Sports (Page 35)

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഗാംഗുലിന് വൈ കാറ്റഗറി സുരക്ഷയായിരുന്നു.

ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. പിന്നാലെയാണ് ഇസഡിലേക്ക് ഉയര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ചത്. എട്ട് മുതല്‍ പത്ത് വരെ പൊലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാകും.

നിലവില്‍ ഗാംഗുലി ഐപിഎല്‍ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. ഈ മാസം 21ന് അദ്ദേഹം ബംഗാളില്‍ തിരിച്ചെത്തുമെന്നും ആ സമയം മുതല്‍ ഇസഡ് കാറ്റഗറിയിലായിക്കും അദ്ദേഹത്തിന്റെ സുരക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്‌സിലെ സംവിധായികയേയും താരങ്ങളെയും ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്.

ചിത്രത്തിന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെള്ളിക്കും അവരുടെ പേര് പതിപ്പിച്ച തന്റെ 7-ാം നമ്ബര്‍ ജഴ്സി ടീം ക്യാപ്റ്റന്‍ എംഎസ് ധോണി സമ്മാനിച്ചു. ‘സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍’ എന്ന കുറിപ്പോടെയാണ് ഓസ്‌കര്‍ ജേതാക്കളുടെ സന്ദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പര്‍ കിംങ്സ് ടീം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്.

തന്റെ മകള്‍ സിവയേയും ധോണി പരിചയപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന ഓസ്‌കര്‍ പുരസ്‌കാരവും ധോണി കൈകളിലെടുത്തു പിടിച്ചു. ആനകളുടെ സംരക്ഷണത്തിനായി മുതുമല സങ്കേതത്തിന് ചെന്നൈ സൂപ്പര്‍ കിംങ്സ് ടീം നല്‍കുന്ന സംഭാവനയും ചടങ്ങില്‍ ധോണി കൈമാറി.

ഐപിഎല്‍ 2023 ലെ 64-ാം മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) പഞ്ചാബ് കിംഗ്സും (പിബികെഎസ്) ഏറ്റുമുട്ടി ഡല്‍ഹിക്ക് 15 റണ്‍സിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പൃഥ്വി ഷായും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് എതിര്‍ ടീമിനെ ആക്രമിച്ചു കളിച്ചപ്പോള്‍ അത്ഭുതകരമായ തുടക്കമാണ് ലഭിച്ചത്. ഷാ 38 പന്തില്‍ 54 റണ്‍സും വാര്‍ണര്‍ 31 പന്തില്‍ 46 റണ്‍സും നേടി. കൂടാതെ, ഫില്‍ സാള്‍ട്ടും സ്‌കോര്‍ ബോര്‍ഡില്‍ 26* റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ റിലീ റൊസോവിന്റെ മികവിലാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 37 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന റൊസോവ്, പഞ്ചാബിനെതിരെ 213 റണ്‍സ് ബോര്‍ഡില്‍ എത്തിക്കാന്‍ ഡല്‍ഹിയെ സഹായിച്ചു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കുറാന്‍ മാത്രമാണ് പഞ്ചാബിനായി വിക്കറ്റ് വീഴ്ത്തിയത്.

റണ്‍ വേട്ടയ്ക്കിടെ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കി. 22 റണ്‍സിന് പുറത്തായതിനാല്‍ പ്രഭ്സിമ്രാന്‍ സിംഗും മികച്ച പ്രകടനം പുറത്തെടുത്തില്ല. അഥര്‍വ ടെയ്ഡും ലിയാം ലിവിംഗ്സ്റ്റണും പ്രതിരോധം കാണിക്കുകയും ടീമിനായി ഗെയിം വിജയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും, ലക്ഷ്യം വളരെ വലുതായിരുന്നു, അവസാനം പിന്തുടരാന്‍ കഴിഞ്ഞില്ല. 42 പന്തില്‍ 55 റണ്‍സ് നേടിയ ടെയ്ഡ് വിരമിച്ചതിന് ശേഷം ഇന്നിംഗ്സ് വെട്ടിച്ചുരുക്കി. കൂടാതെ, ജിതേഷ് ശര്‍മ്മയും ഷാരൂഖ് ഖാനും കൂട്ടായി ആറ് റണ്‍സ് നേടിയതിനാല്‍ സ്വാധീനം ചെലുത്താനായില്ല. 48 പന്തില്‍ 94 റണ്‍സുമായി ലിയാം ലിവിംഗ്സ്റ്റണ്‍ അവസാനം വരെ ക്രീസില്‍ നിന്നു. റണ് വേട്ടയ്ക്കിടെ പന്തുമായി മാന്യമായ പ്രകടനമാണ് ഡല് ഹി നടത്തിയത്. ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി

