ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അര്‍ജന്റൈന്‍ ഓയില്‍ കമ്ബനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാല്‍ ലയണല്‍ മെസിയുടെ ജഴ്സി സ്നേഹ സമ്മാനമായി നല്‍കി. ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്ക് 2023ല്‍ വച്ചാണ് ജഴ്സി കൈമാറിയത്.
അര്‍ജന്റീനയുടെ കിറ്റിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ കൂടിയാണ് വൈപിഎഫ്. മോദിയാണ് എനര്‍ജി വീക്ക് ഉദ്ഘാടനം ചെയ്തത്. അടുത്ത ദശാബ്ദത്തില്‍ എനര്‍ജി ഡിമന്‍ഡില്‍ രാജ്യം വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് മോദി ഉദ്ഘാടനത്തില്‍ പറഞ്ഞു.

