മുംബൈ: ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്‍ ഷെഡ്യൂളിനായി ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ അഞ്ച് ടീമുകളാണ് പങ്കെടുത്തത്.
അഞ്ച് വനിതാ ഐപിഎല്‍ 2023 ഫ്രാഞ്ചൈസികള്‍ അദാനി ഗ്രൂപ്പ്, റിലയന്‍സ്, ഡിയാജിയോ ഇന്ത്യ, ജെഎസ്ഡബ്ല്യു-ജിഎംആര്‍, കാപ്രി ഗ്ലോബല്‍ എന്നിവ യഥാക്രമം അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി.
വനിതാ പ്രീമിയര്‍ ലീഗിലെ 5 ടീമുകള്‍ 4669.99 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അദാനി ഗ്രൂപ്പ് 1289 കോടി രൂപയ്ക്കും, മുംബൈ ഇന്ത്യന്‍സ് 912.99 കോടിക്കും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 901 കോടിക്കും, ഡല്‍ഹി ക്യാപിറ്റല്‍സ് 810 കോടിക്കും, കാപ്രി 757 കോടി രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.

