Sports (Page 36)

ഐപിഎല്‍ മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 10 ടീമുകള്‍ക്കും പ്ലേഓഫ് സാധ്യത. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് യോഗ്യത. അവസാനസ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയും മൂന്ന് കളി ബാക്കിയുണ്ട്. എട്ട് പോയിന്റാണ് നിലവിലുള്ളത്. നാല് കളി ബാക്കിയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എട്ട് പോയിന്റാണ്.

പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് 10 പോയിന്റുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 11 പോയിന്റ്. കൊല്‍ക്കത്തയ്ക്ക് രണ്ട് കളിയുണ്ട്. ബാക്കിയുള്ളവര്‍ക്ക് മൂന്ന്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് കളി വീതമാണ് ബാക്കിയുള്ളത്. 12 കളിയില്‍ 15 പോയിന്റുള്ള ചെന്നൈയും ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേഓഫ് ഉറപ്പാണ്. രാജസ്ഥാന് 12 കളിയില്‍ 12 പോയിന്റ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചത് രാജസ്ഥാന് നേട്ടമായി.

രാജസ്ഥാന്‍ ഞായറാഴ്ച ബാംഗ്ലൂരിനെയും ചെന്നൈ കൊല്‍ക്കത്തയെയും നേരിടും. 19ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ചെന്നൈയുടെ അവസാന കളി 20ന് ഡല്‍ഹിയുമായാണ്. ടീമുകളുടെ പരസ്പരമുള്ള പോരാട്ടങ്ങള്‍ 21ന് അവസാനിക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ആദ്യ ക്വാളിഫയര്‍ 23നാണ്. 24ന് എലിമിനേറ്ററില്‍ മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. 26ന് രണ്ടാം ക്വാളിഫയര്‍ നടക്കും. ആദ്യ ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്റര്‍ ജയിച്ചവരും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍. 28ന് അഹമ്മദാബാദിലാണ് ഫൈനല്‍.

മുംബൈ: ഐപിഎല്ലില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 27 റണ്‍സിന്റെ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. റാഷിദ് ഖാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 191-8 റണ്‍സ് സ്വന്തമാക്കാനേ സാധിച്ചുള്ളു. 32 പന്തില്‍ 79 റണ്‍സ് അടിച്ചെടുത്തെങ്കിലും റാഷിദ് ഖാനും ഗുജറാത്തിനെ രക്ഷിക്കാനായില്ല. 10 സിക്‌സും മൂന്ന് ഫോറും അടക്കമാണ് റാഷിദ് ഖാന്റെ ഇന്നിംഗ്‌സ്. മുംബൈക്ക് വേണ്ടി ആകാശ് മദ്വാള്‍ മൂന്ന് വിക്കറ്റും പിയുഷ് ചൗള, കാര്‍ത്തികേയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്റെ ഒറ്റ ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. 103 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്കാണ് മുംബൈയുടെ ആക്രമണ ദൗത്യം നയിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 218 റണ്‍സാണ് മുംബൈ ഉയര്‍ത്തിയത്.

മോഹിത് ശര്‍മ എറിഞ്ഞ രണ്ടാം ഓവറിലൂടെ രോഹിത്തും അഴിഞ്ഞാട്ടത്തിനു തുടക്കമിട്ടു. ഇതേ ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറും പറത്തി രോഹിത് അടിച്ചെടുത്തത് 14 റണ്‍സായിരുന്നു. ഇതോടെ ആദ്യ ഓവര്‍ ഗംഭീരമായി എറിഞ്ഞ മുഹമ്മദ് ഷമിക്കും നിയന്ത്രണം നഷ്ടമായി. 17 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. അഫ്ഗാന്റെ സ്പിന്‍ ദ്വയമായ റാഷിദ് ഖാനെയും നൂര്‍ അഹ്മദിനെയും ഇറക്കി മുംബൈ ആക്രമണം തടയാനുള്ള പാണ്ഡ്യയുടെ തന്ത്രം ഫലിച്ചില്ല. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 61 റണ്‍സായിരുന്നു മുംബൈ അടിച്ചുകൂട്ടിയത്.

