ഫോണ്‍പേ ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ പേ പോലെ സാമ്പത്തിക ഇടപാടുകള്‍ക്ക് പല തരം റിവാര്‍ഡുകളും ഫോണ്‍പേ ഓഫര്‍ ചെയ്യുന്നു.

ഗൂഗിള്‍ പേ
പ്ലാറ്റ്ഫോമിലെ ഓരോ പേയ്മെന്റിനും ഗൂഗിള്‍ പേ ആപ്പ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, ഗൂഗിള്‍ പേ ബില്‍ സ്പ്ലിറ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അത് ആപ്പില്‍ തന്നെ ബില്‍ വിഭജിക്കാന്‍ യൂസേഴ്‌സിനെ സഹായിക്കുന്നു.

ഹോട്ട്സ്റ്റാര്‍
കൊവിഡ് കാല അടച്ചിടലുകളും നിയന്ത്രണങ്ങളും ഗുണം ചെയ്ത മറ്റൊരു മേഖലയാണ് ഒടിടി, ഓണ്‍ലൈന്‍ സ്ട്രീമിങ് സെക്ടര്‍. വളരെപ്പെട്ടെന്നാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒടിടി ഉപയോഗം സാര്‍വത്രികം ആയത്. ക്രിക്കറ്റ് ലൈവുകള്‍, സിനിമകള്‍, മറ്റ് ടിവി ഷോകള്‍ എന്നിവയെല്ലാം കാണാന്‍ ആളുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ പട്ടികയില്‍ ഹോട്ട്സ്റ്റാര്‍ ആണ് ഒന്നാമത്.

പുത്തന്‍ ഫീച്ചറുകളും ടൂള്‍സും എല്ലാം കൂടുതല്‍ യൂസേഴ്‌സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഫോട്ടോ ഷെയറിങ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാമിനെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കി മാറ്റി. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം തന്നെ ഷോര്‍ട്ട് വീഡിയോ കണ്ടന്റ് സൃഷ്ടിക്കാനും ലൈവ് ചെയ്യാനും വീഡിയോ കോളിങ് ചെയ്യാനും ഒക്കെ അനുവദിക്കുന്ന ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എങ്ങനെ ഹൈഡ് ചെയ്യുന്നതിനുള്ള ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ ഹൈഡ് ചെയ്യാന്‍ കഴിയും. അതെങ്ങനെയെന്ന് നോക്കാം…

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.

ഇപ്പോള്‍, നിങ്ങളെ ഫോളോ ചെയ്യുന്നവരില്‍ നിന്ന് ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് തിരഞ്ഞെടുക്കുക.

ശേഷം നിങ്ങളുടെ പോസ്റ്റിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ (ഹാംബര്‍ഗര്‍ ഐക്കണില്‍) ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് ഇപ്പോള്‍ ‘ആര്‍ക്കൈവ്’ ഓപ്ഷന്‍ കാണാന്‍ കഴിയും.

അവസാനമായി, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സെലക്ട് ചെയ്ത പോസ്റ്റ് മറയ്ക്കാന്‍ ‘ആര്‍ക്കൈവ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റഗ്രാം മൊബൈല്‍ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക. ഇപ്പോള്‍ പ്രൊഫൈലിന്റെ മുകളില്‍ വലത് കോണില്‍ കാണുന്ന മൂന്ന് വരികളില്‍ (ഹാംബര്‍ഗര്‍ ഐക്കണില്‍) ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘ആര്‍ക്കൈവ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ നേരത്തെ ഹൈഡ് ചെയ്ത പോസ്റ്റ് നിങ്ങള്‍ക്ക് കാണാന്‍ കസാധിക്കുന്നതാണ്.

അതിന് ശേഷം, അണ്‍ആര്‍ക്കൈവ് ചെയ്യേണ്ട പോസ്റ്റ് തുറന്ന് ത്രീ-ഡോട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ‘ഷോണ്‍ ഒണ്‍ പ്രൊഫൈല്‍’ എന്ന പേരില്‍ ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് തിരികെ ലഭിക്കാന്‍ ‘ഷോണ്‍ ഒണ്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് പോസ്റ്റ് ശാശ്വതമായി ഇല്ലാതാക്കണമെങ്കില്‍ അതിനും വഴിയുണ്ട്. ഇതിനായി ‘ഷോണ്‍ ഓണ്‍ പ്രൊഫൈല്‍’ ഓപ്ഷന്റെ താഴെയുള്ള ‘ഡിലീറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

ന്യൂഡൽഹി: വഴി കാണിക്കാനായി ഗൂഗിൾ മാപ്പിന് പകരം പുതിയ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ. മൂവ് എന്ന പേരിൽ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വഴികാണിക്കുകയും ഗതാഗത കുരുക്കുകളെ കുറിച്ച് നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്.

കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം, ഐഐടി മദ്രസ്, ഡിജിറ്റൽ ടെക് കമ്പനിയായ മാപ് മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് രൂപകൽപ്പന ചെയ്തത്. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആപ്ലിക്കേഷൻ തയ്യാറാക്കിയത്. അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, മൂർച്ചയുള്ള വളവുകൾ, കുഴികൾ എന്നിവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ അലേർട്ടുകൾ എന്നിവ ഡ്രൈവർമാർക്ക് മൂവ് നൽകുന്നതാണ്.

2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ച ശേഷമാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്. പ്ലേ സ്റ്റോറിലൂടെ സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കുമെന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. ഐഐടി മദ്രാസും മാപ്‌മൈ ഇന്ത്യയും ഈ ഡാറ്റ വിശകലനം ചെയ്യുകയും ഭാവിയിൽ റോഡ് അവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ ഇത് ഉപയോഗിക്കുകയും ചെയ്യും.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ ഫോട്ടോസ്. ഇത് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകളില്‍ നിന്നോ ടാബ്ലെറ്റുകളില്‍ നിന്നോ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാന്‍ കഴിയും. മറ്റുള്ളവരുമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാനും ഗൂഗിള്‍ ഫോട്ടോസില്‍ ഓപ്ഷന്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഉള്ള ആരുമായും ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും. ഇതെങ്ങനെയെന്ന് നോക്കാം…

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലോ ടാബ്ലെറ്റിലോ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് തുറക്കുക.

നിങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ഇതിനായി ഫയലുകളില്‍ ടാപ്പ് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതിയാകും.

ഇപ്പോള്‍ ദൃശ്യമാകുന്ന ഷെയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. ശേഷം ക്രിയേറ്റ് ലിങ്ക് എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ ടാപ്പ് ചെയ്യുന്നതോടെ പബ്ലിക് ലിങ്ക് ക്രിയേറ്റ് ആകും.

അവസാനമായി ഏത് ആപ്പ് വഴിയാണോ ലിങ്ക് ഷെയര്‍ ചെയ്യേണ്ടത്. ആ ആപ്ലിക്കേഷന്‍ തുറക്കുക. വാട്‌സ്ആപ്പ്, ജിമെയില്‍ തുടങ്ങി ഏത് ആപ്ലിക്കേഷനും ഉപയോഗിക്കാം.

ചാറ്റ് ബോക്‌സില്‍ ലിങ്ക് പേസ്റ്റ് ചെയ്യുക, സെന്‍ഡ് ഓപ്ഷന്‍ കൊടുക്കുക. ഇതോടെ നിങ്ങളുടെ ലിങ്കും ഫയലും ഷെയര്‍ ചെയ്യപ്പെടും.

ഉപയോക്താക്കളെ ആവേശഭരിതരാക്കുന്ന പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിഗ്‌നല്‍. ക്രോസ്-പ്ലാറ്റ്‌ഫോം എന്‍ക്രിപ്റ്റഡ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ സിഗ്‌നല്‍ ഇപ്പോള്‍ ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ 40 ഉപയോക്താക്കളെ വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആളുകളുടെ എണ്ണം കൂടുന്നത് ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കുന്ന ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. ഇതിനായി ‘സെലക്ടീവ് ഫോര്‍വേഡിങ്’ സാങ്കേതികവിദ്യ ആപ്പ് ഉപയോഗിക്കും. വിന്‍ഡോസ്, മാക്, ഐഫോണ്‍, ഐപാഡ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, എന്നിവയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍സ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് സിഗ്‌നല്‍.

