Sports (Page 55)

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 2-0 ന് തോല്‍പ്പിച്ചതിന് ശേഷം സീസണിലെ മൂന്നാം വിജയം നേടി ജംഷഡ്പൂര്‍ എഫ്സി.

ലീഗ് ടേബിളില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയുടെ മൂന്ന് പോയിന്റുകള്‍ക്കുള്ളില്‍ റെഡ് മൈനേഴ്സ് പോയപ്പോള്‍ റിത്വിക് ദാസും ഡാനിയല്‍ ചുക്വുവും ലക്ഷ്യം കണ്ടു. ഐഎസ്എല്ലില്‍ ഒരു സീസണില്‍ 44ല്‍ അധികം ഗോളുകള്‍ വഴങ്ങുന്ന ആദ്യ ടീമായി മാറി.

ഗൗരവ് ബോറ, ജിതിന്‍ എംഎസ്, എമില്‍ ബെന്നി എന്നിവര്‍ക്ക് പകരം മഷൂര്‍ ഷെരീഫ്, മുഹമ്മദ് ഇര്‍ഷാദ്, പാര്‍ഥിബ് ഗൊഗോയ് എന്നിവരോടൊപ്പം വിന്‍സെന്‍സോ അനീസ് തന്റെ ലൈനപ്പില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. റാഫേല്‍ ക്രിവെല്ലാരോ ആദ്യ ഇലവനില്‍ തിരിച്ചെത്തുകയും ഹാരി സോയര്‍ ബെഞ്ചിലേക്ക് വീഴുകയും ചെയ്തപ്പോള്‍ എയ്ഡി ബൂത്രോയിഡ് ഒറ്റയ്ക്ക് മാറ്റം വരുത്തി.

ന്യൂഡല്‍ഹി: നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ഇന്റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിലക്ക്. ഹൈഗനമീന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് 21 മാസത്തെ വിലക്കാണ് താരം നേരിടേണ്ടി വരിക . 2023 ജൂലൈ വരെയുള്ള മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും. കൂടാതെ 2021 ഒക്ടോബര്‍ 11 മുതലുള്ള മത്സരഫലങ്ങളും ഇതോടെ അസാധുവായി മാറും.

ശരീരഭാരം നിയന്ത്രിക്കുന്നതിനായുള്ള സ്‌പോര്‍ട്ട്‌സ് സപ്‌ളിമെന്റുകളില്‍ കണ്ട് വരുന്ന രാസപദാര്‍ത്ഥമാണ് ഹൈഗനമീന്‍. എന്നാല്‍ കായിക താരങ്ങളില്‍ ഹൈനഗമിന്റെ ഉപയോഗത്തിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്.

2016ലെ റിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനമായിരുന്നു ദിപ കര്‍മാക്കര്‍ കാഴ്ചവെച്ചത്. ജിംനാസ്റ്റിക്‌സില്‍ നാലാം കരസ്ഥമാക്കിയ താരത്തിന് പ്രകടനത്തിനിടയില്‍ ശരീരഭാഗം നിലത്ത് സ്പര്‍ശിച്ചത് മൂലം പോയിന്റുകളുടെ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. പ്രസ്തുത വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം എക്കാലവും കാഴ്ചവെച്ച മികച്ച പ്രകടനമായിരുന്നു ദിപയുടേത്. ജിംനാസ്റ്റിക്‌സില്‍ ഒളിമ്ബിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന വിശേഷണത്തിനും അര്‍ഹയാണ് ദിപ കര്‍മാക്കര്‍.

ഡല്‍ഹി: ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 18നാണ് ഫൈനല്‍. എന്നാല്‍, മത്സരവേദി പുറത്തുവിട്ടിട്ടില്ല.

മാര്‍ച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനല്‍ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാര്‍ച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങള്‍ക്കു തുടക്കമാകും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനല്‍ യോഗ്യത നേടും. മൂന്നുമുതല്‍ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ പ്ലേഓഫില്‍ ഏറ്റുമുട്ടും. ഇതില്‍ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകള്‍.

മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും നോക്കൗണ്ട് റൗണ്ട് യോഗ്യത നേടിയിട്ടുണ്ട്. 42 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും 35 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്. മറ്റ് ആറു ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്(28 പോയിന്റ്), എ.ടി.കെ മോഹന്‍ ബഗാന്‍ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിന്‍ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താന്‍ മത്സരിക്കുന്നത്.