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ മത്സര ചിത്രം തെളിഞ്ഞു. ദോഹയിലെ കതാറ ഒപേര ഹാളിലാണ് നറുക്കെടുപ്പ് നടന്നത്. ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. മുന്‍ ഇന്ത്യന്‍ വനിതാ താരം മെയ്മോള്‍ റോക്കിയും നറുക്കെടുപ്പ് സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂര്‍ത്തിയായത്. ഗ്രൂപ്പ് എയില്‍ ആതിഥേയരും നിലവിലെ ചാമ്ബ്യന്‍മാരുമായ ഖത്തറിനൊപ്പം ചൈന, താജികിസ്താന്‍, ലബനന്‍ എന്നീ ടീമുകളാണ് ഉള്ളത്. ബി ഗ്രൂപ്പില്‍ ആസ്ത്രേലിയ, ഉസ്ബകിസ്താന്‍, സിറിയ, ഇന്ത്യ ടീമുകള്‍ ഇടം പിടിച്ചു. ഇറാനും യുഎഇയും ബലാബലം നടത്തുന്ന സി ഗ്രൂപ്പില്‍ ഹോങ്കോങ്ങും പലസ്തീനും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങും.

ഗ്രൂപ്പ് ഡിയില്‍ ശക്തരായ ജപ്പാന് വെല്ലുവിളികളുമായി ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്നാം എന്നീ ടീമുകളുണ്ട്. ദക്ഷിണ കൊറിയയാണ് ഇ ഗ്രൂപ്പിലെ ശ്രദ്ധാ കേന്ദ്രം. മലേഷ്യ, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവരാണ് മറ്റു ടീമുകള്‍. അവസാന ഗ്രൂപ്പായ എഫില്‍ സൗദി അറേബ്യ, തായ്ലന്‍ഡ്, കിര്‍ഗിസ്താന്‍, ഒമാന്‍ ടീമുകള്‍ നോക്കൗട്ട് ലക്ഷ്യമാക്കി ഇറങ്ങും.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്ബത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 6.5 ഓവര്‍ ബാക്കിയിരിക്കെ നേടിയ തകര്‍പ്പന്‍ ജയത്തോടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. സ്‌കോര്‍: കൊല്‍ക്കത്ത 8–149, രാജസ്ഥാന്‍ 1–151 (13.1)

അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 47 പന്തില്‍ 98 റണ്ണുമായി പുറത്താകാതെനിന്നു. 29 പന്തില്‍ 48 റണ്ണുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൂട്ടായി. ഓപ്പണര്‍ ജോസ് ബട്‌ലര്‍ റണ്ണെടുക്കുംമുമ്ബ് റണ്ണൗട്ടായി. മൂന്നാമത്തെ അര്‍ധ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 13 ഫോറും അഞ്ച് സിക്‌സറും പറത്തി. സഞ്ജു അഞ്ച് സിക്‌സറും രണ്ട് ഫോറും കണ്ടെത്തി. മത്സരത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ തളച്ചത്. നാല് ഓവറില്‍ 25 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ചഹാലാണ് അതില്‍ പ്രധാനി. പേസര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. മലയാളി പേസര്‍ കെ എം ആസിഫും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റെടുത്തു. രാജസ്ഥാന്‍ അവസാന ആറ് കളിയില്‍ അഞ്ചും തോറ്റാണ് ഇറങ്ങിയത്. ഏഴാംമത്സരത്തിലെ വിജയം പ്ലേഓഫ് സാധ്യത സജീവമാക്കി.

കൊല്‍ക്കത്തയുടെ രക്ഷകനായ വെങ്കിടേഷ് അയ്യര്‍ (42 പന്തില്‍ 57), ക്യാപ്റ്റന്‍ നിതീഷ് റാണ (17 പന്തില്‍ 22), റിങ്കു സിങ് (18 പന്തില്‍ 16), ശാര്‍ദുല്‍ ഠാക്കൂര്‍ (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ചഹാല്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ ജാസന്‍ റോയിയെയും (8 പന്തില്‍ 10) വിക്കറ്റ്കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബസിനെയും (12 പന്തില്‍ 18) വീഴ്ത്തി ബോള്‍ട്ട് രാജസ്ഥാന് മികച്ച തുടക്കം നല്‍കി. ആന്ദ്രേ റസലിനെ വീഴ്ത്തി ആസിഫ് ആദ്യ വിക്കറ്റ് നേടി. 10 പന്തില്‍ 10 റണ്ണെടുത്ത വിന്‍ഡീസ് താരത്തെ ആര്‍ അശ്വിന്‍ പിടികൂടി. 17–ാംഓവറില്‍ വെങ്കിടേഷിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും മടക്കി ചഹാല്‍ കളി പിടിച്ചു. വെങ്കിടേഷ് അയ്യര്‍ നാല് സിക്‌സറും രണ്ട് ഫോറും പറത്തിയാണ് ഈ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി നേടിയത്.

