ചെന്നൈയിന്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍ എന്നിവാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോള്‍. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ചെന്നൈയിന്‍ എട്ടാമതാണ്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 18 പോയിന്റ് മാത്രമാണുള്ളത്.

ആദ്യ 45 മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടികൊണ്ട് ചെന്നൈയിന്‍ ഞെട്ടിച്ചു. പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ സഹായത്തില്‍ ഖയാതി ഗോള്‍ നേടി. ബോക്സിന്റെ എഡ്ജില്‍ നിന്ന് പന്തെടുത്ത ഖയാതി അല്‍പം ഇടത്തോട്ട നീക്ക് ഷോട്ടുതിര്‍ത്തു. പോസ്റ്റിലിടിച്ച് പന്ത് ഗോള്‍വര കടന്നു. സ്‌കോര്‍ 1-0. എന്നാല്‍ ഗോള്‍ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്സ് ഉണരുകയായിരിന്നു.