ലക്‌നൗ: ഐ.പി.എല്ലില്‍ ജയിക്കാന്‍ 178റണ്‍സ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സിനെ 172/5 എന്ന സ്‌കോറില്‍ ഒതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 47 പന്തുകളില്‍ നാലുഫോറും എട്ടുസിക്‌സുമടക്കം 89 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍ക്കസ് സ്റ്റോയ്‌നിസും 42 പന്തുകളില്‍ 49 റണ്‍സ് നേടി പരിക്കേറ്റു മടങ്ങിയ ക്യാപ്ടന്‍ ക്രുനാല്‍ പാണ്ഡ്യയുമാണ് ലക്‌നൗവിനെ 177/3 എന്ന സ്‌കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ (59),രോഹിത് ശര്‍മ്മ (37) ടിം ഡേവിഡ് (32*) എന്നിവര്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്ന അവസാന ഓവറില്‍ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിരുന്നിട്ടും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത മൊഹ്‌സിന്‍ ഖാനാണ് ലക്‌നൗവിന് വിജയമൊരുക്കിയത്.

ഈ വിജയത്തോടെ 13 കളികളില്‍ നിന്ന് 15 പോയിന്റായ ലക്‌നൗ ചെന്നൈയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. മുംബയ് 14 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് അത്ര മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍ ദീപക് ഹൂഡയെ (5)മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നഷ്ടമായി.ബ്രെന്‍ഡോര്‍ഫിന്റെ പന്തില്‍ ഡേവിഡിന് ക്യാച്ച് നല്‍കിയാണ് ഹൂഡ മടങ്ങിയത്. രണ്ടാം പന്തില്‍ പ്രേരക് മങ്കാഡിനെയും (0)ബ്രെന്‍ഡോര്‍ഫ് മടക്കി അയച്ചു. രണ്ട് സിക്‌സുകള്‍ പറത്തി മുന്നേറിയ ക്വിന്റണ്‍ ഡികോക്കിനെ (16) ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ പിയൂഷ് ചൗളയാണ് പുറത്താക്കിയത്. ഇതോടെ ലക്‌നൗ 35/3 എന്ന നിലയിലായി.

തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച നായകന്‍ ക്രുനാല്‍ പാണ്ഡ്യയും (49* റിട്ടയേഡ് ഹര്‍ട്ട്) മാര്‍ക്കസ് സ്റ്റോയ്‌നിസും ചേര്‍ന്നാണ് ഈ തകര്‍ച്ചയില്‍ നിന്ന് ലക്‌നൗവിനെ പതിയെ കരകയറ്റിയത്.14-ാം ഓവറിലാണ് ടീം 100 കടന്നത്. 16-ാം ഓവറില്‍ ടീം സ്‌കോര്‍ 117ല്‍ നില്‍ക്കുമ്‌ബോഴാണ് ക്രുനാലിന് പരിക്കേറ്റത്. റണ്‍ഔട്ട് ഒഴിവാക്കാന്‍ നടത്തിയ ശ്രമമാണ് ക്രുനാലിന് പ്രശ്‌നമായത്. 42 പന്തുകള്‍ നേരിട്ട ക്രുനാല്‍ ഓരോ ഫോറും സിക്‌സുമാണ് പായിച്ചത്. തുടര്‍ന്ന് നിക്കോളാസ് പുരാന്‍ ക്രീസിലെത്തി. എന്നാല്‍ പിന്നീട് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 24 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്.