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ വനിതാ താരത്തിന്റെ രഹസ്യ മൊഴി. പ്രായപൂര്‍ത്തിയാകാത്ത വനിതാ താരം ആണ് മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയത്.

അതേസമയം, താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് ജന്തര്‍ മന്തറില്‍ എത്തുന്നത്. ബ്രിജ്ഭൂഷണ് എതിരായ നടപടി വേഗത്തില്‍ ആക്കണമെന്നാണ് സമരം ആരംഭിച്ച് ഇരുപതാം ദിനവും താരങ്ങളുടെ ആവശ്യം. കരിദിനം ആചരിക്കുന്ന താരങ്ങള്‍ രാജ്യത്തിന്റെ പിന്തുണയും അഭ്യര്‍ത്ഥിച്ചു.

ബ്രിജ്ഭൂഷന്‍ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നേരത്തെ ഡല്‍ഹി പൊലീസിന് നല്‍കിയിട്ടുള്ള മൊഴിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായി വനിതാ താരം നല്‍കിയെന്നാണ് സൂചന. മറ്റ് താരങ്ങളുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.

ചെന്നൈ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചു. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 140/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

റുതുരാജ് ഗെയ്ക്ക്വാദ്(24), അജിങ്ക്യ രഹാനെ (21),ശിവം ദുബെ(25),അമ്ബാട്ടി റായ്ഡു(23),രവീന്ദ്ര ജഡേജ (21), മഹേന്ദ്ര സിംഗ് ധോണി (20) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയെ ഈ നിലയിലേക്ക് എത്തിച്ചത്. ഇന്‍ഫോം ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ് (10) പതിവ് ശൈലിയിലേക്ക് ഉയരാതെ അഞ്ചാം ഓവറില്‍ പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ചെന്നൈയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. 11ഓവറില്‍ 77/3 എന്ന നിലയിലായിരുന്നു അവര്‍. ശിവം ദുബെയും അമ്ബാട്ടി റായ്ഡുവും പുറത്തായപ്പോള്‍ 126/6 എന്ന നിലയിലായി. ധോണിയും ജഡേജയും ചേര്‍ന്നാണ് 150 കടത്തിയത്. ധോണി ഒന്‍പത് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും പായിച്ചു.

ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.അക്ഷര്‍ പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ആദ്യ ഓവറില്‍ വാര്‍ണറെയും (0) മൂന്നാം ഓവറില്‍ ഫില്‍ സാള്‍ട്ടിനെയും (17) പുറത്താക്കിയ ദീപക് ചഹറാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് മഹേഷ് പതിരാണകൂടി ആക്രമിക്കാന്‍ എത്തിയതോടെ ഡല്‍ഹിയുടെ ചേസിംഗ് തളര്‍ന്നു. മൂന്ന് വിക്കറ്റാണ് പതിരാണ വീഴ്ത്തിയത്.

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

ഏപ്രില്‍ 23 മുതല്‍ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഗുസ്തിക്കാര്‍ ബ്രിജ്ഭൂഷണെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തിവരികയാണ്. കര്‍ഷകരും ഗുസ്തിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു.

ലയണല്‍ മെസിയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയതിന് പി.എസ്.ജി സസ്പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.

സമീപകാലത്ത് ടീം തുടരുന്ന മോശം പ്രകടനത്തിനു പിന്നാലെയും മെസിയെ നിലനിര്‍ത്താനാണ് മാനേജ്മെന്റ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും മികച്ച ഓഫറാണ് ടീം മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇതോടൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ സജ്ജമാക്കുമെന്ന് താരത്തിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ‘ഗോള്‍ ഡോട്ട് കോം’ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണിന്റെ അവസാനത്തോടെ മെസി ഫ്രീ ഏജന്റാകാനിരിക്കെയാണ് പുതിയ തട്ടകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