കഴിഞ്ഞ ഒമ്പത് മാസവും ഈ എസ് എഫ് യുവിന്റെ സഹായത്തോടെയാണ് സിഗ്‌നല്‍ ഗ്രൂപ്പ് കോളുകള്‍ നല്‍കുന്നത്. ഒരേസമയം 40 പങ്കാളികളെ വരെ വീഡിയോ കോളുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഈ എസ് എഫ് യുവിന് കഴിയും. മറ്റ് പ്ലാറ്റ്‌ഫോമുകളെ സംബന്ധിച്ച്, വാട്‌സ്ആപ്പ് അതിന്റെ വീഡിയോ കോളുകളില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ കൊണ്ട് വരുന്നുണ്ട്. ഒപ്പം ആപ്പ് പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാലും, ഗ്രൂപ്പ് വീഡിയോ കോളുകളുടെ കാര്യത്തില്‍, സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോം ഇപ്പോഴും ഒരേ സമയം എട്ട് പങ്കാളികളെ മാത്രമേ പിന്തുണയ്ക്കൂ. ഉപയോക്താക്കള്‍ക്ക് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിക്കാനും ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയില്‍ നിന്ന് കോളില്‍ ചേരാനും കഴിയും.

മറുവശത്ത്, 2021 ജൂലൈയില്‍ ടെലിഗ്രാം, ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ 1,000 പേര്‍ക്ക് ചേരാവുന്ന ഫീച്ചര്‍ പ്രവര്‍ത്തന ക്ഷമം ആക്കിയിരുന്നു. ഏതെങ്കിലും വീഡിയോ കോളില്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങളില്‍ ഒറ്റത്തവണ കോളുകളില്‍ സ്‌ക്രീനുകള്‍ പങ്കിടാനും കഴിയും.

ഉപയോഗപ്രദമായ വിവധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഫീച്ചറുകളില്‍ യൂസേഴ്‌സിന് ഉപയോഗിക്കാവുന്ന എളുപ്പവഴികളില്‍ ഒന്നാണ് നമ്പര്‍ സേവ് ചെയ്യാതെ വാട്‌സ്ആപ്പ് മെസേജ് അയക്കാന്‍ കഴിയുന്നത്.

ഐഫോണില്‍ അജ്ഞാത നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം എങ്ങനെ അയക്കാമെന്ന് നോക്കാം…

നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കാന്‍ താല്‍പ്പര്യമുള്ള ഒരു അണ്‍ക്‌നോണ്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, റീസന്റ് കോളുകളിലേക്ക് പോയി വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്ന നമ്പറിന് മുന്നിലുള്ള ‘ i’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വീഡിയോ കോള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് വീഡിയോ കോള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, കോള്‍ കട്ട് ചെയ്യുക. ശേഷം, വാട്‌സ്ആപ്പില്‍ കോള്‍സ് സെക്ഷനിലേക്ക് പോയി ‘ i’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് മുകളില്‍ വലത് കോണിലുള്ള മെസേജ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ മെസേജ് ചെയ്യാം.

വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് അജ്ഞാത നമ്പറിലേക്ക് സന്ദേശം അയക്കാം…

ഈ ട്രിക്ക് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് സജീവമായ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ആവശ്യമാണ്. വാട്‌സ്ആപ്പ് വെബില്‍ ലോഗിന്‍ ചെയ്ത് പുതിയ ടാബ് തുറക്കുക. പുതിയ ടാബില്‍ https://wa.me/91XXXXXXXXXX എന്ന രീതിയില്‍ യുആര്‍എല്‍ നല്‍കുക. ആദ്യത്തെ ഒന്നോ രണ്ടോ അക്കങ്ങള്‍ രാജ്യത്തിന്റെ കോഡും അടുത്ത പത്ത് അക്കങ്ങള്‍ നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കേണ്ട ഫോണ്‍ നമ്പറും ആണ് നല്‍കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ഇന്ത്യയിലുള്ള ആര്‍ക്കെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കണമെങ്കില്‍, കോഡ് 91 ആയിരിക്കും. അതുപോലെ, പാക്കിസ്ഥാനിലുള്ള ആര്‍ക്കെങ്കിലും ടെക്സ്റ്റ് അയയ്ക്കണമെങ്കില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ 92 ആയിരിക്കും.

ഇനി നമ്പര്‍ സേവ് ചെയ്യാതെ എങ്ങനെ വാട്‌സ്ആപ്പ് മെസേജ് അയക്കാം?