അഹമ്മദാബാദ്: ഹെദരാബാദിനെതിരെ ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫില്‍. ശുഭ്മാന്‍ ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 188 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്നെത്തിയ സണ്‍ റൈസേഴ്‌സ് 34 റണ്‍സകലെ വീണു. ഹെയ്ന്റിച്ച് ക്ലാസെനും ഭുവനേശ്വര്‍ കുമാറും മാത്രം തിളങ്ങിയ രണ്ടാം ഇന്നിങ്സില്‍ ഹൈദരാബാദ് നിരയെ തുടക്കം തന്നെ വിറപ്പിച്ചായിരുന്നു ഗുജറാത്തിന്റെ ബൗളിങ്. ആദ്യ ഓവറില്‍ തന്നെ ഒന്നാം വിക്കറ്റെടുത്ത് ഷോക്ക് നല്‍കുകയും പിന്നീടത് ആവര്‍ത്തിക്കുകയും ചെയ്ത ഷമിയുടെയും മോഹിത് ശര്‍മയുടേയും ബൗളിങ്ങാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. 44 പന്തില്‍ 64 റണ്‍സെടുത്ത ക്ലാസെന്റെയും 26 പന്തില്‍ 27 റണ്‍സ് പിറന്ന ഭുവനേശ്വര്‍ കുമാറിന്റേയും ബാറ്റിങ് കൊണ്ടുമാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല.

ഒമ്ബത് പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ടെയും 10 പന്തില്‍ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രമും മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍. മറ്റ് ബാറ്റര്‍മാരെല്ലാം ശോകമായപ്പോള്‍ വിജയം ഹൈദരാബാദിന് അന്യമായി. നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ഹൈദരാബാദിനെടുക്കാനായത്. മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും നാല് വിക്കറ്റ് വീതമെടുത്താണ് ഹൈദരാബാദിനെ തകര്‍ത്തത്. യാഷ് ദയാല്‍ ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ശുഭ്മന്‍ ഗില്ലിന്റെ ഒറ്റയാന്‍ പോരാട്ടത്തിലാണ് ഹൈദരാബാദിനെതിരെ ഗുജറാത്ത് 188 റണ്‍സെടുത്തത്. സെഞ്ച്വറിയുമായാണ് ഗില്‍ ഗുജറാത്ത് ഇന്നിങ്സ് ഒറ്റയ്ക്ക് നയിച്ചത്. 47 റണ്‍സുമായി നിറഞ്ഞുകളിച്ച സായ് സുദര്‍ശന്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം തികച്ച മറ്റൊരാള്‍. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മാരക ബൗളിങ് പ്രകടനം ഉള്‍പ്പെടെ അഞ്ചു വിക്കറ്റുമായി സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ ആണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഗുജറാത്തിനെ തടഞ്ഞുനിര്‍ത്തിയത്. രണ്ടാം വിക്കറ്റിലെ 147 റണ്‍സ് കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ മറ്റൊരു ദുരന്തം ആവുമായിരുന്നു ഗുജറാത്ത് നിര. നാല് ഗോള്‍ഡന്‍ ഡക്ക് ഉള്‍പ്പെടെ അഞ്ചു പേരാണ് ഗുജറാത്ത് നിരയില്‍ ഇന്ന് പൂജ്യത്തിന് പുറത്തായത്.

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് ദാരുണ തോല്‍വി സമ്മാനിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. 112 റണ്‍സിനാണ് ആര്‍.സി.ബി സഞ്ജുവിനെയും സംഘത്തെയും തൊലിയുരിച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ഉയര്‍ത്തിയ ആര്‍.സി.ബി ചേസിംഗിനിറങ്ങിയ രാജസ്ഥാനെ വെറും 10.3 ഓവറില്‍ 59 റണ്‍സില്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു.മൂന്നോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ വെയ്ന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ ബ്രേസ്വെല്ലും കരണ്‍ ശര്‍മ്മയും ഓരോ വിക്കറ്റ് വീഴ്ത്തിയ സിറാജും മാക്‌സ്വെല്ലും ചേര്‍ന്നാണ് രാജസ്ഥാനെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറിന് ആള്‍ഔട്ടാക്കിയത്.

നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിയെ അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ ഡുപ്‌ളെസിയും (55), ഗ്‌ളെന്‍ മാക്‌സ്വെല്ലും (54) ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ വിരാട് കൊഹ്ലിയെ (18) ഏഴാം ഓവറില്‍ മലയാളി പേസര്‍ മുഹമ്മദ് ആസിഫ് യശ്വസി ജയ്‌സ്വാളിന്റെ കയ്യിലെത്തിക്കുമ്‌ബോള്‍ ആര്‍.സി.ബി 50 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് മാക്‌സ്വെല്ലും ഡുപ്‌ളെസിയും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15-ാം ഓവറില്‍ ആസിഫ് തന്നെ ഡുപ്‌ളെസിയെയും പുറത്താക്കി. 44 പന്തുകള്‍ നേരിട്ട ഡുപ്‌ളെസി മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും പായിച്ചശേഷമാണ് ജയ്‌സ്വാളിന് തന്നെ ക്യാച്ച് നല്‍കി മടങ്ങിയത്. വിരാടിന്റെയും ഡുപ്‌ളെസിയുടെയും വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ആസിഫ് നാലോവറില്‍ വഴങ്ങിയത് 42 റണ്‍സാണ്. 16-ാം ഓവറില്‍ ആദം സാം മഹിപാല്‍ ലോമോറിനെയും (1), ദിനേഷ് കാര്‍ത്തികിനെയും (0) പുറത്താക്കി. 18-ാം ഓവറില്‍ സന്ദീപ് ശര്‍മ്മ മാക്സ്വെല്ലിനെയും മടക്കി അയച്ചു. 33 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ അഞ്ചുഫോറും മൂന്ന് സിക്‌സും പായിച്ച ശേഷമാണ് മടങ്ങിയത്. 11 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 29 റണ്‍സ് നേടിയ അനുജ് റാവത്താണ് ടീമിനെ 171ലെത്തിച്ചത്.

ചേസിംഗിനിറങ്ങിയ രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ രണ്ടാം പന്തില്‍തന്നെ കൊഹ്ലിയുടെ കയ്യിലെത്തിച്ച് സിറാജ് ആദ്യവെടി പൊട്ടിച്ചു. അടുത്ത ഓവറില്‍ പാര്‍ണല്‍ ബട്ട്ലറെയും(0) സഞ്ജുവിനെയും (4) കൂടാരം കയറ്റിയതോടെ രാജസ്ഥാന്‍ 7/3 എന്ന നിലയിലായി. അഞ്ചാം ഓവറില്‍ ബ്രേസ്വെല്‍ ദേവ്ദത്ത് പടിക്കലിനെയും (4) അടുത്ത ഓവറില്‍ പാര്‍ണല്‍ ജോ റൂട്ടിനെയും (10) കൂടി പുറത്താക്കിയതോടെ 28/5 എന്ന സ്ഥിതിയിലായി ആതിഥേയര്‍. തുടര്‍ന്ന് ഷിമ്രോണ്‍ ഹെറ്റ്‌മേയര്‍ (35) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ധ്രുവ് ജുറേല്‍(1), അശ്വിന്‍ (0),ആദം സാംപ(2), ആസിഫ്(0) എന്നിവര്‍കൂടി കൂടാരം കയറി.