പി.എസ്.ജി സസ്പെന്‍ഷനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് സൂപ്പര്‍ താരം രംഗത്തെത്തിയിരുന്നു. സൗദിയാത്ര മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ താരം വ്യക്തമാക്കി. സാധാരണ പോലെ മത്സരത്തിനുശേഷം അവധിയാകുമെന്നാണ് താന്‍ കരുതിയതെന്ന് മെസി പറഞ്ഞു. യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു. റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. നേരത്തെ റദ്ദാക്കി മാറ്റിനിശ്ചയിച്ച യാത്രയായിരുന്നു ഇത്. സഹതാരങ്ങളോട് മാപ്പുചോദിക്കുകയാണ്. ടീം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുബൈ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ്. 35 പന്തുകളില്‍ ഏഴുഫോറും ആറു സിക്‌സുമടിച്ച സൂര്യകുമാര്‍ യാദവും 34 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്‌സുമടക്കം 52 റണ്‍സുമടിച്ച നേഹല്‍ വധേരയുമാണ് മുംബയ്ക്ക് സൂപ്പര്‍ ചേസിംഗ് ജയം നല്‍കിയത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ നായകന്‍ ഫാഫ് ഡുപ്‌ളെസിയുടെയും (65), ഗ്‌ളെന്‍ മാക്‌സ്വെല്ലിന്റെയും (68) ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ദിനേഷ് കാര്‍ത്തിക് 30 റണ്‍സടിച്ചു. ഓപ്പണറായി ഇറങ്ങിയ വിരാട് കൊഹ്ലിയെ(1) ആദ്യ ഓവറില്‍ത്തന്നെ ബ്രെന്‍ഡോര്‍ഫ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കയ്യിലെത്തിച്ചിരുന്നു.മൂന്നാം ഓവറില്‍ അനുജ് റാവത്തിനെയും (6) ബ്രെന്‍ഡോര്‍ഫ് മടക്കി അയച്ചതോടെ ആര്‍.സി.ബി 16/2 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡുപ്‌ളെസിയും മാക്‌സ്വെല്ലും ചേര്‍ന്ന് അടിച്ചുകൂട്ടിയ 120 റണ്‍സ് അവരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. 33 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സും പായിച്ച മാക്‌സ്വെല്‍ 13-ാം ഓവറിലാണ് പുറത്തായത്. അടുത്ത ഓവറില്‍ മഹിപാല്‍ ലോമോറും (1) മടങ്ങി.15-ാം ഓവറിലാണ് ഡുപ്‌ളെസി കൂടാരം കയറിയത്. 41 പന്തുകള്‍ നേരിട്ട ആര്‍.സി.ബി നായകന്‍ അഞ്ചു ഫോറും മൂന്ന് സിക്‌സുമടിച്ചു. തുടര്‍ന്നായിരുന്നു കാര്‍ത്തിക്കിന്റെ പോരാട്ടം.

ഈ സീസണിലെ ആറാം വിജയത്തോടെ മുംബയ്ക്ക് 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായി.16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റാന്‍സാണ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റുമായി ചെന്നൈ രണ്ടാമതായി. ആറാം തോല്‍വി വഴങ്ങിയ ആര്‍.സി.ബി 10 പോയിന്റുമായി ഏഴാം സ്ഥാനത്തായി.

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ആദ്യം ബാറ്റ്‌ചെയ്ത് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചു. 57 റണ്‍സ്‌നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോററര്‍.നിതീഷ് റാണ (51),ആന്ദ്രേ റസല്‍(42),ജാസണ്‍ റോയ് (38),റിങ്കു സിംഗ് (21*) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് ചേസിംഗ് ജയമൊരുക്കിയത്.

നേരത്തേ രണ്ടാം ഓവറില്‍ത്തന്നെ പ്രഭ്‌സിമ്രാന്‍സിംഗിനെ(12) നഷ്ടമായ പഞ്ചാബിന് കരുത്തുപകര്‍ന്നത് നായകന്‍ ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ച്വറിയാണ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്‌ബോഴും ധവാന്‍ 15-ാം ഓവര്‍വരെ ക്രീസില്‍ നിന്നു. രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രാനെ വീഴ്ത്തിയ ഹര്‍ഷിത് റാണ നാലാം ഓവറില്‍ ഭനുക രജപക്‌സെയെ(0)യും മടക്കി അയച്ചു. ആറാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണിനെ (15) വരുണ്‍ചക്രവര്‍ത്തി മടക്കി അയച്ചതോടെ പഞ്ചാബ് 53/3 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ ധവാനൊപ്പം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജിതേഷ് ശര്‍മ്മ(21) 106 റണ്‍സിലെത്തിയപ്പോള്‍ പുറത്തായി. വരുണിനായിരുന്നു ഇൗ വിക്കറ്റും. 47 പന്തുകളില്‍ ഏഴുഫോറും ഒരു സിക്‌സുമടിച്ച ധവാനെ വൈഭവ് അറോറയാണ് മടക്കി അയച്ചത്. സാം കറാന്‍ (4) സുയാഷിന് ഇരയായി. റിഷി ധവാനും (19) ഷാറൂഖ് ഖാനും () ഹര്‍പ്രീത് ബ്രാറും ()അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.