Sports (Page 54)

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഡബ്ല്യുഐപിഎല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങള്‍ നടത്താന്‍ ആറ് സോണുകളില്‍ നിന്ന് (നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്) ഓരോ നഗരത്തെ തിരഞ്ഞെടുക്കണം, നിലവിലെ ഐപിഎല്‍ വേദികളില്‍ ടൂര്‍ണമെന്റ് നടത്തുക എന്നീ രണ്ട് നിര്‍ദ്ദേശങ്ങളാണ് ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ മുന്നോട്ട് വെച്ചിരുന്നത്.

നിലവില്‍ ബോര്‍ഡ് അതിന്റെ ടെന്‍ഡറില്‍, മത്സരങ്ങള്‍ നടത്താവുന്ന വേദികളും സ്റ്റേഡിയങ്ങളുടെ ശേഷിയും സഹിതം 10 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് (നരേന്ദ്ര മോദി സ്റ്റേഡിയം, ശേഷി 112,560 പേര്‍), കൊല്‍ക്കത്ത (ഈഡന്‍ ഗാര്‍ഡന്‍സ്, 65,000), ചെന്നൈ (എംഎ ചിദംബരം സ്റ്റേഡിയം, 50,000), ബാംഗ്ലൂര്‍ (എം ചിന്നസ്വാമി സ്റ്റേഡിയം, 42,000), ഡല്‍ഹി (അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, 55,000), ധര്‍മശാല (എച്ച്പിസിഎ സ്റ്റേഡിയം, 20,900), ഗുവാഹത്തി (ബര്‍സപാര സ്റ്റേഡിയം, 38,650), ഇന്‍ഡോര്‍ (ഹോള്‍ക്കര്‍ സ്റ്റേഡിയം, 26,900), ലഖ്നൗ (എബി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, 48,800), മുംബൈ (വാങ്കഡെ / DY പാട്ടീല്‍ / ബ്രാബോണ്‍ സ്റ്റേഡിയങ്ങള്‍) എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നഗരങ്ങളും സ്റ്റേഡിയങ്ങളും.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു സാംസണ്‍. സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടികളിലൂടെ ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു’ എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

‘മഞ്ഞപ്പട, നമ്മുടെ ബ്രാന്‍ഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാര്‍ദമായി സ്വാഗതമോതാം’-കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്ബരയിലാണ് സഞ്ജുവിന് കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലായിരുന്ന താരം ഇപ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ട്. ഇതോടെ മാര്‍ച്ചില്‍ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈ: ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്‍ ഷെഡ്യൂളിനായി ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ അഞ്ച് ടീമുകളാണ് പങ്കെടുത്തത്.

അഞ്ച് വനിതാ ഐപിഎല്‍ 2023 ഫ്രാഞ്ചൈസികള്‍ അദാനി ഗ്രൂപ്പ്, റിലയന്‍സ്, ഡിയാജിയോ ഇന്ത്യ, ജെഎസ്ഡബ്ല്യു-ജിഎംആര്‍, കാപ്രി ഗ്ലോബല്‍ എന്നിവ യഥാക്രമം അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി.

വനിതാ പ്രീമിയര്‍ ലീഗിലെ 5 ടീമുകള്‍ 4669.99 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അദാനി ഗ്രൂപ്പ് 1289 കോടി രൂപയ്ക്കും, മുംബൈ ഇന്ത്യന്‍സ് 912.99 കോടിക്കും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 901 കോടിക്കും, ഡല്‍ഹി ക്യാപിറ്റല്‍സ് 810 കോടിക്കും, കാപ്രി 757 കോടി രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍ എന്നിവാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോള്‍. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ചെന്നൈയിന്‍ എട്ടാമതാണ്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 18 പോയിന്റ് മാത്രമാണുള്ളത്.

ആദ്യ 45 മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടികൊണ്ട് ചെന്നൈയിന്‍ ഞെട്ടിച്ചു. പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ സഹായത്തില്‍ ഖയാതി ഗോള്‍ നേടി. ബോക്സിന്റെ എഡ്ജില്‍ നിന്ന് പന്തെടുത്ത ഖയാതി അല്‍പം ഇടത്തോട്ട നീക്ക് ഷോട്ടുതിര്‍ത്തു. പോസ്റ്റിലിടിച്ച് പന്ത് ഗോള്‍വര കടന്നു. സ്‌കോര്‍ 1-0. എന്നാല്‍ ഗോള്‍ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്സ് ഉണരുകയായിരിന്നു.

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അര്‍ജന്റൈന്‍ ഓയില്‍ കമ്ബനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാല്‍ ലയണല്‍ മെസിയുടെ ജഴ്സി സ്നേഹ സമ്മാനമായി നല്‍കി. ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്ക് 2023ല്‍ വച്ചാണ് ജഴ്സി കൈമാറിയത്.

അര്‍ജന്റീനയുടെ കിറ്റിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ കൂടിയാണ് വൈപിഎഫ്. മോദിയാണ് എനര്‍ജി വീക്ക് ഉദ്ഘാടനം ചെയ്തത്. അടുത്ത ദശാബ്ദത്തില്‍ എനര്‍ജി ഡിമന്‍ഡില്‍ രാജ്യം വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് മോദി ഉദ്ഘാടനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മേഴ്സി കുട്ടന്‍. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജിവെച്ചത്.

അതേസമയം, മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. യു ഷറഫലി പുതിയ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആയേക്കും. കായികമന്ത്രി വി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.കായികതാരങ്ങള്‍ക്ക് അടിസ്ഥാന സാമ്ബത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സി കുട്ടന്‍ രംഗത്തുവന്നിരുന്നു.

