കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു സാംസണ്‍. സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടികളിലൂടെ ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു’ എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
‘മഞ്ഞപ്പട, നമ്മുടെ ബ്രാന്‍ഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാര്‍ദമായി സ്വാഗതമോതാം’-കുറിപ്പില്‍ പറഞ്ഞു.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്ബരയിലാണ് സഞ്ജുവിന് കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലായിരുന്ന താരം ഇപ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ട്. ഇതോടെ മാര്‍ച്ചില്‍ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