ചെന്നൈ: ക്യാപ്റ്റന്‍ നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്റേയും മികവില്‍ ചെന്നൈയെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ചെന്നൈ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഒമ്ബത് പന്ത് ശേഷിക്കേ മറികടന്നു. റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നേരത്തേ ചെന്നൈയെ പന്ത് കൊണ്ട് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത ബോളര്‍മാരാണ് ആതിഥേയരെ വെറും 144 റണ്‍സിലൊതുക്കിയത്. ചെന്നൈക്കായി 48 റണ്‍സെടുത്ത ശിവം ദുബേയും 30 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഗെയ്ക് ദിനെ വരുണ്‍ ചക്രവര്‍ത്തി കൂടാരം കയറ്റി. എട്ടാം ഓവറില്‍ 16 റണ്‍സെടുത്ത അജിന്‍ക്യ രഹാനയെ ചക്രവര്‍ത്തി ജേസണ്‍ റോയുടെ കയ്യിലെത്തിച്ചു.പിന്നീട് കൃത്യമായ ഇടവേളകളില്‍ ചെന്നൈ വിക്കറ്റുകള്‍ വീണ് കൊണ്ടേയിരുന്നു. അവസാന ഓവറുകളില്‍ ദുബേയും ജഡേജയും ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കാനായില്ല. 24 പന്ത് നേരിട്ടാണ് ജഡേജ 20 റണ്‍സെടുത്തത്.

ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിന് വീഴ്ത്തി ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴഅസ് ഹൈദരാബാദ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ലക്‌നൗ നാല് പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു 185/3.

പ്രേരക് മങ്കാദിന്റെ (പുറത്താകാതെ 45 പന്തില്‍ 65) അര്‍ദ്ധ സെഞ്ച്വറിയും മാര്‍കസ് സ്റ്റോയിനിസിന്റെയും (25 പന്തില്‍ 40), നിക്കോളാസ് പൂരന്റെയും (13 പന്തില്‍ പുറത്താകാതെ 44) വെടിക്കെട്ട് ഇന്നിംഗ്‌സുകളുമാണ് ഒരുഘട്ടത്തില്‍ സണ്‍റൈസേഴ്‌സിന്റെ കൈയിലിരുന്ന മത്സരം ലക്‌നൗവിന് അനുകൂലമാക്കിയത്.

14 പന്ത് നേരിട്ട 2 റണ്‍സെടുത്ത ഓപ്പണര്‍മാര്‍ കെയ്ല്‍ മേയേഴ്‌സിനെ ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ പന്തില്‍ ക്യാപ്ടന്‍ എയ്ഡന്‍ മര്‍ക്രം ക്യാച്ചെടുത്ത് പുറത്താക്കി. മറ്രൊരു ഓപ്പണര്‍ ക്വന്റണ്‍ ഡികോക്ക് ഫോറും 1 സിക്ലും ഉള്‍പ്പെടെ 29 റണ്‍സെടുത്ത് മായങ്ക് മാര്‍ക്കണ്ടേയുടെ പന്തില്‍ പുറത്തായി. പിന്നീട് ക്രീസില്‍ ഒന്നിച്ച പ്രേരക് മങ്കാദും സ്‌റ്രോയിനിസും വിക്കറ്റ് നഷ്ടപ്പെടുത്താതെ സാവധാനം മുംബയുടെ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റഇല്‍ ഇരുവരും 43 പന്തില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 ഓവര്‍ അവസാനിക്കുമ്‌ബോള്‍ ലക്‌നൗവിന് 30 പന്തില്‍ ജയിക്കാന്‍ 69 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ്മയെറിഞ്ഞ ആ ഓവറില്‍ കളിമാറി. ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സ് നേടിയ സ്റ്റോയിനിസ് രണ്ടാം പന്ത് വൈഡായതിന് അധികമായി ലഭിച്ച ബാളിലും സിക്‌സടിച്ചു. മൂന്നാം പന്തില്‍ സിക്‌സടിക്കാനുള്ള സ്റ്റോയിനിസിന്റെ ശ്രമം ലോഗ് ഓഫില്‍ സമദ് കൈയില്‍ ഒതുങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്‍ ആ ഓവറിലെ അവസാന മൂന്ന് പന്തുകളിലും സിക്‌സടിച്ച് മത്സരം ലക്‌നൗവിന് അനുകൂലമാക്കി. പതിനാറാം ഓവറില്‍ 5 സിക്‌സുള്‍പ്പെടെ പിറന്നത് 31 റണ്‍സ്. അതോടെ മത്സരം ലക്‌നൗവിന്റെ കൈപ്പിടിയിലാവുകയായിരുന്നു. പൂരന്‍ 4 സിക്‌സും 3 ഫോറും സ്റ്റോയിനിസ് 2 ഫോറും 3 സിക്‌സും നേടി.