ഡല്‍ഹി: മഹാഖേല്‍ കായിക മേളയില്‍ പങ്കെടുത്തവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കായിക മേളയില്‍ പെണ്‍മക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം നല്ല സന്ദേശം നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കായികരംഗത്തേക്ക് യുവാക്കള്‍ മുന്നിട്ടിറങ്ങുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജസ്ഥാന്റെ കായിക പ്രതിഭകളുടെ ആഘോഷമാണ് ജയ്പൂര്‍ മഹാഖേല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 12-ന് ദേശീയ യുവജനദിനത്തിനോട് അനുബന്ധിച്ചാണ് കായിക മേളയ്ക്ക് ജയ്പൂരില്‍ തുടക്കമായത്. സംസ്ഥാനത്തെ ആറായിരത്തിലധികം കായികതാരങ്ങളാണ് മഹാഖേലില്‍ പങ്കെടുത്തത്.

ജയ്പൂര്‍ ലോക്‌സഭ എംപി രാജ്യവര്‍ദ്ധന്‍ സിംഗിന്റെ നേതൃത്വത്തിലാണ് കായിക മേള സംഘടിപ്പിച്ചത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുകയും തൊഴിലായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മഹാഖേല്‍ വഴി ലക്ഷ്യം വെയ്ക്കുന്നത്. യുവാക്കളുടെ കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ജയ്പൂര്‍ മഹാഖേല്‍’ നടത്തുന്നത്. കബഡി കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ കായിക മേള നടന്നത്

ഐപിഎല്‍ സംപ്രേഷണം തികച്ചും സൗജന്യവും വിദൂരത്തുള്ള കാഴ്ചക്കാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റുന്നതിനുള്ള ജിയോ സിനിമയുടെ രീതി പിന്തുടരാന്‍ വയാകോം 18.

എല്ലാ ഐപിഎല്‍ 2023 മത്സരങ്ങളും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള മാധ്യമ അവകാശം വയാകോം 18 നേടി. 3,000 രൂപ മുതല്‍ 4,000 കോടി രൂപ വരെ പരസ്യവരുമാനമാണ് വയാകോം 18 ലക്ഷ്യമിടുന്നതെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ പറയുന്നു.

മനാമ: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചാല്‍ അങ്ങോട്ടില്ലെന്ന് ബിസിസിഐ. ഇന്നലെ ബഹ്‌റൈനില്‍ ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തില്‍ ഉറച്ചുനിന്നതായാണ് റിപ്പോര്‍ട്ട് .

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ കപ്പ് യുഎഇയില്‍ നടക്കാനും സാധ്യതയുണ്ട്.

പുതിയ വേദി മാര്‍ച്ചില്‍ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പരമ്ബര കളിക്കാനായി പോയിട്ടില്ല. ഏഷ്യാ കപ്പ് നഷ്ട്ടമായാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന ഭീഷണി പാക്കിസ്ഥാനും ഉയര്‍ത്തിയിട്ടുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജാം സേഥിയും എസിസി പ്രസിഡന്റ് കൂടിയായ ജയ് ഷായും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ സമനിലയില്‍ തളച്ച് രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സി. ജോര്‍ജെ പെരേര മുംബൈക്ക് ലീഡ് സമ്മാനിച്ചു. ഹിതേശ് ശര്‍മയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.

22-ാം മിനിറ്റില്‍ പെരേര പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. നിഖില്‍ പൂജാരിയുടെ പിഴവില്‍ നിന്നാണ് മുംബൈക്ക് പെനാല്‍റ്റി ലഭിക്കുന്നത്. വലത് വിംഗില്‍ നിന്ന് ബിബിന്‍ സിംഗിനെ ലക്ഷ്യമാക്കി ലാലിയന്‍സുവാലയുടെ ക്രോസ്. ഫാര്‍പോസ്റ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ബിബിന്‍ പന്ത് ഹെഡ് ചെയ്തു. എന്നാല്‍ പൂജാരിയുടെ കയ്യില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മധ്യത്തിലേക്ക് പെനാല്‍റ്റിയടിച്ച മുന്‍ കേരള ബ്ലാസ്റ്റേഴ്സ്് താരത്തിന് ഗോള്‍ കീപ്പറെ കബളിപ്പിക്കാനായി. ആദ്യപാതി 1-0ത്തിന് അവസാനിച്ചു.

65-ാം മിനിറ്റിലാണ് നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിന്റെ മറുപടി ഗോളെത്തിയത്. മുഹമ്മദ് യാസിറിന്റെ സഹായത്താലായിരുന്നു ഗോള്‍. ഹൈദരാബാദിന് ലഭിച്ച ആദ്യത്തെ ഗോള്‍ അവസരം കൂടിയായിരുന്നു അത്. വലത് വിംഗിലൂടെ പന്തുമായി യാസിര്‍ മുന്നേറി. മുന്നോട്ട് നീട്ടില്‍ നല്‍കിയ പന്ത് ഹിതേഷ് ഓടിയെടുത്തു. ആദ്യ ശ്രമത്തില്‍ തന്നെ ഗോള്‍ കീപ്പറെ മറികടക്കാന്‍ ഹിതേഷിനായി. സ്‌കോര്‍ 1-1. 83-ാം മിനിറ്റില്‍ ഗ്രേഗ് സ്റ്റിവാര്‍ട്ടിലൂടെ മുംബൈക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഗോള്‍ കീപ്പറുടെ ഗംഭീര സേവ് ഹൈദരാബാദിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.