Technology (Page 100)

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഇന്ത്യയില്‍ മാത്രം 390 മില്ല്യണ്‍ ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. വാട്‌സ്ആപ്പിലെ യൂസര്‍ ഫ്രണ്ട്‌ലി ആയ ഫീച്ചറുകളില്‍ ഒന്നാണ് പ്രാദേശിക ഭാഷ പിന്തുണ. ഇന്ത്യയില്‍ 10 പ്രാദേശിക ഭാഷകളിലാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ബംഗാളി എന്നിവക്കൊപ്പം നമ്മുടെ മലയാളത്തിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം.

വാട്‌സ്ആപ്പില്‍ എങ്ങനെ ഭാഷ മാറ്റാം?

വാട്‌സ്ആപ്പില്‍ ഭാഷ മാറ്റാന്‍ ആദ്യം നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.

തുടര്‍ന്ന് മൂന്ന് ലംബ ഡോട്ടുകളില്‍ (ഹാംബര്‍ഗര്‍ ഐക്കണ്‍) ടാപ്പ് ചെയ്യുക. തുറന്ന് വരുന്ന ഡ്രോപ്പ്‌ഡൌണ്‍ മെനുവില്‍ നിന്നും സെറ്റിങ്‌സ് സെലക്റ്റ് ചെയ്യുക.

സെറ്റിങ്‌സില്‍ ടാപ്പ് ചെയ്ത് ചാറ്റുകള്‍ തിരഞ്ഞെടുക്കുക.

തുടര്‍ന്ന് ആപ്പ് ലാംഗ്വേജ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ഭാഷ നല്‍കുക. ഇവിടെ മലയാളവും കാണാന്‍ കഴിയും.

ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റാന്‍…

ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റുന്നതിന് ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ സെറ്റിങ്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.

സെറ്റിങ്‌സില്‍ നിന്നും ജനറല്‍ മാനേജ്‌മെന്റ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

ജനറല്‍ മാനേജ്‌മെന്റ് സെക്ഷനില്‍ ഏറ്റവും മുകളിലായി ലാംഗ്വേജ് ഓപ്ഷന്‍ കാണാം.

ലാംഗ്വേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

തുടര്‍ന്ന് ആഡ് ലാംഗ്വേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് മലയാളം തിരഞ്ഞെടുക്കുക.

ഐഒഎസ് ഡിവൈസുകളില്‍ ഭാഷ മാറ്റാന്‍…

ഐഒഎസ് ഡിവൈസുകളില്‍ ഭാഷ മാറ്റാന്‍ ആദ്യം നിങ്ങളുടെ ഐഫോണിലെ സെറ്റിങ്‌സിലേക്ക് പോകുക.

തുടര്‍ന്ന് ജനറല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഭാഷയും പ്രദേശവും തിരഞ്ഞെടുക്കുക.

അടുത്തതായി, ഐഫോണ്‍ ഭാഷകള്‍ തിരഞ്ഞെടുക്കുക.

തുടര്‍ന്ന് ഒരു ഭാഷ തിരഞ്ഞെടുത്ത് ചെയ്ഞ്ച് റ്റു ലാംഗ്വേജ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ന്യൂഡല്‍ഹി: 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചതെന്ന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് . 602 പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്‌സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

ആപ്പ് സ്റ്റോറുകളും അവയുടെ സൗകര്യങ്ങളും ഉപകാരപ്രദമാണെങ്കിലും ഇടക്ക് യൂസേഴ്‌സിന് ശല്യമാവുന്ന ചില ഫീച്ചറുകളും ഇവയില്‍ ഉണ്ട്. പ്രത്യേകിച്ചും ആപ്പ് സ്റ്റോറുകളിലെ ആപ്പ് റിവ്യൂ അലര്‍ട്ടുകള്‍. ഇത്തരത്തിലുള്ള ആപ്പ് റിവ്യൂ അലര്‍ട്ടിനൊപ്പം അലോസരമുണ്ടാക്കുന്ന മറ്റൊരു അലര്‍ട്ടാണ് ഫീഡ്ബാക്ക് റിക്വസ്റ്റുകള്‍. ആപ്പ് റിവ്യൂകളും ഫീഡ്ബാക്കുകളും ടെക്ക് കമ്പനികള്‍ക്ക് നിര്‍ണായകമാണ്. എന്നാല്‍, ഉടന്‍ തന്നെ റേറ്റിങ് നല്‍കിയില്ലെങ്കില്‍ ചില ആപ്പുകള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാതിരിക്കുന്നതായും കാണാം. ചില നേരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വലിയ ശല്യം തന്നെയാണ് ആപ്പ് സ്റ്റോറുകളുമായി ബന്ധപ്പെട്ടുള്ള ആപ്പ് റിവ്യൂകളും ഫീഡ്ബാക്ക് എന്‍ക്വയറിയും. എന്നാല്‍, ആപ്പ് റിവ്യൂ തലവേദനയില്‍ നിന്ന് രക്ഷപ്പെടാനും ചില മാര്‍ഗങ്ങളുണ്ട്. എങ്ങനെയെന്ന് നോക്കാം…

