പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ആദ്യം ബാറ്റ്‌ചെയ്ത് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചു. 57 റണ്‍സ്‌നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോററര്‍.നിതീഷ് റാണ (51),ആന്ദ്രേ റസല്‍(42),ജാസണ്‍ റോയ് (38),റിങ്കു സിംഗ് (21*) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് ചേസിംഗ് ജയമൊരുക്കിയത്.

നേരത്തേ രണ്ടാം ഓവറില്‍ത്തന്നെ പ്രഭ്‌സിമ്രാന്‍സിംഗിനെ(12) നഷ്ടമായ പഞ്ചാബിന് കരുത്തുപകര്‍ന്നത് നായകന്‍ ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ച്വറിയാണ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്‌ബോഴും ധവാന്‍ 15-ാം ഓവര്‍വരെ ക്രീസില്‍ നിന്നു. രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രാനെ വീഴ്ത്തിയ ഹര്‍ഷിത് റാണ നാലാം ഓവറില്‍ ഭനുക രജപക്‌സെയെ(0)യും മടക്കി അയച്ചു. ആറാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണിനെ (15) വരുണ്‍ചക്രവര്‍ത്തി മടക്കി അയച്ചതോടെ പഞ്ചാബ് 53/3 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ ധവാനൊപ്പം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജിതേഷ് ശര്‍മ്മ(21) 106 റണ്‍സിലെത്തിയപ്പോള്‍ പുറത്തായി. വരുണിനായിരുന്നു ഇൗ വിക്കറ്റും. 47 പന്തുകളില്‍ ഏഴുഫോറും ഒരു സിക്‌സുമടിച്ച ധവാനെ വൈഭവ് അറോറയാണ് മടക്കി അയച്ചത്. സാം കറാന്‍ (4) സുയാഷിന് ഇരയായി. റിഷി ധവാനും (19) ഷാറൂഖ് ഖാനും () ഹര്‍പ്രീത് ബ്രാറും ()അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.