ഡല്‍ഹി: ഐ.പി.എല്ലില്‍ പഞ്ചാബിനോട് 31 റണ്‍സിന് പരാജയമേറ്റുവാങ്ങി ഡല്‍ഹി കാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ ഡല്‍ഹിയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറാണ് ഡല്‍ഹിയെ തളര്‍ത്തിത്. രാഹുല്‍ ചാഹര്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നതാന്‍ എല്ലിസ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി, രണ്ടുപേരെ പുറത്താക്കി. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഒഴികെ ബാറ്റര്‍മാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തുകളില്‍ 54 റണ്‍സെടുത്ത വാര്‍ണര്‍ പത്ത് ഫോറുകളും ഒരു സിക്‌സും പായിച്ചു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ 167 റണ്‍സടിച്ചത്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആറു സിക്‌സും പത്ത് ഫോറുമടക്കമാണ് സിംഗ് സെഞ്ച്വറിയടിച്ചത്. 20 റണ്‍സ് നേടിയ സാം കറണും 11 റണ്‍സ് നേടിയ സിക്കന്തര്‍ റാസയും മാത്രമാണ് ടീമില്‍ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.

നായകന്‍ ശിഖര്‍ ധവാന്‍ (7), ലിയാം ലിവിങ്സ്റ്റണ്‍(4), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ(5), ഹര്‍പ്രീത് ബ്രാര്‍(2), ഷാരൂഖ് ഖാന്‍ (2) എന്നിങ്ങനെ പേരുകേട്ട ബാറ്റര്‍മാരെല്ലാം വന്നതുപോലെ തിരിച്ചുനടന്നു. നൂറാം ഐ.പി.എല്‍ മത്സരം കളിക്കുന്ന ഇശാന്ത് ശര്‍മ ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്റെയും ലിവങ്സ്റ്റണിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. ധവാനെ റൂസ്സോയുടെ കയ്യിലെത്തിച്ചപ്പോള്‍ ലിവിങ്സ്റ്റണെ ബൗള്‍ഡാക്കി. സെഞ്ച്വറി നേടിയ പ്രഭ്‌സിമ്രാനെ മുകേഷ് കുമാര്‍ ബൗള്‍ഡാക്കി. അക്‌സര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) 2023-24 സീസണ്‍ സെപ്റ്റംബറില്‍ അവസാന വാരം ആരംഭിക്കും.

സെപ്റ്റംബര്‍ 22നോ 24നോ ആകും ലീഗിന്റെ ഉദ്ഘാടനം എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്ഘാടന മത്സരം ഏതാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പ

കഴിഞ്ഞ സീസണില്‍ ആദ്യ മത്സരം കൊച്ചിയില്‍ വെച്ചായിരുന്നു. കൊല്‍ക്കത്ത ഡര്‍ബിയുമായി സീസണ്‍ ആരംഭിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രൊമോഷന്‍ നേടി വരുന്ന റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയും ഇത്തവണ ഐ എസ് എല്ലില്‍ ഉണ്ടാകും. ഐ എസ് എല്‍ ആരംഭിക്കും മുമ്ബ് ജൂലൈയില്‍ ഡൂറണ്ട് കപ്പ് നടക്കും. ഡൂറണ്ട് കപ്പ് ആയിരിക്കും പതിവു പോലെ അടുത്ത സീസണിലെയും ആദ്യ ടൂര്‍ണമെന്റ്. ഡൂറണ്ട് കപ്പിന്റെ വേദികള്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.