ഐഫോണ്‍, ഐപാഡ്; ഇന്‍-ആപ്പ് റിവ്യൂ റിക്വസ്റ്റുകള്‍ എങ്ങനെ ഓഫാക്കാം?

റിവ്യൂ റിക്വസ്റ്റുകള്‍ ഓഫ് ചെയ്യാനായി ആദ്യം നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡില്‍ സെറ്റിങ്‌സ് ആപ്പ് തുറക്കുക.

ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്ത് നാവിഗേറ്റ് ചെയ്യുക, ആപ്പ് സ്റ്റോറിനായി തിരയുക.

ആപ്പ് സ്റ്റോര്‍ സെറ്റിങ്‌സ് തുറന്ന് വീണ്ടും താഴേക്ക് സൈ്വപ്പ് ചെയ്യുക.

‘ഇന്‍-ആപ്പ് റേറ്റിങ്‌സ് & റിവ്യൂസ്’ എന്നതിന് അടുത്ത് കാണുന്ന ടോഗിള്‍ ബട്ടണ്‍ ഓഫ് ചെയ്യുക.

മാക്കില്‍ റിവ്യൂ റിക്വസ്റ്റുകള്‍ എങ്ങനെ ഓഫ് ചെയ്യാം?

ആദ്യം നിങ്ങളുടെ മാക്കില്‍ ആപ്പ് സ്റ്റോര്‍ ആപ്പ് തുറക്കുക.

അടുത്തതായി, മുകളില്‍ ഇടത് കോണില്‍ കാണുന്ന ആപ്പ് സ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് പ്രിഫറന്‍സസ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

തുടര്‍ന്ന് ഇന്‍-ആപ്പ് റേറ്റിങുകള്‍ക്കും റിവ്യൂസിനും അടുത്തായി കാണുന്ന ബോക്‌സില്‍ അണ്‍ടിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ ആപ്പിള്‍ ഡിവൈസില്‍ ഒരു പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ, നിങ്ങള്‍ ഏതെങ്കിലും ആപ്പ് തുറക്കുമ്പോഴോ, പോപ്പ്-അപ്പുകള്‍ ലഭിക്കുമ്പോഴോ ഇന്‍-ആപ്പ് റിവ്യൂസ് തേടുന്ന അലര്‍ട്ടുകളൊന്നും നിങ്ങള്‍ക്ക് വരില്ല.

ഫോണ്‍ ഒരു ഇലക്ടോണിക് ഡിവൈസ് ആയതിനാല്‍ തന്നെ, ഏത് സമയത്തും ഡാറ്റ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഫോണ്‍ ഡാറ്റ നഷ്ടമാകാതിരിക്കാനുള്ള പ്രധാന മാര്‍ഗമാണ് ബാക്കപ്പ് ഓപ്ഷന്‍. നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും എങ്ങനെ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം. നിങ്ങള്‍ ഡിവൈസ് മാറ്റുമ്പോഴെല്ലാം ഇത്തരത്തില്‍ ബാക്കപ്പ് ചെയ്ത ഡാറ്റ വളരെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

വാട്‌സ്ആപ്പ് ചാറ്റുകള്‍

നിങ്ങളുടെ എല്ലാ ചാറ്റുകളും മീഡിയയും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് ഓഫര്‍ ചെയ്യുന്നു. ആപ്പ് സെറ്റിങ്‌സുകളില്‍ നിന്നും ചാറ്റുകളില്‍ പോയി താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ബാക്കപ്പ് ഓപ്ഷന്‍ കാണാം. ചാറ്റ് ബാക്കപ്പില്‍ ടാപ്പ് ചെയ്താല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാം. വാട്‌സ്ആപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്, ഫീച്ചര്‍ ആക്റ്റിവേറ്റഡ് ആണെങ്കില്‍ വാട്‌സ്ആപ്പ്, ഗൂഗിള്‍ എന്നിവരടക്കം ആര്‍ക്കും നിങ്ങളുടെ ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല.