മുംബൈ: പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ താരലേലം ഫെബ്രുവരി 11 അല്ലെങ്കില്‍ 13 തീയതികളില്‍ നടക്കുമെന്ന് സൂചന. ഈ ആഴ്ചയോടെ ഇതേ കുറിച്ചുള്ള അന്തിമ തീരുമാനം ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിടും.

ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളാണ് താരലേലത്തിനുള്ള വേദികളുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 6ന് ഡബ്ല്യു പി എല്‍ താരലേലം നടത്താനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുബായില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20യുടെയും ദക്ഷിണാഫ്രിക്കയില്‍ എസ്എ ടി20 ടൂര്‍ണമെന്റും പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ലേലത്തിനുള്ള തീയതി ബിസിസിഐ പുനര്‍ നിശ്ചയിച്ചത്.

വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയ ഭൂരിഭാഗം ഉടമസ്ഥരും ഈ ലീഗുകളിലും ടീമുകളെ പങ്കെടുപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഈ ടൂര്‍ണമെന്റുകളുടെ ഫൈനലിന് ശേഷം താരലേലം നടത്താമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതെന്നാണ് സൂചന. അതേസമയം താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം 26ന് അവസാനിച്ചിരുന്നു.

കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍് ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്‌ളാസ്റ്റേഴ്‌സ്. മത്സരത്തിന്റെ 77-ാം മിനിട്ടില്‍ ക്‌ളീറ്റണ്‍ സില്‍വയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ വലകുലുക്കിയത്. ഇന്‍ജുറി ടൈമില്‍ ലൂണയെ ഫൗള്‍ ചെയ്തതിന് ബംഗാളിന്റെ മുബഷിര്‍ ചുവപ്പുകാര്‍ഡ് കണ്ടു. ഐ.എസ്.എല്ലില്‍ ആദ്യമായാണ് ഈസ്റ്റ് ബംഗാള്‍ ബ്‌ളാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കുന്നത്.

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രമായിരുന്നില്ല, നല്ല മുന്നേറ്റങ്ങളും ഇരുഭാഗത്തും ഉണ്ടായില്ല. അതിനൊപ്പം റഫറിയുടെ മണ്ടന്‍ തീരുമാനങ്ങളും മത്സരത്തിന്റെ രസം നശിപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി സുഹൈറിന്റെ ഒരു ഹാന്‍ഡ് ബാള്‍ കാണാതിരുന്ന റഫറി ബ്‌ളാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട ഒരു പെനാല്‍റ്റി ആദ്യ പകുതിയില്‍ നിഷേധിച്ചു. ആദ്യ പകുതിയുടെ അവസാന സമയത്ത് സുഹൈര്‍ വലുകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍ അത് ഓഫ് ആയിരുന്നില്ലെന്ന് റീപ്‌ളേയില്‍ വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന സമയത്താണ് ആതിഥയേരുടെ ഭാഗത്തുനിന്ന് നല്ല രണ്ട് മുന്നേറ്റങ്ങള്‍ ഉണ്ടായതുതന്നെ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഈസ്റ്റ് ബംഗാളിന്റെ നല്ലൊരു മുന്നേറ്റം കണ്ടു. എന്നാല്‍ കെ.പി രാഹുലും ലൂണയും ചേര്‍ന്ന് എതിര്‍ഭാഗത്തേക്കും മുന്നേറ്റങ്ങള്‍ നടത്തി. 57-ാം മിനിട്ടില്‍ സഹലിനെയും നിഷുകുമാറിനെയും ഇറക്കി ബ്‌ളാസ്റ്റേഴ്‌സ് ആധിപത്യത്തിന് ശ്രമിച്ചെങ്കിലും ഗോളടിക്കാന്‍ അവസരം ലഭിച്ചത് ഈസ്റ്റ് ബംഗാളിനായിരുന്നു. 77-ാം മിനിട്ടില്‍ ബ്‌ളാസ്റ്റേഴ്‌സ് ഗോള്‍മുഖത്തുനടന്ന ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ക്‌ളീറ്റണ്‍ സില്‍വ വലകുലുക്കിയത്. ക്‌ളീറ്റന്റെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

പാരീസ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് പ്രതിരോധ താരം റാഫേല്‍ വരാനെ. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ല്‍ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫ്രാന്‍സിന് കിരീടം നിലനിര്‍ത്താനായില്ല. ക്ലബ് ഫുട്‌ബോളിലെ വമ്ബന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ താരം കൂടിയാണ് ഈ 29 കാരന്‍.

അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലങ്ങളില്‍ ഫ്രാന്‍സിനായി കളിച്ച ശേഷമാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമില്‍ ഇടം നേടിയത്. 2013ല്‍ ജോര്‍ജിയയ്‌ക്കെതിരെയായിരുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് രാജ്യത്തിനായുള്ള അരേങ്ങേറ്റം കുറിച്ചത്. 2016ലെ യൂറോ കപ്പില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, 2018 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം ലഭിച്ചു. ആ വര്‍ഷം ലോകകപ്പിന് പുറമേ, ചാമ്ബ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡ് ടീമിന്റെ ഭാഗവുമായിരുന്നു വരാനെ. ഒരേ വര്‍ഷം ലോകകപ്പും ചാമ്ബ്യന്‍സ് ലീഗും നേടുന്ന നാലാമത്തെ കളിക്കാരനായി വരാനെ മാറി. 2020-21 യുവേഫ നാഷന്‍സ് ലീഗിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നാല് പോയിന്റാക്കി ഉയര്‍ത്തി മൂന്നാം സ്ഥാനത്ത് നിലനില്‍ക്കാം.

മുബൈ സിറ്റി ഹൈദരാബാദ് എഫ്‌സി ടീമുകള്‍ക്ക് പിറകിലായി 28 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 27 പോയിന്റുള്ള എടികെ മോഹന്‍ ബഗാനാണ് നാലാമതുള്ളത്. ഈസ്റ്റ് ബംഗാള്‍ 12 പോയിന്റുമായി 9ാംസ്ഥാനത്താണ്. അവസാന നാല് മത്സരങ്ങളും തോറ്റാണ് സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഞായറാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോള്‍ വിജയയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നേടിയത്. ദിമിത്രിയോസ് ഡയമന്റക്കോസ് ഇരുവട്ടം നോര്‍ത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിര്‍ണായക വിജയം ലഭിച്ചത്.

ഇന്‍സ്റ്റഗ്രാമിലെ ആരാധകരുടെ ഇന്ററാക്ഷന്‍സില്‍ 2022ല്‍ ഏഷ്യയിലെ ക്ലബുകള്‍ക്കിടയില്‍ ഒന്നാമതായി കേരളാ ബ്ലാസ്റ്റേഴ്സ്. 206 മില്യണ്‍ ഇന്ററാക്ഷനാണ് ആകെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആകെ നടന്നതെന്നും ഡിപോര്‍ടിസ് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്ററില്‍ വ്യക്തമാക്കി.

അതേസമയം, 202 മില്യണ്‍ ഇന്ററാക്ഷനുമായി ഇന്ത്യോനേഷ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ പെര്‍സിബാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇറാന്‍ ക്ലബായ ഇസ്തിഖ്ലാല്‍ എഫ്.സിയാണ് മൂന്നാമത്. 176 മില്യണ്‍ ഇന്ററാക്ഷനാണ് അവര്‍ക്കുള്ളത്.

നിലവില്‍ ഐഎസ്എല്ലില്‍ രണ്ടു മത്സരങ്ങളിലെ പരാജയത്തിന് ശേഷം വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് കൊമ്ബന്മാര്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോള്‍ വിജയയമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയത്. ദിമിത്രിയോസ് ഡയമന്റക്കോസ് ഇരുവട്ടം നോര്‍ത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിര്‍ണായക വിജയം ലഭിച്ചത്. 42ാം മിനുട്ടിലും 44ാം മിനുട്ടിലുമാണ് താരം വല കുലുക്കിയത്. ആദ്യം കിടിലന്‍ ഹെഡ്ഡറും രണ്ടാമത്തേത് അതിമനോഹര ഷോട്ടുമായിരുന്നു. ആദ്യത്തെ ഗോളിന് മിരാന്റ അസിസ്റ്റ് നല്‍കിയപ്പോള്‍ രണ്ടാമത്തേതിന് ലൂണയാണ് പിന്തുണയേകിയത്.

