ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ ഫോട്ടോസ്. ഇത് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകളില്‍ നിന്നോ ടാബ്ലെറ്റുകളില്‍ നിന്നോ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാന്‍ കഴിയും. മറ്റുള്ളവരുമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാനും ഗൂഗിള്‍ ഫോട്ടോസില്‍ ഓപ്ഷന്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഉള്ള ആരുമായും ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും. ഇതെങ്ങനെയെന്ന് നോക്കാം…
ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലോ ടാബ്ലെറ്റിലോ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് തുറക്കുക.
നിങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ഇതിനായി ഫയലുകളില്‍ ടാപ്പ് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതിയാകും.
ഇപ്പോള്‍ ദൃശ്യമാകുന്ന ഷെയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. ശേഷം ക്രിയേറ്റ് ലിങ്ക് എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ ടാപ്പ് ചെയ്യുന്നതോടെ പബ്ലിക് ലിങ്ക് ക്രിയേറ്റ് ആകും.
അവസാനമായി ഏത് ആപ്പ് വഴിയാണോ ലിങ്ക് ഷെയര്‍ ചെയ്യേണ്ടത്. ആ ആപ്ലിക്കേഷന്‍ തുറക്കുക. വാട്‌സ്ആപ്പ്, ജിമെയില്‍ തുടങ്ങി ഏത് ആപ്ലിക്കേഷനും ഉപയോഗിക്കാം.
ചാറ്റ് ബോക്‌സില്‍ ലിങ്ക് പേസ്റ്റ് ചെയ്യുക, സെന്‍ഡ് ഓപ്ഷന്‍ കൊടുക്കുക. ഇതോടെ നിങ്ങളുടെ ലിങ്കും ഫയലും ഷെയര്‍ ചെയ്യപ്പെടും.