ഫോട്ടോകള്‍, വീഡിയോകള്‍, ഫയലുകള്‍

ഫോട്ടോകളും വീഡിയോകളും പോലെയുള്ള ഫയലുകള്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ആപ്പിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ കാണാവുന്ന ബാക്കപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുക. ഇതിനായി പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് ‘ടേണ്‍ ഓണ്‍ ബാക്കപ്പ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി.

എസ്എംഎസ്, ആപ്പുകള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഡീറ്റെയില്‍സ്

നിങ്ങള്‍ ബാക്കപ്പ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലുള്ള എല്ലാ ആപ്പുകളും എസ്എംഎസുകളും ഗൂഗിള്‍ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യപ്പെടും. ഇതിനായി നിങ്ങള്‍ സെറ്റിങ്‌സില്‍ പോയി ഗൂഗിളില്‍ ടാപ്പ് ചെയ്യണം. ഇവിടെ ഒരു ബാക്കപ്പ് ഓപ്ഷന്‍ കാണാം. ബാക്കപ്പ് ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യുന്ന ഡാറ്റയേക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു പേജിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിയും. ഇതില്‍ അടിസ്ഥാനപരമായി നിങ്ങളുടെ കോള്‍ ചരിത്രം, എസ്എംഎസ്, ആപ്പുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡിവൈസ് സെറ്റിങ്‌സ്, കോണ്‍ടാക്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഫയലുകള്‍ എല്ലാം ക്ലൗഡില്‍ സംഭരിക്കുന്നതിനാല്‍, ഏത് ഡിവൈസില്‍ നിന്നും ഫോട്ടോകളും വീഡിയോകളും ആക്സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം മതിയാകും. മീഡിയ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷനും ഗൂഗിള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാക്കപ്പ് ഫീച്ചര്‍ ഡീആക്റ്റിവേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ ഡിവൈസിലുള്ള എല്ലാ ഫയലുകളും ഡോക്യുമെന്റുകളും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യാം. ഇതിനായും ബാക്കപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യണം. ഡ്രൈവ് ആപ്പിലെ ഹാംബര്‍ഗര്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് ബാക്കപ്പ് സ്റ്റാറ്റസും മനസിലാക്കാം.

സോഷ്യല്‍മീഡിയ ഉപയോഗിക്കാത്തവരായി വളരെ അപൂര്‍വം ആളുകളേ ഇന്ന് ലോകത്തുള്ളൂ. പല ആപ്പുകള്‍ വഴിയും ഉപയോക്താക്കള്‍ ആപ്പിലാവാറുമുണ്ട്. എന്നാല്‍, വാട്സാപ്പില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ആപ്പ് ഉടമകളായ മെറ്റ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ക്ക് വാട്സാപ്പില്‍ ഒരു പഞ്ഞവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളായി Rediroff.com എന്ന ലിങ്ക് പല രൂപത്തില്‍ വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിപരവും ബാങ്ക് വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതാണ് ഈ ലിങ്ക് എന്നാണ് വിവരം.

ഈ ലിങ്ക് വിന്റോസ് പിസികളിലും ഐഒഎസിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഒരുപോലെ ബാധിക്കുന്നതാണെന്നും ഇതുവഴി വലിയൊരു വിഭാഗം ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നുമാണ് സിഎന്‍ബിസി റിപ്പോര്‍ട്ടുകള്‍. ലിങ്കില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് പരിചയമുള്ള സര്‍വെയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി വിവരം നല്‍കും. തുടര്‍ന്ന് വിവിധ ചോദ്യങ്ങള്‍ ഉപഭോക്താവിനോട് ചോദിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ വ്യക്തിവിവരങ്ങള്‍ ചോദിക്കും. പേര്, വയസ്, അഡ്രസ്, ബാങ്ക് വിവരങ്ങള്‍ മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ ഇവ പൂരിപ്പിക്കണമെന്ന് ആവശ്യപ്പെടും. വിവരങ്ങള്‍ നല്‍കുന്നതോടെ തട്ടിപ്പുകാര്‍ ആ വിവരങ്ങള്‍ കൈക്കലാക്കും.

അതിനാല്‍, ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യുകയോ സ്പാം ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയോ വേണം. തുടര്‍ന്ന് പിസി ആയാലും മൊബൈല്‍ ആയാലും ഉടന്‍ വൈറസ് സ്‌കാന്‍ നടത്തി സുരക്ഷ ഉറപ്പാക്കുകയും വേണം.

വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ പ്രത്യകത ഒരുതരത്തില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് പോലെ സഹായകരമാകും. മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പിലൂടെ ഏറ്റവും അടുത്ത് നാം തിരയുന്ന കാര്യങ്ങള്‍ അറിയാമെന്നാണ് വാട്ട്‌സ്ആപ്പ് വെബ് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പമ്പ്, ഹോട്ടല്‍, ഗ്രോസറി ഷോപ്പുകളെല്ലാം വാട്‌സ്ആപ്പ് സെര്‍ച്ചിലൂടെ ലഭിക്കും. വാട്ട്‌സ്ആപ്പ് ബിസിനസിന്റെ സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്ന് കമ്പനി പറയുന്നു.

ഈ ബിസിനസുകളുമായി ഡയറക്ട് കോണ്‍ടാക്റ്റ് ഇതിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് ലഭിക്കുന്നു. ഐഫോണ്‍ പതിപ്പിലും, ആന്‍ഡ്രോയ്ഡ് പതിപ്പിലും ബിസിനസ് നിയര്‍ബൈ എന്ന ഫീച്ചര്‍ ലഭിക്കുമെന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന സൂചന.

ഈയിടെ വാട്‌സ്ആപ്പ് പുറത്തിറക്കിയ പ്രധാന ഫീച്ചറുകളില്‍ ഒന്നാണ് പേയ്‌മെന്റ് ഫീച്ചര്‍. അക്കൗണ്ടിലെ ബാലന്‍സ് അടക്കം മനസിലാക്കാന്‍ വേണ്ടിയുള്ള ഫീച്ചറും പേയ്‌മെന്റ് സംവിധാനത്തിനൊപ്പം ലഭ്യമാണ്. വാട്‌സ്ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ നിങ്ങളുടെ ഡിവൈസില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഒഎസുകളുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉണ്ടായിരിക്കണം. മാത്രമല്ല വാട്‌സ്ആപ്പ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടും ഉണ്ടായിരിക്കണം. ഇനി വാട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ച് നോക്കാം…

ആദ്യം നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.

നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസ് ആണെങ്കില്‍ മോര്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഐഫോണ്‍ യൂസ് ചെയ്യുന്നവര്‍ സെറ്റിങ്‌സിലും ടാപ്പ് ചെയ്യുക.

ഇപ്പോള്‍, പേയ്മെന്റുകളില്‍ ടാപ്പ് ചെയ്യുക.

അടുത്തതായി പേയ്മെന്റ് മെത്തേഡിന് താഴെ കാണാന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ഇവിടെ, വ്യൂ അക്കൗണ്ട് ബാലന്‍സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക.

പണം അയയ്ക്കുന്ന സമയത്ത് അക്കൗണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

പേയ്മെന്റ് മെസേജ് സ്‌ക്രീനില്‍ നിന്ന് ലഭ്യമായ പേയ്മെന്റ് മെത്തേഡ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ശേഷം വ്യൂ അക്കൗണ്ട് ബാലന്‍സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാലന്‍സ് അറിയേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക. ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ് അറിയാന്‍ കഴിയും.

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് ഇതിന്റെ പുതിയ പ്രത്യേകത. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം പുറത്തുവിട്ടത്.

സ്റ്റാറ്റസ് സന്ദേശം ആര്‍ക്കാണോ ഡയറക്ട് സന്ദേശമായി അയക്കേണ്ടത് അത് അയക്കും മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാക്കും. ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. ഇതാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലേക്ക് മെറ്റ എടുക്കുന്നത്.

അതേസമയം പുതുവര്‍ഷത്തോടനുബന്ധിച്ച് നിരവധി ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ തന്നെ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രധാനപ്പെട്ടത് വാട്ട്‌സ്ആപ്പ് വോയിസ് സന്ദേശങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസ് അടക്കം മാറ്റുന്നതാണ്.

സ്മാര്‍ട്ട്ഫോണുകളിലെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കേടുവരുത്താനും നശിപ്പിക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറായ ജോക്കര്‍ മാല്‍വെയര്‍ വീണ്ടുമെത്തിയിരിക്കുന്നു. മൊബൈല്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്ഥാപനമായ പ്രാഡിയോയുടെ അലേര്‍ട്ട് അനുസരിച്ച് ഇത്തവണ ഏകദേശം 15 പുതിയ ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത. ഈ അപകടകാരിയായ മാല്‍വെയര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെ ബാധിക്കുന്നുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഉണ്ടെങ്കില്‍ അവ വേഗം ഒഴിവാക്കുക.