ഡല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ കായിക മേഖലയ്ക്ക് 3397.32 കോടി രൂപ അനുവദിച്ച് കേന്ദ്ര ബജറ്റ്. ഏഷ്യന്‍ ഗെയിംസും പാരീസ് ഒളിമ്ബിക്‌സും അടുത്തുവരവെ കഴിഞ്ഞ തവണത്തെക്കാള്‍ 723.97 കോടി രൂപയാണ് കായിക മേഖലയ്ക്ക് അധികമായി അനുവദിച്ചത്.

അതേസമയം, 3062.60 കോടിയായിരുന്നു കായിക മേഖലയ്ക്കായി കഴിഞ്ഞ തവണ അനുവദിച്ചത്. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് മാറ്രിവച്ചതിനാല്‍ 389.25 കോടി കുറച്ച് 2673.35 കോടിയാണ് കായികമേഖലയ്ക്ക് നല്‍കിയത്. ആ കുടിശിക കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണ 723.97 കോടി രൂപ കൂടുതലായി അനുവദിച്ചത്.

അഹമ്മദാബാദ്: മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി-20 പരമ്ബരയും സ്വന്തമാക്കി. 168 റണ്‍സിന്റെ റെക്കാഡ് ജയത്തോടെയാണ് ഇന്ത്യ പരമ്ബര ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 234 റണ്‍സാണ്. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ്‌ തരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഫോമിലല്ലാത്ത ഇഷാന്‍ കിഷനെ (1) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. ബ്രെയ്‌സ്വെല്‍ ഇഷാനെ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്‌ബോള്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ 7 റണ്‍സെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ രാഹുല്‍ ത്രിപതിക്കൊപ്പം (22 പന്തില്‍ 44 ) ഗില്‍ (പുറത്താകാതെ 63 പന്തില്‍ 126) ഇന്ത്യന്‍ സ്‌കോറുയര്‍ത്തി. 42 പന്തില്‍ അതിവേഗത്തില്‍ 80 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. 9-ാം ഓവറില്‍ ത്രിപതിയെ ലോക്കി ഫെര്‍ഗുസന്റെ കൈയില്‍ എത്തിച്ച് ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 4 ഫോറും 3 സിക്‌സും ഉള്‍പ്പെട്ടതാണ് ത്രിപതിയുടെ ഇന്നിംഗ്‌സ്. സൂര്യകുമാര്‍ യാദവും (13 പന്തില്‍ 24) 2 സിക്‌സും 1 ഫോറും അടിച്ച് നിര്‍ണായക സംഭാവന നല്‍കിയശേഷമാണ് മടങ്ങിയത്.

13-ാം ഓവറില്‍ ടിക്‌നറുടെ പന്തില്‍ ബ്രെയ്സ്വെല്‍ മനോഹരമായ ക്യാച്ചിലൂടെയാണ് സൂര്യയെ പുറത്താക്കിയത്. ഗില്ലിന് കൂട്ടായി ഹാര്‍ദിക് എത്തിയതോടെ ഇന്ത്യന്‍ സ്‌കോറിംഗ് ടോപ് ഗിയറിലാവുകയായിരുന്നു. ഇരുവരും കിവി ബൗളിംഗിനെ തലങ്ങും വിലങ്ങും അടിച്ചു തെറിപ്പിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും വെറും 40 പന്തില്‍ അടിച്ചെടുത്തത് 103റണ്‍സാണ്. ആ കൂട്ടുകെട്ടിനിടെ ഗില്‍ നേടിയത് 23 പന്തില്‍ 71 റണ്‍സാണ്. ഇതിനിടെ ഗില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദികിനെ ഡാരില്‍ മിച്ചല്‍ ബ്രെയ്‌സ്വെല്ലിന്റെ കൈയില്‍ എത്തിക്കുമ്‌ബോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 228ല്‍ എത്തിയിരുന്നു. ദീപക് ഹൂഡ (2) ഗില്ലിനൊപ്പം പുറത്താകാതെ നിന്നു. 7 സിക്‌സും 12 ഫോറും ഗില്ലിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നു.