യുആര്‍എല്‍ നല്‍കിയാല്‍ ഒരു പുതിയ വിന്‍ഡോ തുറക്കും. തുറന്ന് വന്ന വാട്‌സ്ആപ്പ് വിന്‍ഡോയില്‍ നിങ്ങള്‍ എന്റര്‍ ചെയ്ത നമ്പര്‍ കാണിക്കും. അടുത്തതായി ഈ നമ്പരിലേക്ക് മെസേജ് അയക്കാന്‍ കണ്ടിന്യൂ റ്റു എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെ വാട്‌സ്ആപ്പ് വെബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മെസേജിങ് ആരംഭിക്കാം. ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഒപ്പം യൂസ് വാട്‌സ്ആപ്പ് വെബ് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ മെസേജ് ചെയ്യാം. ഇങ്ങനെ നിങ്ങള്‍ വാട്‌സ്ആപ്പ് വെബില്‍ ടെക്സ്റ്റ് അയയ്ക്കാന്‍ തുടങ്ങിയാല്‍ ആ ചാറ്റ് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ആക്സസ് ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധിക്കുക. ഇവയില്‍ എതെങ്കിലും ഒരു രീതിയില്‍ നിങ്ങള്‍ക്ക് സേവ് ചെയ്യാത്ത നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കാന്‍ കഴിയും.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള ഫീച്ചര്‍ ഉടന്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി. ഒരു ഗ്രൂപ്പ് അഡ്മിന് ഒരു സന്ദേശം സൂക്ഷിക്കാനോ ഇല്ലാതാക്കാനോ ഇതുവഴി സാധിക്കും.

പുതിയ 2.22.1.1 അപ്‌ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ ‘അത് ഒരു അഡ്മിന്‍ നീക്കം ചെയ്തതാണ്’ എന്ന നോട്ടിഫിക്കേഷന്‍ കാണിക്കും. ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാര്‍ ഉണ്ടായാലും എല്ലാവര്‍ക്കും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവകാശവും ഉണ്ടായിരിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ മോഡറേറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്ററുകള്‍ക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകീര്‍ത്തിപരമോ അശ്ലീലമോ ആയ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാനും ഇത് അഡ്മിന്‍മാരെ സഹായിക്കും. ‘ഡിലീറ്റ് മെസേജ്’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി പറഞ്ഞിരുന്നു.

ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്‌സ്ആപ്പുമായി സഹകരിക്കാനൊരുങ്ങി ജിയോ. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. വാട്ട്‌സ്ആപ്പ് വഴി ഇത്തരം അവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ ‘ടാപ്പ് ആന്‍ഡ് ചാറ്റ്’ ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണെന്നതിന് പുറമെ മിനിമം ഓര്‍ഡര്‍ മൂല്യവും ഇല്ല.

ഉപഭോക്താവിന് അവരുടെ സൗകര്യത്തിനനുസരിച്ച് ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടക്കാനും സാധിക്കും. ഏറ്റവും വലിയ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത്. പഴങ്ങളും പച്ചക്കറികളും മുതല്‍ ധാന്യങ്ങള്‍, ടൂത്ത്‌പേസ്റ്റ്, പന്നര്‍, ചെറുപയര്‍ മാവ് തുടങ്ങിയ പാചക സാധനങ്ങള്‍ വരെ ജിയോമാര്‍ട്ട് വാട്ട്‌സ്ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. കൂടാതെ, റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഇന്ത്യയുടെ റീട്ടെയില്‍ ചെലവിന്റെ പകുതിയോളം ഭക്ഷണവും പലചരക്ക് സാധനങ്ങളും വഹിക്കുന്നു, ഇത് 2025 ഓടെ 1.3 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കളെ വാട്ട്‌സ്ആപ്പില്‍ പരിധികളില്ലാതെ ഷോപ്പുചെയ്യാന്‍ സഹായിക്കുക മാത്രമല്ല, റീട്ടെയിലര്‍മാര്‍ക്ക് സ്റ്റോക്ക് ശേഖരണം വര്‍ദ്ധിപ്പിക്കാനും മാര്‍ജിനുകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നേറ്റീവ് സവിശേഷതകള്‍ നിര്‍മ്മിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.