ഉപയോഗപ്രദമായ വിവധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഫീച്ചറുകളില്‍ യൂസേഴ്‌സിന് ഉപയോഗിക്കാവുന്ന എളുപ്പവഴികളില്‍ ഒന്നാണ് നമ്പര്‍ സേവ് ചെയ്യാതെ വാട്‌സ്ആപ്പ് മെസേജ് അയക്കാന്‍ കഴിയുന്നത്.
ഐഫോണില്‍ അജ്ഞാത നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം എങ്ങനെ അയക്കാമെന്ന് നോക്കാം…
നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കാന്‍ താല്‍പ്പര്യമുള്ള ഒരു അണ്‍ക്‌നോണ്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, റീസന്റ് കോളുകളിലേക്ക് പോയി വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്ന നമ്പറിന് മുന്നിലുള്ള ‘ i’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വീഡിയോ കോള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് വീഡിയോ കോള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, കോള്‍ കട്ട് ചെയ്യുക. ശേഷം, വാട്‌സ്ആപ്പില്‍ കോള്‍സ് സെക്ഷനിലേക്ക് പോയി ‘ i’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് മുകളില്‍ വലത് കോണിലുള്ള മെസേജ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ മെസേജ് ചെയ്യാം.
വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് അജ്ഞാത നമ്പറിലേക്ക് സന്ദേശം അയക്കാം…
ഈ ട്രിക്ക് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് സജീവമായ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ആവശ്യമാണ്. വാട്‌സ്ആപ്പ് വെബില്‍ ലോഗിന്‍ ചെയ്ത് പുതിയ ടാബ് തുറക്കുക. പുതിയ ടാബില്‍ https://wa.me/91XXXXXXXXXX എന്ന രീതിയില്‍ യുആര്‍എല്‍ നല്‍കുക. ആദ്യത്തെ ഒന്നോ രണ്ടോ അക്കങ്ങള്‍ രാജ്യത്തിന്റെ കോഡും അടുത്ത പത്ത് അക്കങ്ങള്‍ നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കേണ്ട ഫോണ്‍ നമ്പറും ആണ് നല്‍കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ഇന്ത്യയിലുള്ള ആര്‍ക്കെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കണമെങ്കില്‍, കോഡ് 91 ആയിരിക്കും. അതുപോലെ, പാക്കിസ്ഥാനിലുള്ള ആര്‍ക്കെങ്കിലും ടെക്സ്റ്റ് അയയ്ക്കണമെങ്കില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ 92 ആയിരിക്കും.
ഇനി നമ്പര്‍ സേവ് ചെയ്യാതെ എങ്ങനെ വാട്‌സ്ആപ്പ് മെസേജ് അയക്കാം?
യുആര്‍എല്‍ നല്‍കിയാല്‍ ഒരു പുതിയ വിന്‍ഡോ തുറക്കും. തുറന്ന് വന്ന വാട്‌സ്ആപ്പ് വിന്‍ഡോയില്‍ നിങ്ങള്‍ എന്റര്‍ ചെയ്ത നമ്പര്‍ കാണിക്കും. അടുത്തതായി ഈ നമ്പരിലേക്ക് മെസേജ് അയക്കാന്‍ കണ്ടിന്യൂ റ്റു എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെ വാട്‌സ്ആപ്പ് വെബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മെസേജിങ് ആരംഭിക്കാം. ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഒപ്പം യൂസ് വാട്‌സ്ആപ്പ് വെബ് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ മെസേജ് ചെയ്യാം. ഇങ്ങനെ നിങ്ങള്‍ വാട്‌സ്ആപ്പ് വെബില്‍ ടെക്സ്റ്റ് അയയ്ക്കാന്‍ തുടങ്ങിയാല്‍ ആ ചാറ്റ് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ആക്സസ് ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധിക്കുക. ഇവയില്‍ എതെങ്കിലും ഒരു രീതിയില്‍ നിങ്ങള്‍ക്ക് സേവ് ചെയ്യാത്ത നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കാന്‍ കഴിയും.