  1. കളര്‍ മെസേജ്
  2. സെക്യൂരിറ്റി ആപ്പ് ലോക്ക്
  3. കണ്‍വീനിയന്റ് സ്‌കാനര്‍ 2
  4. പുഷ് മെസേജ്-ടെക്സ്റ്റിംഗ്&എസ്എംഎസ്
  5. ഇമോജി വാള്‍പേപ്പര്‍
  6. സ്‌പെഷ്യല്‍ ഡോക് സ്‌കാനര്‍
  7. ഫിങ്കര്‍ടിപ്പ് ഗെയിംബോക്‌സ്

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള സുരക്ഷിത പ്ലാറ്റ്ഫോമുകളില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന നിരവധി ആപ്പുകളെ മാല്‍വെയര്‍ അപകടകരമായി ബാധിക്കുന്നതായി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. സുരക്ഷാ പാരാമീറ്ററുകള്‍ മറികടക്കാന്‍ മാല്‍വെയര്‍ അതിന്റെ കോഡുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജോക്കര്‍ മാല്‍വെയറിന് നമ്മുടെ സ്വകാര്യ ഡാറ്റ പോലും മറ്റൊരു സെര്‍വ്വറിലേക്ക് അയക്കാന്‍ സാധിക്കും. ഇത് ഒരു ട്രോജന്‍ ആണ്. അതുകൊണ്ട് തന്നെ ഉപയോക്താവിന് യാതൊരു വിധ സൂചനയും ലഭിക്കാത്ത വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രീമിയം സേവനങ്ങളിലേക്ക് ഉപയോക്താക്കളെ സൈന്‍ അപ്പ് ചെയ്യിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോക്കര്‍ മാല്‍വെയറിന് ചെയ്യാന്‍ കഴിയും.

ഇത്തരം മാല്‍വെയറുകളെ തടയാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എത്ര റേറ്റിങ് ഉള്ള ആപ്പാണ് റിവ്യു എങ്ങനെയാണ് ഏത് കമ്പനിയാണ് ഈ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിച്ചിരിക്കുന്നത് എന്ന കാര്യങ്ങള്‍ നോക്കിയാല്‍ തന്നെ ആപ്പുകളില്‍ മാല്‍വെയര്‍ ഉണ്ടോ എന്നത് സംബന്ധിച്ച സൂചനകള്‍ നമുക്ക് ലഭിക്കും.

പുതിയ പുതിയ ഫീച്ചറുകളും ട്രിക്കുകളും കൊണ്ട് ഉപയോക്താക്കളുടെ മനംമയക്കുകയാണ് വാട്‌സ്ആപ്പ്. ആപ്ലിക്കേഷനില്‍ നിങ്ങളുടെ പേര് അദൃശ്യമായി സൂക്ഷിക്കാന്‍ ഉള്ള ഓപ്ഷനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സാധാരണ ഗതിയില്‍ വാട്‌സ്ആപ്പില്‍ നിങ്ങളുടെ പേര് ചേര്‍ക്കുന്ന സ്റ്റെപ്പുകള്‍ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍, സ്വകാര്യത സംരക്ഷിക്കുന്നതിന് ഏറെ സഹായകരമാണ് പേര് അദൃശ്യമാക്കി വെക്കുന്ന ട്രിക്ക്.

പേര് എങ്ങനെ അദൃശ്യമാക്കാം

ആദ്യം നിങ്ങളുടെ മൊബൈലിലും പിസിയിലും വാട്‌സ്ആപ്പ് ആപ്പ് ലോഞ്ച് ചെയ്യുക.

അടുത്തതായി ഈ രണ്ട് ചിഹ്നങ്ങള്‍ കോപ്പി ചെയ്യുക. ചിഹ്നങ്ങള്‍: ( ,)
തുടര്‍ന്ന് സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക.

നിങ്ങളുടെ നിലവിലെ വാട്‌സ്ആപ്പ് പേരില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് പെന്‍സില്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ നേരത്തെ പകര്‍ത്തിയ ചിഹ്നങ്ങള്‍ ഇവിടെ പേസ്റ്റ് ചെയ്യുക. ശേഷം പേസ്റ്റ് ചെയ്തവയില്‍ നിന്നും അമ്പടയാള ചിഹ്നം, അതായത് ( ) നീക്കം ചെയ്യുക.

ശേഷം ഓകെ ബട്ടണില്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇത്രയും സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ പേര് വാട്‌സ്ആപ്പില്‍ നിന്നും അപ്രത്യക്ഷമാകും.