2021ലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഏതൊക്കെയാണെന്നാണ് താഴെ പറയുന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകളും ഈ വര്‍ഷം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. കൂടാതെ, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും വലിയ സ്വീകാര്യത നേടി. ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ അനിവാര്യ ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം
2021 ഒക്ടോബറില്‍, 201 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി, ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. വോയ്സ് ഇഫക്റ്റുകള്‍, ടെക്സ്റ്റ് ടു സ്പീച്ച്, ‘ലിങ്ക്’ സ്റ്റിക്കര്‍ ഓപ്ഷന്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ ഈ വര്‍ഷം ഫോട്ടോ ഷെയറിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ്
2021 ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 487 മില്യണില്‍ അധികം ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പ് കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് വേണ്ടി തുടര്‍ച്ചയായി പുതിയ ഫീച്ചറുകളും കമ്പനി കൊണ്ട് വരുന്നു.
സ്‌നാപ്ചാറ്റ്
വാട്‌സ്ആപ്പ് പോലെ മറ്റൊരു ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് സ്നാപ്ചാറ്റ്. സ്റ്റിക്കറുകളും ഫില്‍ട്ടറുകളും ഉപയോഗിച്ച് ദിവസേനയുള്ള സ്‌നാപ്പ് പോസ്റ്റ് ചെയ്യാന്‍ സ്‌നാപ്ചാറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോകള്‍ ഫീച്ചര്‍ ഉപയോഗിച്ച് സൃഷ്ടിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
മീഷോ
യൂസേഴ്‌സിന് തങ്ങളുടെ ബിസിനസ് ആരംഭിക്കാനും ഷോപ്പിങ് നടത്താനും കഴിയുന്ന ഒരു ഇന്ത്യന്‍ ഇ-കൊമേഴ്സ് സൈറ്റാണ് മീഷോ. 2021ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ആപ്പും മീഷോ തന്നെ. വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ഈ ആപ്പ് നല്‍കുന്നു.
ഫ്‌ലിപ്പ്കാര്‍ട്ട്
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് സൈറ്റാണ് ഫ്‌ലിപ്പ്കാര്‍ട്ട്. പലചരക്ക് സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെ മികച്ച ഡീലുകളിലും ഓഫറുകളിലും ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. ഫ്‌ലിപ്കാര്‍ട്ട് ക്വിക്ക് എന്ന പേരില്‍ മറ്റൊരു സ്റ്റോറും സൈറ്റിന് ഉണ്ട്. ഓര്‍ഡര്‍ ചെയ്തവ 90 മിനിറ്റിനുള്ളില്‍ ഡെലിവര്‍ ചെയ്യുമെന്നതാണ് ഫ്‌ലിപ്പ്കാര്‍ട്ട് ക്വിക്കിന്റെ പ്രത്യേകത.
മിന്ത്ര
ട്രെന്‍ഡി ഫാഷന്‍ ഡ്രെസുകള്‍ക്കൊപ്പം ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ മിന്ത്രയില്‍ ലഭ്യമാണ്. എങ്കിലും ഡ്രസുകള്‍ വാങ്ങിക്കാനാണ് ആളുകള്‍ കൂടുതലായും മിന്ത്ര ഉപയോഗിക്കുന്നത്.
ഫോണ്‍പേ
ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ബില്ലുകള്‍ അടക്കാനും വിവിധ തരം സാമ്പത്തിക ഇടപാടുകള്‍ക്കും ഫോണ്‍പേ ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ പേ പോലെ സാമ്പത്തിക ഇടപാടുകള്‍ക്ക് പല തരം റിവാര്‍ഡുകളും ഫോണ്‍പേ ഓഫര്‍ ചെയ്യുന്നു.
ഗൂഗിള്‍ പേ
പ്ലാറ്റ്ഫോമിലെ ഓരോ പേയ്മെന്റിനും ഗൂഗിള്‍ പേ ആപ്പ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, ഗൂഗിള്‍ പേ ബില്‍ സ്പ്ലിറ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അത് ആപ്പില്‍ തന്നെ ബില്‍ വിഭജിക്കാന്‍ യൂസേഴ്‌സിനെ സഹായിക്കുന്നു.
ഹോട്ട്സ്റ്റാര്‍
കൊവിഡ് കാല അടച്ചിടലുകളും നിയന്ത്രണങ്ങളും ഗുണം ചെയ്ത മറ്റൊരു മേഖലയാണ് ഒടിടി, ഓണ്‍ലൈന്‍ സ്ട്രീമിങ് സെക്ടര്‍. വളരെപ്പെട്ടെന്നാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒടിടി ഉപയോഗം സാര്‍വത്രികം ആയത്. ക്രിക്കറ്റ് ലൈവുകള്‍, സിനിമകള്‍, മറ്റ് ടിവി ഷോകള്‍ എന്നിവയെല്ലാം കാണാന്‍ ആളുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ പട്ടികയില്‍ ഹോട്ട്സ്റ്റാര്‍ ആണ് ഒന്നാമത്.

